- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടികളുടെ തട്ടിപ്പ് കേസിൽ അകത്താകുമെന്ന് ഉറപ്പായതോടെ ഫാ. ജോസഫ് പാംബ്ലാനി മുങ്ങി; ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ച ശേഷം വൈദികൻ ഒളിവിൽ പോയതിന് പിന്നാലെ പ്രതിഷേധവുമായി സഭാ വിശ്വാസികൾ; വൈദികന്റെ തട്ടിപ്പിനെ കുറിച്ച് രണ്ടുവർഷമായി താമരശ്ശേരി രൂപതാധ്യക്ഷനെ സമീപിച്ചെങ്കിലും നടപടിയെടുക്കാത്ത സഭയ്ക്കെതെരെ കടുത്ത പ്രതിഷേധം: ഭൂമി വാഗ്ദാനം ചെയ്ത് പ്ലാംബാനി മറ്റൊരാളിൽ നിന്നും വാങ്ങിയ 105 കോടിയിൽ 25 കോടി രൂപ തിരികെ നൽകിയതായും റിപ്പോർട്ട്
താമരശ്ശേരി: സഭാ വിശ്വാസികളിൽ നിന്നും കോടികൾ തട്ടിച്ച കേസിൽ അന്വേഷണം നേരിടുന്ന ഫാ. ജോസഫ് പാംബ്ലാനി മുങ്ങി. വിശ്വാസ വഞ്ചനാ കേസിൽ കോഴിക്കോട് സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയ ശേഷം പാംബ്ലാനി ഒളിവിൽ പോകുക ആയിരുന്നു. വൈദികൻ ഇപ്പോൾ എവിടെ എന്ന് ആർക്കും ഒരു പിടിയും ഇല്ല. അതേസമയം സഭ വൈദികനെ സംരക്ഷിക്കുകയാണെന്നും വിശ്വാസികൾക്കിടയിൽ പരക്കെ ആക്ഷേപമുണ്ട്. വിശ്വാസികളെ പറ്റിച്ച് രണ്ട് കോടിയോളം രൂപയാണ് ഫാ. ജോസഫ് പാംബ്ലാനിതട്ടിയെടുത്തത്. ഇതിൽ വിശ്വാസികൾക്കിടയിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വൈരക്കൽ വിൽപ്പനയിൽ പങ്കാളിയാക്കാമെന്നു പറഞ്ഞും ഭൂമി വാഗ്ദാനം ചെയ്തുമാണ് രണ്ട് പേരിൽ നിന്നായി ഫാ. ജോസഫ് പാംബ്ലാനി കോടിക്കണക്കിന് രൂപ തട്ടിയെടുത്തത്. തിരുവമ്പാടി പുല്ലൂരാംപാറ പ്ലാത്തോട്ടത്തിൽ ബേബിയുടെ പരാതിയിൽ തിരുവമ്പാടി പൊലീസ് കേസെടുത്തതോടെ വൈദികൻ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയശേഷം ഒളിവിൽ പോയിരിക്കുകയാണ്. വൈരക്കൽ വിൽപ്പനയിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് ബേബ
താമരശ്ശേരി: സഭാ വിശ്വാസികളിൽ നിന്നും കോടികൾ തട്ടിച്ച കേസിൽ അന്വേഷണം നേരിടുന്ന ഫാ. ജോസഫ് പാംബ്ലാനി മുങ്ങി. വിശ്വാസ വഞ്ചനാ കേസിൽ കോഴിക്കോട് സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയ ശേഷം പാംബ്ലാനി ഒളിവിൽ പോകുക ആയിരുന്നു. വൈദികൻ ഇപ്പോൾ എവിടെ എന്ന് ആർക്കും ഒരു പിടിയും ഇല്ല. അതേസമയം സഭ വൈദികനെ സംരക്ഷിക്കുകയാണെന്നും വിശ്വാസികൾക്കിടയിൽ പരക്കെ ആക്ഷേപമുണ്ട്. വിശ്വാസികളെ പറ്റിച്ച് രണ്ട് കോടിയോളം രൂപയാണ് ഫാ. ജോസഫ് പാംബ്ലാനിതട്ടിയെടുത്തത്. ഇതിൽ വിശ്വാസികൾക്കിടയിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
വൈരക്കൽ വിൽപ്പനയിൽ പങ്കാളിയാക്കാമെന്നു പറഞ്ഞും ഭൂമി വാഗ്ദാനം ചെയ്തുമാണ് രണ്ട് പേരിൽ നിന്നായി ഫാ. ജോസഫ് പാംബ്ലാനി കോടിക്കണക്കിന് രൂപ തട്ടിയെടുത്തത്. തിരുവമ്പാടി പുല്ലൂരാംപാറ പ്ലാത്തോട്ടത്തിൽ ബേബിയുടെ പരാതിയിൽ തിരുവമ്പാടി പൊലീസ് കേസെടുത്തതോടെ വൈദികൻ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയശേഷം ഒളിവിൽ പോയിരിക്കുകയാണ്.
