കൊച്ചി: കുമ്പസാര രഹസ്യം ചോർത്തി പീഡിപ്പിക്കുന്ന ഓർത്തഡോക്സ് അച്ചന്മാർ, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്യുന്ന മെത്രാൻ.. ഇങ്ങനെ ക്രൈസ്തവ സഭകളെല്ലാം നേരിടുന്നത് വമ്പൻ വെല്ലുവിളികളെയാണ്. ഇതിനിടെയാണ് കത്തോലിക്കാ സഭയിലെ അതിക്രൂരനായ മറ്റൊരു വൈദികന്റെ കഥകൂടി പുറത്തു വരുന്നത്. സെമിനാരി റെക്ടർക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ വൈദിക വിദ്യാർത്ഥിയേയും കുടുംബത്തെയും കഞ്ചാവുകേസിൽ കുടുക്കിയാണ് അച്ചൻ പ്രതികാരം തീർത്തത്. ചന്ദനക്കാം പാറ കഞ്ചാവ് കേസിലെ കൊടും ചതിക്ക് പിന്നിൽ ഫാദർ ജെയിംസ് തെക്കേമുറിയുടെ കുതന്ത്രമായിരുന്നു. കണ്ണൂർ ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുൻ ഡയറക്ടർ ഉളിക്കൽ കാലാങ്കി സ്വദേശി ഫാ.ജെയിംസ് വർഗ്ഗീസ് തെക്കേമുറിയിലാണ് (43) പിടിയിലായത്.

ഫാ.ജയിംസിനെതിരെ കർഷകന്റെ വൈദിക വിദ്യാർത്ഥിയായ മകൻ പ്രകൃതിവിരുദ്ധ പീഡന പരാതി നൽകിയതാണ് പ്രകോപനത്തിനു കാരണം. ഫാ.ജയിംസിന്റെ സഹോദരൻ സണ്ണി വർഗീസ്, ബന്ധു ടി.എൽ.റോയി എന്നിവരെ കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2017 മെയ് 29ന് ചാപ്പകടവിലെ തോട്ടത്തിൽ ജോസഫിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടറിൽനിന്നും 175 ഗ്രാം കഞ്ചാവ് ശ്രീകണ്ഠപുരം എക്‌സൈസ് സംഘം പിടികൂടിയിരുന്നു. എക്‌സൈസ് അധികൃതർക്ക് ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ തങ്ങൾ നിരപരാധികളാണെന്ന് ജോസഫും കുടുംബവും വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ജോസഫും നാട്ടുകാരും മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതേ തുടർന്ന് തളിപ്പറമ്പ് ഡിവൈഎസ്‌പിയെ അന്വേഷണത്തിന് നിയോഗിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സണ്ണി വർഗ്ഗീസ്, റോയി എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെയാണ് വൈദികന്റെ പങ്കും വെളിപ്പെട്ടുവന്നത്.

സഹോദരനെ രക്ഷിക്കുന്നതിനു വേണ്ടി പരാതിക്കാരനായ ബാലന്റെ പിതാവിന്റെ സ്‌കൂട്ടറിൽ കഞ്ചാവ് വച്ച ശേഷം എക്‌സൈസിനെ വിളിച്ചു പറയുകയായിരുന്നു സണ്ണി തെക്കേമുറിയിൽ. സെമിനാരിയിലെ പീഡന കേസൊതുക്കാൻ അണിയറിൽ ശ്രമം നടന്നെങ്കിലും ഫലിക്കാതെ വന്നപ്പോൾ ജയിംസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇയാളെ സഭയിൽനിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായിരുന്നു കഞ്ചാവ് കേസ്. കത്തോലിക്കാ സഭയിലെ വൈദികരുടെ ക്രിമിനൽ മനസ്സ് വ്യക്തമാക്കുന്നതാണ് ഈ സംഭവം.

