- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശെമ്മാശനായിരിക്കെ വിവാഹം കഴിക്കാമെന്ന് ചട്ടം; പട്ടം കിട്ടിയ ശേഷം കെട്ടി സഭയെ വഞ്ചിച്ച വൈദികൻ; തൃക്കൂന്നത്ത് സെമിനാരിയിൽ അതിക്രമിച്ച് കയറി പ്രശ്നമുണ്ടാക്കാൻ ശ്രമം; വലിക്ക് വന്നപ്പോൾ മറുകണ്ടം ചാടാനും കരുനീക്കി; മക്കാവുവിലെ ത്രീസ്റ്റാർ സൗകര്യമുള്ള ശീതികരിച്ച മുറിയിൽ അന്തിയുറങ്ങി പാവങ്ങളെ തെരുവിലേക്ക് എറിഞ്ഞു കൊടുത്തു; ബോണഫൈ ട്രസ്റ്റിന് വിശ്വാസ്യത നൽകാൻ വൈദിക വേഷവും; ജോലി തട്ടിപ്പിൽ കുടുങ്ങിയ ഫാ നോബി പോളിന്റെ തട്ടിപ്പുകളുടെ കഥ
അടിമാലി: വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ആലുവ പറമ്പിൽ ഫാ.നോബി പോൾ സഭാചട്ടം ലഘിച്ചതിൻെ പേരിൽ നടപടി നേരിട്ടിരുന്നതായി വെളിപ്പെടുത്തൽ. പുത്തൻകുരിശ് മലക്കേക്കുരിശ് ദയാറിൽ വൈദീകവൃത്തിയിൽ തുടരവെ വിവവാഹിതനായതിന്റെ പേരിൽ സഭാനേതൃത്വം ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നെന്നാണ് അറിയുന്നത്. ശെമ്മാശനായിരിക്കെ വിവാഹം കഴിക്കാമെന്നാണ് സഭയിലെ ചട്ടം. ഇത് ലംഘിച്ച് പട്ടംകിട്ടിയ ശേഷം നോബി പോൾ വിവാഹം കഴിച്ചെന്നും ഇത് പ്രതിഷേധത്തിന് ഇടയാക്കിയപ്പോൾ സഭാനേതൃത്വം ഇടപെട്ട് വൈദീകവൃത്തിയിൽ നിന്നും ഇയാളെ വിലക്കുകയായിരുന്നെന്നുമാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം.അടിമാലി പൊലീസ് അന്വേഷണത്തിലും ഇക്കാര്യം ഏറെക്കുറെ സ്ഥിരീകരകിച്ചിട്ടുണ്ട്. പാത്രിയർക്കീസ് പക്ഷത്തിന്റെ സജീവ പ്രവർത്തനായ നോബി മേഖലയിൽ തങ്ങളുടെ എതിരാളികളിലെ പ്രമുഖനായിരുന്നെന്നാണ് എതിർ പക്ഷവും സാക്ഷ്യപ്പെടുത്തുന്നു. തങ്ങളുടെ കൈവശത്തിലുള്ള തൃക്കുന്നത്ത് സെമിനാരിയിൽ ചിലപ്പോഴൊക്കെ ബിനു അത്രിക്രമിച്ച് കടക്കുന്നതായി പലരും പറഞ്ഞറിഞ്ഞെ
അടിമാലി: വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ആലുവ പറമ്പിൽ ഫാ.നോബി പോൾ സഭാചട്ടം ലഘിച്ചതിൻെ പേരിൽ നടപടി നേരിട്ടിരുന്നതായി വെളിപ്പെടുത്തൽ.
പുത്തൻകുരിശ് മലക്കേക്കുരിശ് ദയാറിൽ വൈദീകവൃത്തിയിൽ തുടരവെ വിവവാഹിതനായതിന്റെ പേരിൽ സഭാനേതൃത്വം ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നെന്നാണ് അറിയുന്നത്. ശെമ്മാശനായിരിക്കെ വിവാഹം കഴിക്കാമെന്നാണ് സഭയിലെ ചട്ടം. ഇത് ലംഘിച്ച് പട്ടംകിട്ടിയ ശേഷം നോബി പോൾ വിവാഹം കഴിച്ചെന്നും ഇത് പ്രതിഷേധത്തിന് ഇടയാക്കിയപ്പോൾ സഭാനേതൃത്വം ഇടപെട്ട് വൈദീകവൃത്തിയിൽ നിന്നും ഇയാളെ വിലക്കുകയായിരുന്നെന്നുമാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം.അടിമാലി പൊലീസ് അന്വേഷണത്തിലും ഇക്കാര്യം ഏറെക്കുറെ സ്ഥിരീകരകിച്ചിട്ടുണ്ട്.
