- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാനിപ്പോൾ ബിഷപ്പിനെ കാണാൻ ജയിലിൽ വെയിറ്റ് ചെയ്തിരിക്കയാണ്; ബിഷപ്പിനെ കാണുന്നതിൽ എന്താണ് തെറ്റ്? നമുക്കെന്താ കുഴപ്പം കാണുന്നതിൽ! ഞാൻ കാരാഗൃഹത്തിൽ ആയിരുന്നപ്പോൾ എന്നെ നിങ്ങൾ വന്നുകണ്ടോയെന്ന് ബിഷപ്പ് ഇനി ചോദിച്ചാൽ പറയണമല്ലോ?' കുറവിലങ്ങാട് മഠത്തിലെത്തിയ ഫാ. നിക്കോളസ് നേരെ പോയത് പാല ജയിലിലേക്ക്; ഇനി ദൈവവിളി ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ... കാർന്നോമ്മാര് വിടുമോയെന്നും കന്യാസ്ത്രീകളോട് ചോദിച്ചെന്ന് ഇടവക വികാരി മറുനാടനോട്
കുറുവിലങ്ങാട്: 'ഞാനിപ്പോൾ ബിഷപ്പിനെ കാണാൻ ജയിലിൽ വെയിറ്റ് ചെയ്തിരിക്കയാണ്; ബിഷപ്പിനെ കാണുന്നതിൽ എന്താണ് തെറ്റ്? നമുക്കെന്താ കുഴപ്പം കാണുന്നതിൽ! ഞാൻ കാരാഗൃഹത്തിൽ ആയിരുന്നപ്പോൾ എന്നെ നിങ്ങൾ വന്നുകണ്ടോയെന്ന് ബിഷപ്പ് ഇനി ചോദിച്ചാൽ പറയണമല്ലോ?' - കുറുവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീകളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണ വിധേയനായ കോടനാട് പള്ളി വികാരി ഫാദർ നിക്കോളാസ് മണിപ്പറമ്പിലിനെ മറുനാടൻ വിളിക്കുമ്പോൾ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്. ഈ സമയം അദ്ദേഹം പാല സബ് ജയിലിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാൻ പാല സബ് ജയിലിൽ കാത്തിരിക്കയായിരുന്നു. താൻ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് വികാരി മറുനാടനോട് പറഞ്ഞത്. സിസ്റ്റർ അനുപമയാണ് ഇടവക വികാരി നിക്കോളാസ് തന്നെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണം ഉന്നയിച്ചത്. എന്നാൽ, താൻ ആരെയും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് നിക്കോളാസ് മറുനാടനോട് പറഞ്ഞ്. കുറവിലങ്ങാട് മഠത്തിൽ പോയിരുന്നു, പക്ഷെ സ്വാധീനിക്കാനല്ല.. ചിറ്റാറിൽ സുഹൃത്തിനെ കാണാനായിരുന്നു യാത്ര. ഇടവകയില
കുറുവിലങ്ങാട്: 'ഞാനിപ്പോൾ ബിഷപ്പിനെ കാണാൻ ജയിലിൽ വെയിറ്റ് ചെയ്തിരിക്കയാണ്; ബിഷപ്പിനെ കാണുന്നതിൽ എന്താണ് തെറ്റ്? നമുക്കെന്താ കുഴപ്പം കാണുന്നതിൽ! ഞാൻ കാരാഗൃഹത്തിൽ ആയിരുന്നപ്പോൾ എന്നെ നിങ്ങൾ വന്നുകണ്ടോയെന്ന് ബിഷപ്പ് ഇനി ചോദിച്ചാൽ പറയണമല്ലോ?' - കുറുവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീകളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണ വിധേയനായ കോടനാട് പള്ളി വികാരി ഫാദർ നിക്കോളാസ് മണിപ്പറമ്പിലിനെ മറുനാടൻ വിളിക്കുമ്പോൾ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്. ഈ സമയം അദ്ദേഹം പാല സബ് ജയിലിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാൻ പാല സബ് ജയിലിൽ കാത്തിരിക്കയായിരുന്നു.