ഹൈദരാബാദിൽ ജോലിചെയ്യുന്ന കന്യാസ്ത്രീയുടെ പേരിലുള്ള സിംകാർഡ് ഉപയാഗിച്ചാണ് ഇവർ എക്‌സൈസിന് ഫോൺ ചെയ്തത്. ഇവർ നാട്ടിൽ വന്ന് തിരിച്ചുപോകുമ്പോൾ ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനെ ഏൽപ്പിച്ചിരുന്നു. ഇയാളിൽനിന്നും ഇത് കൈക്കലാക്കിയാണ് ഇവർ എക്‌സൈസിന് ഫോൺ ചെയ്തത്. ഫാ.ജയിംസും സണ്ണിയും ഗൂഢാലോചന നടത്തിയാണ് ജോസഫിനെ കഞ്ചാവ്‌കേസിൽ കുടുക്കാൻ ശ്രമിച്ചത്. അറസ്റ്റിലായ സണ്ണിവർഗ്ഗീസ് പോസ്റ്റ് മാസ്റ്ററാണ്. റോയി മെഡിക്കൽ സ്റ്റോർ ജിവനക്കാരനാണ്.

വൈദിക വിദ്യാർത്ഥിയായിരുന്ന കർഷകന്റെ മകനെ അതേ സെമിനാരി റെക്ടർ ആയിരുന്ന ഫാദർ: ജെയിംസ് തെക്കേമുറി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇതേ തുടർന്ന് പൊലീസിലും സഭാ കോടതിയിലും വിദ്യാർത്ഥി പരാതി നൽകിയിരുന്നു. ഈ പരാതി പിൻവലിക്കണം എന്നാവശ്യപ്പെട്ട് പല തവണ വൈദികന്റെ സഹോദരങ്ങളും, ഗുണ്ടകളും ചേർന്ന് ശാരീരികമായും, മാനസ്സികമായും വേദനിപ്പിക്കുകയുണ്ടായി. സഭാ കോടതിയിൽ കൊടുത്ത പരാതിയെ തുടർന്ന് ജെയിംസ് തെക്കേമുറിയുടെ പൗരോഹിത്യം നഷ്ടമായിരുന്നു. ഈ ജെയിംസ് തെക്കേമുറിയെന്ന വൈദികന്റെ ലൈംഗിക ഭീകരതയെ പുറം ലോകത്തിന് മുൻപിൽ നിർഭയം വിളിച്ചു പറഞ്ഞ ഈ വൈദിക വിദ്യാർത്ഥിയെ ഇല്ലായ്മ ചെയ്യുവാൻ ഫാദർ ജെയിംസ് തെക്കേമുറിയുടെ സഹോദരങ്ങൾ തീർത്ത കെണിയായിരുന്നു ഈ കഞ്ചാവ് കെണി. പ്രതികളെ രക്ഷപ്പെടുവാൻ ശ്രമിക്കുന്നതിനിടെ ഉളിക്കൽ ടൗണിൽ നിന്നും പിടികൂടി ശ്രീകണ്ഠപുരം എക്സൈസ് ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

പരാതിക്കാരനായ ബാലന്റെ പിതാവിന്റെ സ്‌കൂട്ടറിൽ നിന്നും കഴിഞ്ഞ വർഷം മെയ് 29 ന് ഒന്നര കിലോ ഗ്രാം കഞ്ചാവ് കണ്ടെത്തിയിരുന്നു. പിതാവും മകനും സ്‌ക്കൂട്ടിയിൽ കഞ്ചാവ് വിൽപ്പന നടത്തുന്നുവെന്ന് ശ്രീകണ്ഠാപുരം എക്‌സൈസ് ഓഫീസിൽ രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഇതേ തുടർന്ന് പുലർച്ചേ നാല് മണിക്ക് ശ്രീകണ്ഠാപുരം എക്‌സൈസ് സംഘം പരാതിക്കാരന്റെ വീട്ടിലെത്തുകയും വീട്ടു മുറ്റത്ത് നിർത്തിയിട്ട സ്‌ക്കൂട്ടിയിൽ നിന്നും കഞ്ചാവ് കണ്ടെത്തുകയും ചെയ്തു. അതോടെ തൊണ്ടി മുതലും സ്‌ക്കൂട്ടിയും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. വൈദിക വിദ്യാർത്ഥിയായിരുന്ന മകനെ സെമിനാരിയിലെ റെക്ടറായിരുന്ന ഫാദർ ജെയിംസ് തെക്കേ മുറി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇതേ തുടർന്ന് പൊലീസിലും സഭാ കോടതിയിലും വിദ്യാർത്ഥി പരാതി നൽകിയിരുന്നു.

