- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലുവ മിണ്ടാമഠത്തിലെ വണ്ടുകൾക്ക് സംഭവിച്ചത് എന്ത്?; ഫാ ജോസഫ് പുത്തൻപുരയ്ക്കലിന്റെ വചനപ്രഘോഷണം സോഷ്യൽ മീഡിയ ഏറ്റെടുക്കുമ്പോൾ
ഇടുക്കി: സോഷ്യൽ മീഡിയായിലും, യൂ ടൂബിലും വൈറലായ ഒരു പുരോഹിതനുണ്ട്, ഇടുക്കിയുടെ സ്വന്തം അച്ചൻ, ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ. കട്ടപ്പനയ്ക്കടുത്ത് വലിയതോവാളയിൽ നിന്ന് ളോഹയിട്ട് പൗരോഹിത്യത്തിലേക്ക് മലയിറങ്ങിയ കാപ്പിരിയച്ചൻ. ലോകത്താകമാനമുള്ള ലക്ഷക്കണക്കിന് മലയാളികൾ കണ്ടവയാണ് അവയെല്ലാം. അവയിലേതിലെങ്കിലും ചെവി ചേർത്ത് നോക്കൂ നിങ്ങളും ഫാദറിന്റെ നർമ്മ മധുരമായ പ്രഭാഷണം കേട്ടിരിക്കും. വചന പ്രഘോഷണമൊന്നും അല്ലത്. തമാശ നിറഞ്ഞ ദൈവവചനങ്ങളാണ് ഇവ. കുടുബ ബന്ധങ്ങളെ വിളക്കി നിറുത്താൻ സഹായിക്കുന്ന കൊച്ചു കൊച്ചു വർത്തമാനങ്ങൾ. യൂ ടൂബിലും മറ്റ് സോഷ്യൽ മീഡിയായിലും ഫാദർ വൈറലാകാനുള്ള കാരണവും അത് തന്നെ. നർമ്മമാണ് കൈമുതൽ. അതുകൊണ്ട് തന്നെ പ്രേക്ഷകരും അച്ചന് ഏറെയുണ്ട്. ഇപ്പോൾ അച്ഛന്റെ ഒരു പ്രസംഗ ഓഡിയോ യൂടൂബിൽ വൈറലാകുന്നു. പ്രസംഗത്തിലെ അവതരണമാണ് ഇതിന് കാരണം. മാവിനെ വെഞ്ചരിച്ച കഥയാണ് അച്ചൻ പറയുന്നത്. അന്ധവിശ്വാസങ്ങൾ ഇത്രയും വേണമോ എന്ന ചോദ്യമാണ് ഈ തമാശയിലൂടെ അച്ചൻ വിശ്വാസികളിലേക്ക് കടത്തി വിടുന്നത്. ആലുവ മിണ്ടാമഠത്തിലെ കഥയാണ
ഇടുക്കി: സോഷ്യൽ മീഡിയായിലും, യൂ ടൂബിലും വൈറലായ ഒരു പുരോഹിതനുണ്ട്, ഇടുക്കിയുടെ സ്വന്തം അച്ചൻ, ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ. കട്ടപ്പനയ്ക്കടുത്ത് വലിയതോവാളയിൽ നിന്ന് ളോഹയിട്ട് പൗരോഹിത്യത്തിലേക്ക് മലയിറങ്ങിയ കാപ്പിരിയച്ചൻ. ലോകത്താകമാനമുള്ള ലക്ഷക്കണക്കിന് മലയാളികൾ കണ്ടവയാണ് അവയെല്ലാം. അവയിലേതിലെങ്കിലും ചെവി ചേർത്ത് നോക്കൂ നിങ്ങളും ഫാദറിന്റെ നർമ്മ മധുരമായ പ്രഭാഷണം കേട്ടിരിക്കും. വചന പ്രഘോഷണമൊന്നും അല്ലത്. തമാശ നിറഞ്ഞ ദൈവവചനങ്ങളാണ് ഇവ.
കുടുബ ബന്ധങ്ങളെ വിളക്കി നിറുത്താൻ സഹായിക്കുന്ന കൊച്ചു കൊച്ചു വർത്തമാനങ്ങൾ. യൂ ടൂബിലും മറ്റ് സോഷ്യൽ മീഡിയായിലും ഫാദർ വൈറലാകാനുള്ള കാരണവും അത് തന്നെ. നർമ്മമാണ് കൈമുതൽ. അതുകൊണ്ട് തന്നെ പ്രേക്ഷകരും അച്ചന് ഏറെയുണ്ട്. ഇപ്പോൾ അച്ഛന്റെ ഒരു പ്രസംഗ ഓഡിയോ യൂടൂബിൽ വൈറലാകുന്നു. പ്രസംഗത്തിലെ അവതരണമാണ് ഇതിന് കാരണം. മാവിനെ വെഞ്ചരിച്ച കഥയാണ് അച്ചൻ പറയുന്നത്. അന്ധവിശ്വാസങ്ങൾ ഇത്രയും വേണമോ എന്ന ചോദ്യമാണ് ഈ തമാശയിലൂടെ അച്ചൻ വിശ്വാസികളിലേക്ക് കടത്തി വിടുന്നത്. ആലുവ മിണ്ടാമഠത്തിലെ കഥയാണ് അച്ചൻ പറയുന്നത്.