കോട്ടയം: അഞ്ചു വൈദികർ ബിജെപിയിൽ ചേർന്നെന്ന വാർത്തയ്ക്ക് പിന്നാലെ താൻ ബിജെപിയിൽ ചേർന്നെന്ന വാർത്ത നിഷേധിച്ച് ഫാ. മാത്യു മണവത്ത് രംഗത്തെത്തിയിരുന്നു. ശ്രീധരൻ പിള്ളയെ കണ്ടാൽ ബിജെപിക്കാരനാകുമോ എന്ന് ചോദിച്ച് ഫാദർ മണവത്ത് രംഗത്തെത്തിയതിന് പിന്നാലെ ബിജെപി കേരളയുടെ ഫേസ്‌ബുക്ക് പേജിൽ നിന്നും മണവത്തിന്റെ പേര് നീക്കുകയും ചെയ്തിരുന്നു. എന്നാൽ താൻ ബിജെപിക്കാരനാണെന്നും അതിൽ അഭിമാനിക്കുന്നതായും വർഷങ്ങളായി ബിജെപിയുമായി അടുപ്പമുണ്ടെന്നും വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ഒരു വൈദീകൻ.

ഫാ. ഗീവർഗീസ് കിഴക്കേടത്താണ് ബിജെപിയോടുള്ള തന്റെ അടുപ്പവും നിലപാടും വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ ക്രിസ്ത്യാനികളെ കൊന്നിട്ടുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വൈദീകരുൾപ്പെടെ ഉള്ള ക്രിസ്ത്യാനിക്ക് ചേരാമെങ്കിൽ, മൃദുഹിന്ദുത്വം ആരോപിക്കപ്പെടുന്ന കോൺഗ്രസിൽ ചേരാമെങ്കിൽ എന്തുകൊണ്ട് എനിക്ക് ബിജെപിയിൽ ചേർന്ന് കൂടാ എന്നും അദ്ദേഹം ചോദിക്കുന്നു. എന്തായാലും ഫാ. ഗീവർഗീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിലും വൻ ചർച്ചയായിരിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാരെയും കോൺഗ്രസുകാരെയും വിമർശിച്ചും ബിജെപിയെ പിന്തുണച്ചുമുള്ള അച്ചന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് കീഴെ എല്ലാ പാർട്ടിയിലുമുള്ളവരും വിശ്വാസികളും തെറിവിളികളുമായി എത്തിയിട്ടുണ്ട്. അതേസമയം അച്ചനെ ചീത്തവിളിക്കുന്നവർക്ക് ചുട്ട മറുപടി നൽകി ഒപ്പം നിൽക്കാൻ ബിജെപിക്കാരും കമന്റുകൾക്ക് മറുപടിയുമായി ഉണ്ട്.

ബ്രിട്ടീഷുകാരുടെ കാലത്ത് കോൺഗ്രസിൽ ചേരുന്നത് അപമാനവും രാജ്യത്തോട് ചെയ്യുന്ന ദ്രോഹവും ആണ് എന്ന് പഠിപ്പിച്ചിരുന്നൂ മുഹമ്മദാലി ജിന്ന, കോൺഗ്രസിന്റെ പ്രസിഡന്റ് ആയതിനെ പോലും വിമർശിച്ചൂ മുസ്ലീ വിരോധി ഹിന്ദു പാർട്ടിയുടെ ഷോക്കേസിലെ ബൊമ്മ എന്ന് വരെ വിളിച്ചൂ പിന്നീട് ഹിന്ദു കൊങ്ങിയെ വിട്ട് മുസ്ലിം ലീഗുണ്ടാക്കി രാജ്യം പകുത്തു. സായിപ്പ് രാജ്യം വിട്ടപ്പോൾ എല്ലാവർക്കും കോൺഗ്രസ് അഭിമാനം ആയി അതിലേയ്ക്ക് അധികാരം മോഹിച്ചൊഴുക്കായി.

ഇനി കോൺഗ്രസിന്റെ പ്രതാപ കാലത്ത് ഉണ്ടായ കമ്മ്യൂണിസ്റ്റ് പാർട്ടി ആ പാർട്ടിയുടെ അനുഭാവി ആണെന്ന പറഞ്ഞാൽ തന്നെ പള്ളിയിൽ നിന്ന് മഹറോൻ ചൊല്ലും ചത്താൽ കുഴിച്ചിടാൻ പോലും സെമിത്തേരിയിലിടം ഇല്ല. ഇന്നോ അച്ചന്മാര് പലരും രഹസ്യവും പരസ്യവുമായി കമ്മ്യൂണിസ്റ്റ് ആണ് മത്തായി നൂറനാൽ അച്ചൻ നിയമസഭാ സ്ഥാനാർത്ഥിയായിരുന്നൂ കമ്മിയുടെ കൊങ്ങിയിലും ധാരാളം വൈദീകരുണ്ട് കേരളാ കൊങ്ങിയും ഉണ്ട് ലോകത്ത് ഏറ്റവും കൂടുതൽ ക്രിസ്ത്യാനികളെ കൊന്നിട്ടുള്ള തികഞ്ഞ നിരീശ്വരവാദവും ഭൗതീക വാദവും ഉള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വൈദീകരുൾപ്പെടെ ഉള്ള ക്രിസ്ത്യാനിക്ക് ചേരാമെങ്കിൽ മൃദുഹിന്ദുത്വം ആരോപിക്കപ്പെടുന്ന കൊങ്ങിയിൽ ചേരാമെങ്കിൽ എന്തുകൊണ്ട് എനിക്ക് ബിജെപി ആയി കൂടാ-വൈദികൻ ഫേസ്‌ബുക്കിൽ കുറിച്ചു.

