കോതമംഗലം: അങ്കമാലി ഭദ്രാസനത്തിലെ സീനിയർ വൈദികനും, മാർ തോമ ചെറിയ പള്ളി ഇടവക അംഗമായ ഫാ.മാത്യു ചേലാട്ട് ( മോനി അച്ഛൻ- 66 ) അന്തരിച്ചു. സംസ്‌കാര ശുശ്രുഷകൾ ഇലവുംപറമ്പിലുള്ള ( ചേലാട് റൂട്ടിൽ ) ഭവനത്തിൽ ബുധനാഴ്ച രാവിലെ ആരംഭിക്കും. സമാപന ശുശ്രുഷ വൈകിട്ട് 3 മണിക്ക് ആരംഭിക്കുന്നതും, 5 മണിക്ക് മാർ തോമ ചെറിയ പള്ളിയിൽ നടത്തുന്നതുമാണ്.

ഭാര്യ അച്ചാമ്മ മാത്യു ( അങ്കമാലി കൂരൻ താഴത്തുപറമ്പിൽ കുടുംബാംഗം )

മക്കൾ : ജിനോ മാത്യൂസ്, എൽദോ മാത്യൂസ്

മരുമക്കൾ : റോയ് കരിമ്പനാക്കൽ, അനു കുറ്റിച്ചിറക്കുടി.

ആയങ്കര, തട്ടേക്കാട്, കുറ്റിയാംച്ചാൽ, മുള്ളരിങ്ങാട്, പുളിന്താനം, ചാത്തമറ്റം, മണികണ്ടഞ്ചാൽ, ക്രാരിയേലി, വാളറ, വടക്കുംഭാഗം, പഴംമ്പിള്ളിചാൽ, പടിക്കപ്പ്, കുട്ടമംഗലം എന്നി പള്ളികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.