വൈരക്കൽ വിൽപ്പനയിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് ബേബിയുടെ കയ്യിൽ നിന്നും 87.5 ലക്ഷം രൂപയാണ് വൈദികൻ തട്ടിയെടുത്തത്. ഇതിന് പുറമേ രണ്ടര ലക്ഷം രൂപ വിലവരുന്ന സ്വർണവും വൈദികൻ കൈക്കലാക്കി. കണ്ണൂർ ആലക്കോട്ട് 200 കോടിയുടെ വൈരക്കൽ നിക്ഷേപമുണ്ടെന്നും ഇതിന്റെ വില്പനയിൽ പങ്കാളിയാക്കാമെന്നും പറഞ്ഞ് നാലു വർഷം മുമ്പാണ് ഫാ. ജോസഫ് തന്റെ പക്കൽ നിന്നും പണം തട്ടിയെടുത്തതെന്നാണ് ബേബി പരാതിയിൽ പറയുന്നത്. രണ്ടര ലക്ഷം രൂപയുടെ സ്വർണവും വൈദികൻ കൈക്കലാക്കിയതായി പരാതിയിലുണ്ട്.
കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വിശ്വാസവഞ്ചനാക്കുറ്റമാണ് ഫാ. ജോസഫിനെതിരെ ചുമത്തിയിരിക്കുന്നത്. ബേബി പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ ഫാ. ജോസഫ് കോഴിക്കോട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളി. ഇതോടെ ഹൈക്കോതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ച ഫാ. ജോസഫ് ഇപ്പോൾ ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾ എവിടെയാണെന്ന് ആർക്കും ഒരു പിടിയും ഇല്ല. അതേസമയം തട്ടിപ്പു നടന്ന് നാലു വർഷം പിന്നിട്ടിട്ടും പൊലീസിൽ പരാതിപ്പെട്ടിട്ടും വിഷയത്തിൽ സഭ ഇടപെടാത്തത്തിൽ വിശ്വാസികൾക്കിടയിൽ വ്യാപക പ്രതിഷേധത്തിനിടയായിട്ടുണ്ട്.
തട്ടിപ്പിനെക്കുറിച്ച് പരാതിയുമായി ബേബിയും സുഹൃത്തുക്കളും താമരശ്ശേരി രൂപതാധ്യക്ഷനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. രണ്ടുവർഷമായി പലവട്ടം സഭയിൽ പരാതി നല്കിയിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് ഞായറാഴ്ച ഉച്ചകഴിഞ്ഞ് വിശ്വാസികൾ പുല്ലൂരാംപാറയിൽ യോഗം ചേർന്നു. കുറ്റവാളികളെ സഭാനേതൃത്വം സംരക്ഷിക്കുകയാണെന്നും ഇത് കത്തോലിക്കാ സഭയ്ക്കുതന്നെ ആക്ഷേപമാണെന്നും ഇവർ രൂപവത്കരിച്ച വിശ്വാസ സംരക്ഷണ സമിതി കുറ്റപ്പെടുത്തി.
അതേസമയം ഫാ. ജോസഫിനെതിരെ പരാതിയുമായി ബേബി രംഗത്ത് വന്നതിന് പിന്നാലെ ഫാ. ജോസഫിനെതിരെ ഭൂമി തട്ടിപ്പ് നടത്തിയതായി ആരോപിച്ച് മറ്റൊരാളും താമരശ്ശേരി പൊലീസ് സ്‌റ്റേഷനിലും പരാതി എത്തുക ആയിരുന്നു. നെല്ലിപ്പൊയിൽ മാളിയേക്കമണ്ണിൽ എം.സി. സ്‌കറിയയാണ് ഭൂമി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി ആരോപിച്ച് വൈദികനെതിരെ പരാതി നൽകിയത്. 80 ലക്ഷം രൂപ തനിക്ക് ഫാദർ തരാനുണ്ടെന്നാണ് സ്‌കറിയ താമരശ്ശേരി ഡിവൈ.എസ്‌പി.ക്കു നല്കിയ പരാതിയിൽ പറയുന്നു. ഈ കേസിലും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരാതിയെത്തുടർന്ന് 25 ലക്ഷം രൂപ തിരികെ നൽകിയതായും ബാക്കി 80 ലക്ഷം നല്കാനുണ്ടെന്നും സ്‌കറിയ പറഞ്ഞു.