വൈദികന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
എനിക്ക് പറയാനുള്ളത് ?!
ഞാൻ നേരത്തേ മുതലേ ബിജെപിയോട് അടുത്ത് നിൽക്കുന്ന ആളാണ് ഒരു പക്ഷേ 1997മുതൽ
അംഗത്വം 2014 മുതലേ ഉണ്ട് എന്തുകൊണ്ട് എനിക്ക് ബിജെപി അംഗത്വം സ്വീകരിച്ചു കൂടാ എന്ന് കൂടി തെറി വിളിക്കുന്ന കൊങ്ങി,കമ്മി,സുഡു ദൈവത്തേക്കാൾ വലിയ വിശുദ്ധര് പറഞ്ഞാൽ കൊള്ളാം ..
ഇനി എനിക്ക് ചോദിക്കാനുള്ളതും പറയാനുള്ളതും പറയാം
ബ്രിട്ടീഷുകാരുടെ കാലത്ത് കോൺഗ്രസിൽ ചേരുന്നത് അപമാനവും രാജ്യത്തോട് ചെയ്യുന്ന ദ്രോഹവും ആണ് എന്ന് പഠിപ്പിച്ചിരുന്നൂ മുഹമ്മദാലി ജിന്ന കോൺഗ്രസിന്റെ പ്രസിഡന്റ് ആയതിനെ പോലും വിമർശിച്ചൂ മുസ്ലീ വിരോധി ഹിന്ദു പാർട്ടിയുടെ ഷോക്കേസിലെ ബൊമ്മ എന്ന് വരെ വിളിച്ചൂ പിന്നീട് ഹിന്ദു കൊങ്ങിയെ വിട്ട് മുസ്ലിം ലീഗുണ്ടാക്കി രാജ്യം പകുത്തു .സായിപ്പ് രാജ്യം വിട്ടപ്പോൾ എല്ലാവർക്കും കോൺഗ്രസ് അഭിമാനം ആയി അതിലേയ്ക്ക് അധികാരം മോഹിച്ചൊഴുക്കായി
ഇനി കോൺഗ്രസിന്റെ പ്രതാപ കാലത്ത് ഉണ്ടായ കമ്മ്യൂണിസ്റ്റ് പാർട്ടി ആ പാർട്ടിയുടെ അനുഭാവി ആണെന്ന പറഞ്ഞാൽ തന്നെ പള്ളിയിൽ നിന്ന് മഹറോൻ ചൊല്ലും ചത്താൽ കുഴിച്ചിടാൻ പോലും സെമിത്തേരിയിലിടം ഇല്ല
ഇന്നോ അച്ചന്മാര് പലരും രഹസ്യവും പരസ്യവുമായി കമ്മ്യൂണിസ്റ്റ് ആണ് മത്തായി നൂറനാൽ അച്ചൻ നിയമസഭാ സ്ഥാനാർത്ഥിയായിരുന്നൂ കമ്മിയുടെ കൊങ്ങിയിലും ധാരാളം വൈദീകരുണ്ട് കേരളാ കൊങ്ങിയും ഉണ്ട് ലോകത്ത് ഏറ്റവും കൂടുതൽ ക്രിസ്ത്യാനികളെ കൊന്നിട്ടുള്ള തികഞ്ഞ നിരീശ്വരവാദവും ഭൗതീക വാദവും ഉള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വൈദീകരുൾപ്പെടെ ഉള്ള ക്രിസ്ത്യാനിക്ക് ചേരാമെങ്കിൽ മൃദുഹിന്ദുത്വം ആരോപിക്കപ്പെടുന്ന കൊങ്ങിയിൽ ചേരാമെങ്കിൽ എന്തുകൊണ്ട് എനിക്ക് ബിജെപി ആയി കൂടാ രാജ്യത്തെ വർഗീയ കൊലപാതങ്ങളുടെ കണക്ക് എടുത്താൽ സിക്ക് കലാപം അടക്കം കൊങ്ങിയും ചെയ്തിട്ടുണ്ട് വർഗീയത അല്ലാത്ത കൊലപാതകം കമ്മിയും ചെയ്തിട്ടുണ്ട് ഇപ്പോളത്തെ ട്രെന്റ് ഏതെങ്കിലും ദളിത് ,പശു, തുടങ്ങി വടക്കേണ്ഡ്യയിലെന്തുകൊല നടന്നാലും അതെല്ലാം ബിജെപിയുടെ തലയിൽ അല്ലങ്കിൽ ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസം കൂടാതെ രാജൃത്തെ പൗരന്മാരെല്ലാം ഒന്നാണ് എന്ന് പറഞ്ഞാൽ ബിജെപി വർഗീയ പാർട്ടി ദൈവ വിശ്വാസം ഇല്ലാത്ത കമ്മിയിൽ വൈദീകർക്ക് ചേരാം ആൾകൂട്ട പാർട്ടിയായ കൊങ്ങിയിലും ചേരാ സുഡാപ്പികൾക്ക് അവരുടെ പാർട്ടിയിലും ചേരാം എങ്കിൽ എനിക്ക് എന്റെ വിശ്വാസം കളയാതെ തന്നെ ബിജെപി ആകാം അത് സഹിക്കാത്തവരുണ്ടങ്കിൽ നാല് തെറി പറഞ്ഞ് അൺഫ്രെണ്ട് ചെയ്‌തോളൂ 500പേരോളം വെയിറ്റിങ് ലിസ്റ്റിലാ ഫ്രെണ്ട് റിക്വസ്റ്റുമയി എന്റെ തീരുമാനം ഉറച്ചത് തന്നെ ആണ്.