പാത്രിയർക്കീസ് പക്ഷത്തിന്റെ സജീവ പ്രവർത്തനായ നോബി മേഖലയിൽ തങ്ങളുടെ എതിരാളികളിലെ പ്രമുഖനായിരുന്നെന്നാണ് എതിർ പക്ഷവും സാക്ഷ്യപ്പെടുത്തുന്നു. തങ്ങളുടെ കൈവശത്തിലുള്ള തൃക്കുന്നത്ത് സെമിനാരിയിൽ ചിലപ്പോഴൊക്കെ ബിനു അത്രിക്രമിച്ച് കടക്കുന്നതായി പലരും പറഞ്ഞറിഞ്ഞെന്നും എന്നാൽ ഇതിന്റെ പേരിൽ തങ്ങൾ നിയമനടപടികൾ സ്വീകരിച്ചില്ലന്നും ഇക്കൂട്ടർ വ്യക്തമാക്കി.
വൈദീക വേഷം ധരിച്ച് പ്രവേശിച്ചാൽ ആളുകളുടെ ശ്രദ്ധയുണ്ടാവുമെന്നതിനാൽ പാന്റും ഷർട്ടും മാത്രം ധരിച്ചാണ് ഈ ഘട്ടങ്ങളിൽ ബിനു എത്താറുള്ളതെന്നാണ് തങ്ങൾക്ക് ലഭിച്ച വിവരമെന്നും ബിനുവിന്റെ പ്രവർത്തനങ്ങൾ ഒരു വൈദീകന് ചേർന്നതായിരുന്നില്ലന്നും പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഈ വിഭാഗത്തിലെ ഒരു വൈദീകൻ മറുനാടനോട് പറഞ്ഞു.
സഭാ വിലക്ക് നിലനിൽക്കുന്നതിൽ അസ്വസ്ഥനായ ബിനു തങ്ങളോടൊപ്പം ചേരാൻ സന്നദ്ധനായി തന്നേ സമീപിച്ചിരുന്നെന്നും എന്നാൽ നേതൃത്വം നോബിയുടെ ആവശ്യം നിരാകരിക്കികയായിരുന്നെന്നും ഇദ്ദേഹം തുടർന്ന് അറിയിച്ചു. വളരെക്കാലമായി മാറിനിൽക്കുന്ന നോബിയെക്കുറിച്ച് നാട്ടുകാർക്ക് കാര്യമായി വിവരമില്ല. ഫാ.നോബി ഉൾപ്പെടെ അറസ്റ്റിലായ അഞ്ചംഗ സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ1.5 കോടി തട്ടിെടുത്തെന്നാണ് കേസ്.
സംഘത്തിൽ ഉൾപ്പെട്ട 4 പേർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. നോബി മക്കാവുവിലെ ത്രീസ്റ്റാർ സൗകര്യമുള്ള ശീതികരിച്ച മുറിയിൽ അന്തിയുറങ്ങുമ്പോൾ ലക്ഷങ്ങൾ മുടക്കിയ യുവാക്കൾ ഇടുങ്ങിയ മുറിയിൽ അസൗകര്യങ്ങൾക്കു നടുവിൽ തങ്ങൾ വിധിയെ പഴിച്ച് ദുരിതപർവ്വങ്ങളുടെ നടുവിൽ ജീവിതം തള്ളിനീക്കുകയായിരുന്നെന്നാണ് പണം നഷ്ടമായ യുവാക്കൾ മാധ്യമങ്ങളുമായി പങ്കിട്ട വിവരം.
ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി ശേഷം നോബി തങ്ങളെ മക്കാവുവിലെത്തിച്ചെന്നും വിധ രാജ്യങ്ങളിലെ 15 ഓളം പേർ തിങ്ങിനിറഞ്ഞ പ്രാഥമീക സൗകര്യങ്ങൾ നിർവ്വഹിക്കാൻ പോലും ആവശ്യമായ സൗകര്യമില്ലാത്ത മുറിയിലാണ് തങ്ങൾ ദിവസങ്ങളോളം കഴിഞ്ഞതെന്നുമാണ് പണം നഷ്ടമായ യുവാക്കൾ പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്.
വിസിറ്റിങ് വിസയുടെയുടെ കാലാവധി അവസാനിക്കാറായിട്ടും പണം മുടക്കിയവരിലാർക്കും തൊഴിൽ തരപ്പെട്ടില്ല. ഇതേത്തുടർന്ന് ഒട്ടുമിക്കവരും നാട്ടിലേക്ക് തിരിച്ചു. ഹോട്ടൽ ജോലി ലഭിക്കുമെന്നാണ് യുവാക്കളെ സ്ഥാപന നടത്തിപ്പുകാർ ധരിപ്പിച്ചിരുന്നത്. സ്ഥാപന നടത്തിപ്പുകാർ ജോലി തരപ്പെടുത്തിയിട്ടുണ്ടെന്ന് ധരിപ്പിച്ചിരുന്ന ഹോട്ടലുമായി ജോലിക്കായി തങ്ങൾ നേരിൽ ബന്ധപ്പെട്ടപ്പോൾ 380000 രൂപയടച്ചാൽ തൊഴിൽ നൽകാമെന്ന് അറിയിച്ചതായും യുവാക്കൾ പൊലീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇവർക്കെതിരെ കൂടുതൽ പേർ പരാതിയുമായി എത്തിക്കോണ്ടിരിക്കുന്നതായി പൊലീസ് പറഞ്ഞു. കാനഡ,മക്കാവു,ഓസ്ട്രേലിയ,ക്യുബ തുടങ്ങിയ രാജ്യങ്ങളിൽ ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് 50000 രൂപ മുതൽ 6 ലക്ഷം രൂപവരെയാണ് ഇവർ വാങ്ങിയത്. മണ്ണാർക്കാട് മണിയോടപ്പറബിൽ ജിഷ്ണു വിജയൻ,അടിമാലി മച്ചിപ്ലാവ് കൂത്തമറ്റം ബേസിൽ,മച്ചിപ്ലാവ് ഒറവലക്കുടി എൻസ് എന്നിവരുടെ പരാതിയിലാണ് ഇവർ അറസ്റ്റിലായിത്.
ജിഷ്ണുവിന്റെ നേത്യത്വത്തിൽ പാലക്കാട് ജില്ലയിലുള്ള 5 പേർ കാനഡയിൽ 60 ദിവസത്തെ ദുരിതജീവിതത്തിന് ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് തിരിച്ചെത്തിയത്.ഇതിൽ ജിഷ്ണുമാത്രമാണ് അടിമാലി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. ഇവരെ കൂടാതെ മൂന്നുപേർ വിദേശത്ത് ദുരിത ജീവിതം തുടരുന്നതായി ജിഷ്ണു പറയുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്. അടിമാലി ലൈബ്രറി റോഡിൽ 2016 ജനുവരിയിൽ അക്സാൻ അലൈൻസ് എന്നപേരിൽ വിദേശത്ത് റിക്രൂട്ടിങ് നടത്തുന്ന സ്ഥാപനം തുടങ്ങി.ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബോണഫൈഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിന്റെ ശാഖ എന്ന നിലയിലാണ് ഈ സ്ഥാപനം തുടങ്ങിയത്. പിടിയിലായ ഫാ.നോബിപോളും അഷ്റഫുമാണ് ഈ ഓഫീസ് നിയന്ത്രിച്ചിരുന്നത്. ബോണഫൈ ട്രസ്റ്റുമായി ബന്ധമുള്ളത് ഫാ.നോബിപോളിനാണ്.
ഈ ഓഫീസ് തുറന്നതോടെ ഫാദർ അടിമാലിയിലേക്ക് താമസം മാറ്റുകയും ചെയ്തു.പാലക്കാട്,വയനാട്,കണ്ണൂർ,തൃശൂർ,കോട്ടയം ,ഇടുക്കി ജില്ലകളിൽ നിന്നുള്ളവരാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്.