താൻ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് വികാരി മറുനാടനോട് പറഞ്ഞത്. സിസ്റ്റർ അനുപമയാണ് ഇടവക വികാരി നിക്കോളാസ് തന്നെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണം ഉന്നയിച്ചത്. എന്നാൽ, താൻ ആരെയും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് നിക്കോളാസ് മറുനാടനോട് പറഞ്ഞ്. കുറവിലങ്ങാട് മഠത്തിൽ പോയിരുന്നു, പക്ഷെ സ്വാധീനിക്കാനല്ല.. ചിറ്റാറിൽ സുഹൃത്തിനെ കാണാനായിരുന്നു യാത്ര. ഇടവകയിലെ രണ്ട് കന്യസ്ത്രീകൾ ഉണ്ടല്ലോ എന്ന് കരുതി മഠത്തിൽക്കയറി. അവരുമായി സംസാരിച്ചു. മരം സഭാവിരോധികളും സഭയിൽ നിന്നും മുറിവേറ്റവും വേണ്ട വണ്ണം വിനയോഗിച്ചുവെന്നും ഇത്തരത്തിൽ തുടർന്നാൽ ആരും സഹായിക്കാൻ ഉണ്ടാവില്ലന്നും അവരെ ബോദ്ധ്യപ്പെടുത്തി- നിക്കോളാസ് പറഞ്ഞു.
പുറത്തുവരുന്ന വാർത്തകൾ എന്തെങ്കിലുമാകട്ടെ, അവര് തെളിയിക്കട്ടെ ഞാൻ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന്. മാധ്യമങ്ങൾ തെളിയിക്കട്ടെ. സ്വാധീനിക്കണ്ട ആവശ്യം എനിക്കില്ല. എന്റെ സുഹൃത്ത് അവിടെയുണ്ട് അയാളെ കണ്ടു. ബിഷപ്പിനെ കാണാൻ വേണ്ടി ജയിലിൽ വെയിറ്റ് ചെയ്തിരിക്കുകയാണ്. ബിഷപ്പിനെ കാണുന്നതിൽ എന്താണ് തെറ്റ്. നമുക്കെന്താ കുഴപ്പം കാണുന്നതിൽ. ഞാൻ കാരാഗൃഹത്തിലായിരുന്നപ്പോൾ എന്നെ നിങ്ങൾ വന്നുകണ്ടോയെന്ന് ബിഷപ്പ് ഇനി ചോദിച്ചാൽ പറയണമല്ലോ?
ഞാൻ കന്യാസ്ത്രീകളെ കണ്ടു, ഇതുവഴി പോയപ്പൊ വന്നതാണ് എന്നു പറഞ്ഞു. സമരത്തെക്കുറിച്ചും അതുണ്ടായ സാഹചര്യത്തെക്കുറിച്ചുമൊക്കെ പറഞ്ഞു. സഭയിൽ നിന്ന് ആരും കൂടെയില്ല എന്ന സങ്കടമാണ് കന്യാസ്ത്രീകൾ പറയുന്നത്. ഇങ്ങനെ സഭയ്ക്കെതിരേ വന്നാൽ ആരെങ്കിലും സപ്പോർട്ട് ചെയ്യുമോ. ഞാനും കെസിബിസിയുമൊന്നും അവർക്കൊപ്പമില്ല. ഞാൻ എന്റെ പള്ളിയിലും പറഞ്ഞത് അതാണ്, അവർ സമരം ചെയ്തത് തെറ്റായിപ്പോയെന്ന്. സഭാ വിരോധികളും സഭയിൽ നിന്ന് മുറിവേറ്റവരും അതേറ്റുപിടിച്ചു. ഇനി അടുത്തകാലത്ത് ആരെങ്കിലും സന്യാസ ജീവിതത്തിലേക്ക് വരുമെന്ന് തോന്നുന്നുണ്ടോ? ദൈവവിളിയുണ്ടാകുമെന്ന് തോന്നുന്നുണ്ടോ. കാർന്നോമ്മാര് വിടുമോ. സമരം ചെയ്തവർ ഉദ്ദേശിച്ചത് നേടി. സഭയിലെ ദൈവവിളി അവസാനിപ്പിക്കാൻ അവർക്ക് പറ്റി. ഇത് ഞാൻ അവരോട് പറഞ്ഞു.
