- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൗരോഹിത്യ സുവർണ്ണജൂബിലി നിറവിൽ ഫാ പി റ്റി തോമസ്
ഷിക്കാഗോ: മലങ്കര കാത്തലിക് ഇടവകയുടെ മുൻ വികാരിയും മാർ ഈവാനിയോസ് കോളജ് റിട്ടയേർഡ് പ്രൊഫസറുമായ റവ.ഫാ. പി.റ്റി. തോമസിന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷം 12-ന് ഞായറാഴ്ച എവൻസ്റ്റണിലുള്ള മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. അമ്പത് വർഷത്തെ പൗരോഹിത്യജീവിതത്തിൽ ദൈവം നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിസൂചകമായി ഞായറാഴ്ച
ഷിക്കാഗോ: മലങ്കര കാത്തലിക് ഇടവകയുടെ മുൻ വികാരിയും മാർ ഈവാനിയോസ് കോളജ് റിട്ടയേർഡ് പ്രൊഫസറുമായ റവ.ഫാ. പി.റ്റി. തോമസിന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷം 12-ന് ഞായറാഴ്ച എവൻസ്റ്റണിലുള്ള മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.
അമ്പത് വർഷത്തെ പൗരോഹിത്യജീവിതത്തിൽ ദൈവം നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിസൂചകമായി ഞായറാഴ്ച രാവിലെ 10.30-ന് അമേരിക്കൻ മലങ്കര കാത്തലിക് എക്‌സാർക്കേറ്റ് മെത്രാൻ ഡോ. തോമസ് മാർ യൗസേബിയോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ സമൂഹബലി അർപ്പിക്കുകയും തുടർന്ന് യൗസേബിയോസ് പിതാവിന്റെ അദ്ധ്യക്ഷതയിൽ അനുമോദന സമ്മേളനം നടത്തപ്പെടുകയും ചെയ്യുന്നു.
1958-ൽ അമേരിക്കയിൽ ഉപരിപഠനത്തിനെത്തിയ ഫാ. പി.റ്റി. തോമസ് ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഹിസ്റ്ററി ഓഫ് റിലീജിയസ് ആൻഡ് തിയോളജിയിലും, ഇംഗ്ലീഷ് ലിറ്ററേറ്ററിലും ബിരുദാനന്തര ബിരുദവും, ഹിസ്റ്ററി ഓഫ് റിലീജിയസ് ആൻഡ് തിയോളജിയിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. 1964-ൽ വൈദീകനായതിനുശേഷം 1996 വരെ കേരളത്തിലെ വിവിധ ഇടവകകളിൽ വികാരിയായി സേവനം അനുഷ്ഠിക്കുകയും, അതോടൊപ്പം 1971 മുതൽ 1987 വരെ മാർ ഈവാനിയോസ് കോളജ് ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റിൽ പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.
1996 മുതൽ 2004 വരെ അമേരിക്കയിൽ സെന്റ് ഫ്രാൻസീസ് ഹോസ്പിറ്റൽ ബ്ലൂഐലന്റ്, സെന്റ് ആന്റണീസ് ഹോസ്പിറ്റൽ ഷിക്കാഗോ, യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോ ഹോസ്പിറ്റൽ എന്നിവടങ്ങളിൽ ചാപ്ലെയിനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2004 മുതൽ മെമംഫിസ്, ടെന്നസി അമേരിക്കൻ ലോക്കൽ പാരീഷിൽ സേവനം ചെയ്യുന്നു.