ഫാ. ജോൺ വൈദ്യൻ (67) (വൈദ്യൻ അച്ചൻ) അറ്റ്‌ലാന്റയിൽ നിര്യാതനായി. മലങ്കര ഓർത്തോഡോക്‌സ് സഭയുടെ സീനിയർ വൈദികനും സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ അറ്റലാന്റ സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്‌സ് ഇടവക വികാരിയുമായ ഫാ. ജോൺ കോശി. വൈദ്യൻ (67) (വൈദ്യൻ അച്ചൻ) ഇന്നലെ രാവിലെ 10 മണിക്ക് അറ്റ്‌ലാന്റയിൽ നിര്യാതനായി.

1950 മെയ് ഒന്നിന് കേരളത്തിലെ പുരാതനകുടുംബമായ തേവലക്കര വാഴയിൽ വൈദ്യൻ കുടുംബത്തിൽ മിസിസ് അന്നമ്മ ജോണിന്റെയും പരേതനായ ജോൺ വൈദ്യന്റെയും നാലുമക്കളിൽ മൂന്നാമനായി കൊട്ടാരക്കര കിഴക്കേത്തെരുവ് കടുവാത്തോട്ടത്തിൽ കുടുംബത്തിൽ ജനിച്ച ജോൺ കെ. വൈദ്യൻ അന്നത്തെ അവിഭജിത കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ മാത്യൂസ് മാർ കൂറിലോസ് മെത്രാപൊലീത്തയിൽ നിന്നും (മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവ)1975 -ൽ ശെമ്മാശ്ശപട്ടവും 1984 -ൽ വൈദീക പട്ടവും സ്വീകരിച്ച വൈദ്യൻ അച്ഛൻ ഏകദേശം 14 വർഷത്തോളം യു.എ.ഇ -യിലെ ഫ്യൂജിയ്റ, ഖോർ ഫാക്കാൻ, ഷാർജ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചു.

പിന്നീട് 1987 -മുതൽ കൊല്ലം, തിരുവനന്തപുരം ഭദ്രാസനങ്ങളിലെ വിവിധ ദേവാലയങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
2006 -ൽ കുടുംബമായി അമേരിക്കയിലേക്ക് കുടിയേറിയ വൈദ്യൻ അച്ഛൻ മലങ്കര ഓർത്തഡോക്‌സ് സഭയുടെ അമേരിക്കയിലേ വിവിധ ദേവാലയങ്ങളിൽ വികാരിയായി ശുശ്രൂഷ അനുഷ്ഠിച്ചിട്ടുണ്ട്.
1) സെന്റ് തോമസ് ഓർത്തഡോക്ൾസ് ഇടവക, ഡെൻവർ, കൊളറാഡോ.
2) സെന്റ് തോമസ് ഓർത്തഡോക്ൾസ് ഇടവക, ഹോളിവുഡ് ഫ്‌ലോറിഡ
3) സെന്റ് പോൾസ് ഓർത്തഡോക്ൾസ് ഇടവക, ഡാളസ്, TX.
4) സെന്റ്. ഗ്രീഗോറിയോസ് ഓർത്തഡോക്ൾസ് ഇടവക, ക്‌ളീവ് ലാന്റ്, ഒഹായോ
5) സെന്റ്. പോൾസ് ഓർത്തഡോക്ൾസ് ഇടവക, ചാറ്റനൂഗ, ടെന്നസി
6) സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്ൾസ് ഇടവക, അറ്റലാന്റ
മാതാവ് : അന്നമ്മ ജോൺ
പിതാവ് : പരേതനായ ജോൺ വൈദ്യൻ
സഹോദരങ്ങൾ : കോശി വൈദ്യൻ (ഷിക്കാഗോ ), മറിയാമ്മ ജോർജ് (ഷിക്കാഗോ), ഏലിയാമ്മ തോമസ് (തിരുവനതപുരം )
ചെങ്കുളം ക്ലാവറപുത്തൻവീട്ടിൽ കുടുംബാഗമായ ഏലിയാമ്മ ജോൺ ആണ് സഹധർമ്മിണി
മക്കൾ : ജേക്കബ് വൈദ്യൻ (ഷിബു) ഡോ. ഷൈനി ജോൺ (ഡാളസ്)
മരുമക്കൾ: ജീന തോമസ്, ബ്രൈസ് എബ്രഹാം (ഡാളസ്)
കൊച്ചുമക്കൾ : ഏവ ജേക്കബ് & ആരോൺ ജോൺ വൈദ്യൻ
എഫി ബ്രൈസ് & എബൻ എബ്രഹാം
പൊതുദർശനം വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 8 മണിവരെ ക്രൊവൽ ബ്രതെഴ്‌സ് ഫ്യൂണറൽ ഹോം Crowell Brothers Funeral Homes & Crematory, 5051 Peachtree industrial boulevard, Peachtree Corners, Georgia. 30092
ശനിയാഴ്‌ച്ച രാവിലെ എട്ടുമണിക്ക് വിശുദ്ധ കുർബാനയും വിശുദ്ധ മദ്ബഹയോട് യാത്രചോദിക്കൽ ശുശ്രൂഷയും അറ്റലാന്റ സെന്റ് ഗ്രീഗോറിയോസ് ഓർത്തോഡോക്‌സ് ദേവാലയത്തിൽ അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ നടക്കും. 6000 live Oak parkway, (Suit 113) Norcross, Georgia 30093). തുടർന്ന് സംസ്‌കാരശുശ്രൂഷകൾ 11 മണിക്ക് ക്രൊവൽ ബ്രദേഴ്‌സ് ഫ്യൂണറൽ ഹോം (Crowell Brothers Funeral Homes & Crematory, 5051 Peach tree industrial boulevard, Peach tree Corners, Georgia. 30092) അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ പൂർത്തീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
ഫാ.ജോൺസൺ പുഞ്ചക്കോണം (770 310 9050), തോമസ് ഈപ്പൻ : 678-735-2718, തോമസ് ജോർജ്ജ് : 678-525-9083, ദീപക് അലക്സാണ്ടർ :770-655-7441, ജേക്കബ് വൈദ്യൻ :720-394-9872