- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൃദയാഘാതത്തെത്തുടർന്നു കുഴഞ്ഞു വീണ് മരിച്ച ഫാ. ജെയിൻ കാളാംപറമ്പിലിന്റെ സംസ്‌ക്കാരം നടത്തി; ബിജ്‌നോർ രൂപതാംഗവും നേപ്പാളിൽ വൈദികനുമായിരുന്ന ജെയിൻ അച്ഛന്റെ സംസ്ക്കാരത്തിന് ബിജ്‌നോർ ബിഷപ് മാർ വിൻസന്റ് നെല്ലിയാംപറമ്പിൽ മുഖ്യ കാർമികനായി
കാലടി: ഹൃദയാഘാതത്തെത്തുടർന്നു കുഴഞ്ഞു വീണ് മരിച്ച ഫാ. ജെയിൻ കാളാംപറമ്പിലിന്റെ സംസ്‌ക്കാരം നടത്തി. ബിജ്‌നോർ രൂപതാംഗവും നേപ്പാളിൽ വൈദികനുമായിരുന്ന ഫാ. ജെയിൻ കാളാംപറമ്പിൽ (36) ഉത്തർപ്രദേശിലെ ബിജ്‌നോറിലെ ആശ്രമത്തിൽ ശനിയാഴ്ച രാത്രി 8.30നാണ് കുഴഞ്ഞ് വീണ് മരിച്ചത്. ഭക്ഷണത്തെ തുടർന്നു വിശ്രമിക്കവേ ഹൃദയാഘാതത്തെത്തുടർന്നു കുഴഞ്ഞു വീഴുകയായിരുന്നു. ബിജ്‌നോർ സിഎംഐ പ്രൊവിൻഷ്യൽ ഹൗസിൽ സംസ്‌കാരം നടത്തി. ബിജ്‌നോർ ബിഷപ് മാർ വിൻസന്റ് നെല്ലിയാംപറമ്പിൽ മുഖ്യ കാർമികത്വം വഹിച്ചു.
ബിഷപ് മാർ ഗ്രേഷ്യൻ മുണ്ടാടൻ, ബിഷപ് മാർ ജോൺ വടക്കേൽ, പ്രൊവിൻഷ്യൽ ഫാ.ബെന്നി തെറ്റയിൽ, നേപ്പാൾ മിഷൻ കോ ഓർഡിനേറ്റർ ഫാ.ജോജി വേലിക്കകത്ത് എന്നിവർ പങ്കെടുത്തു. മലയാറ്റൂർ നീലീശ്വരം കാളാംപറമ്പിൽ ലാസറിന്റെയും മറിയത്തിന്റെയും മകനായ ഫാ.ജെയിൻ കാളാംപറമ്പിൽ 3 വർഷം മുൻപാണു സിഎംഐ സഭയിൽ ശുശ്രൂഷ ആരംഭിച്ചത്. സഹോദരങ്ങൾ: പോൾസൻ കാളാംപറമ്പിൽ (കോൺഗ്രസ് മലയാറ്റൂർ-നീലീശ്വരം മണ്ഡലം പ്രസിഡന്റ്), സേവ്യർ, സെബാസ്റ്റ്യൻ (ആർമി), സബീന, റീന.