കന്യാസ്ത്രീകൾ പറയുന്നത് സമരം ചെയ്യാൻ കാരണം എല്ലാവരോടു പറഞ്ഞിട്ടും നീതി കിട്ടിയില്ല എന്നതാണ്. ഇതേ മാർഗമുണ്ടായിരുന്നുള്ളൂ എന്നതുകൊണ്ട് തെരുവിലിറങ്ങി എന്നാണ് അവർ പറയുന്നത്. വേദിയിൽ കണ്ട ഒരുപാടു പേരുണ്ടല്ലോ അവരെ ഇറക്കാൻ. ഞാനതിലേ പോയി അവരെ കണ്ടു പോന്നു, അവർക്ക് ആശിർവാദവും കൊടുത്തു. അത്രേയുണ്ടായിട്ടുള്ളൂ. മാധ്യമങ്ങൾ പറയുന്നതൊന്നും നമുക്കൊരു വിഷയമല്ല. സി. അനുപമ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് പറയുന്നുണ്ടെങ്കിൽ അവർ എന്റെ ടോക്ക് റെക്കോർഡ് ചെയ്തിട്ടുണ്ടാകും. അത് ഏതെങ്കിലും മാധ്യമങ്ങൾക്ക് കൊടുക്കട്ടെ അവർ. ഞാനവരോട് പറഞ്ഞു. ആലഞ്ചേരി പിതാവിന്റെ റെക്കോർഡ് പുറത്തുവിട്ടത് തെറ്റായി. അദ്ദേഹം നുണ പറഞ്ഞത് എന്തോ ആകട്ടെ അത് പുറത്തുവിടുന്നത് ശരിയല്ല. അതുപോലെ എന്റെ ടോക്ക് അവർ പുറത്തുവിടട്ടെ വികാരി പറഞ്ഞു.
ഇന്ന് രാവിലെയാണ് ഫാദർ നിക്കോളാസ് മണിപ്പറമ്പിൽ കുറവിലങ്ങാട് മഠത്തിലെത്തിയത്. കന്യാസ്ത്രീകളെ സ്വാധീനിക്കാനെന്ന് സിസ്റ്റർ അനുപമയുടെ വെളിപ്പെടുത്തിയത്. സമരം ചെയ്തതും പരാതി നൽകിയതും തെറ്റായി പോയെന്നും നിക്കോളാസ് കന്യാസ്ത്രീകളോട് പറഞ്ഞെന്നും സിസ്റ്റർ അനുപമ വ്യക്തമാക്കി. തങ്ങളിൽ കുറ്റബോധമുണ്ടാക്കി കേസ് അട്ടിമറിക്കാനാണ് ഫാദർ എത്തിയത്. വിജാതിയർക്കൊപ്പമാണ് കന്യാസ്ത്രീകൾ സമരം ചെയ്തതെന്നും സമരം സഭക്കെതിരായെന്നും ഫാദർ നിക്കോളാസ് മണിപ്പറമ്പിൽ തങ്ങളോട് പറഞ്ഞു. തങ്ങളെ പിന്തുണച്ചത് വിജാതീയരെല്ലെന്നും നല്ലവരായ ഒരുകൂട്ടം മനുഷ്യരാണെന്നും സിസ്റ്റർ അനുപമ മാധ്യമങ്ങളോട് പറഞ്ഞു. മാനസിക സമ്മർദമുണ്ടാക്കാനായിരുന്നു ഫാദർ നിക്കോളാസിന്റെ ശ്രമം. സമരവും പരാതികളും സഭയ്‌ക്കെതിരാണെന്നു പറഞ്ഞ് കുറ്റബോധമുണ്ടാക്കാനാണ് ശ്രമിച്ചതെന്നും കന്യാസ്ത്രീകൾ പറഞ്ഞു.
നേരത്തെ, ബിഷപ്പിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നു പൊലീസിനു മൊഴി നൽകിയ ഫാ.നിക്കോളാസ്, പിന്നീട് മലക്കം മറിഞ്ഞത് വിവാദത്തിലായിരുന്നു. ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ പക്കൽ ശക്തമായ തെളിവുകളുണ്ടെന്നും അതിൽ ചിലത് താൻ കണ്ടുവെന്നുമായിരുന്നു വൈദികന്റെ മൊഴി. എന്നാൽ കന്യാസ്ത്രീ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്ന നിലപാടിലാണ് ഇപ്പോൾ ഫാ.നിക്കോളാസ്. ഞായറാഴ്ച കുർബാനയ്ക്കിടയിലെ പ്രസംഗത്തിൽ കന്യാസ്ത്രീയെ വിമർശിക്കുകയും ചെയ്തിരുന്നു.