ഈ പരാതി പിൻവലിക്കുന്നതിന് വേണ്ടി വൈദികന്റെ സഹോദരങ്ങളും ഗുണ്ടകളും ചേർന്ന് ശാരീരികമായും മാനസികമായും വിദ്യാർത്ഥിയെ ദ്രോഹിച്ചിരുന്നു. സഭാ കോടതിയിൽ നൽകിയ പരാതിയിന്മേൽ ജെയിംസ് തെക്കേ മുറിയെ പൗരോഹിത്വത്തിൽ നിന്നും നീക്കം ചെയ്തിരുന്നു. വൈദികനാകണമെന്ന അദമ്യമായ ആഗ്രഹത്തെത്തുടർന്നാണ് 16 വയസുള്ളപ്പോൾ 2012ൽ ബാലൻ സെമിനാരിയിൽ ചേർന്നത്. ആദ്യത്തെ മൂന്നു വർഷം സാധാരണ രീതിയിൽ പഠനങ്ങളും പ്രാർത്ഥനകളുമൊക്കെയായി പോയി. കുറച്ചുദിവസങ്ങൾക്കുശേഷം അടുക്കളയിൽ നിൽക്കുകയായിരുന്ന ബാലന്റെ പിന്നിലൂടെ വന്ന് ഇയാൾ ചന്തിക്ക് പിടിച്ചമർത്തി. ആകെ തകർന്നുപോയ ബാലൻ കരഞ്ഞുകൊണ്ട് 'ഒരു തരത്തിലും ജീവിക്കാൻ അനുവദിക്കില്ലേ' എന്ന് ഇയാളോടു ചോദിച്ചു. പക്ഷെ ഇംഗിതത്തിന് വഴങ്ങാതിരുന്ന ബാലനെ പലവട്ടം ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ബാലന്റെ പഠനച്ചെലവുകൾ സഭയാണ് വഹിച്ചിരുന്നത്. ഇംഗിതത്തിന് വഴങ്ങാതിരുന്ന കുട്ടിയോട് പ്രതികാരം ചെയ്യുകയാണ് ജയിംസ് പിന്നീട് ചെയ്തത്. സെമിനാരിയുടെ റെക്ടറായിരുന്ന ഫാദർ ജയിംസ് തെക്കേമുറി സാമ്പത്തിക ക്രമക്കേട് നടത്തിയതായും നേരത്തെ പരാതിയുയർന്നിരുന്നു. പീഡന പരാതിയിൽ സഭാ കോടതി ഇയാളെ പുറത്താക്കി. തന്റെ റെക്ടർ സ്ഥാനം തെറിച്ചിട്ടും ഫാദർ ജെയിംസിന് യാതൊരു മാറ്റവുമുണ്ടായിട്ടില്ലെന്ന് തിരിച്ചറിഞ്ഞ ബാലൻ തെക്കേമുറിയുടെ അസിസ്റ്റന്റിനെതിരെ കൊടുത്ത പരാതിയിൽ മനംനൊന്ത് എല്ലാ വിവരങ്ങളും മെത്രാനെ ധരിപ്പിച്ചു. തുടർന്ന് മെത്രാന്റെ നിർദ്ദേശപ്രകാരം എറണാകുളം സഭാട്രിബ്യുണലിൽ കാര്യങ്ങളെല്ലാം കാണിച്ച് പരാതി നൽകി.

എന്നാൽ ഇക്കാര്യങ്ങളറിഞ്ഞ ഫാദർ ജെയിംസ് തെക്കേമുറി ബാലനെ നേരിട്ടു ഫോൺ വിളിക്കുന്നത് അവസാനിപ്പിച്ചു. പകരം ബാലൻ ജ്യേഷ്ഠതുല്യനായി കാണുന്ന മറ്റൊരു വൈദികവിദ്യാർത്ഥിയുടെ സഹായത്തോടെ തന്റെ ഭീഷണികളും നിലപാടുകളും അറിയിച്ചുകൊണ്ടിരുന്നു. ഇതും ഫലം കണ്ടില്ല. ഇതോടെയാണ് തന്നെ കുടുക്കിയവരെ അഴിക്കുള്ളിലാക്കാൻ കഞ്ചാവ് കഥ മെനഞ്ഞെടുത്തത്.