- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഫാ.പീറ്റർ കൂട്ടിയാനിയിൽ നിര്യാതനായി
കരുവംയാൽ: തലശേരി രൂപതാ മൈനർ സെമിനാരി റെക്ടർ, പ്രൊക്കുറേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഫാ.പീറ്റർ കൂട്ടിയാനിയിൽ (88) നിര്യാതനായി. സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ പതിനൊന്നിന് തലശേരി സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ ആർച്ച് ബിഷപ് മാർ ജോർജ് വലിയമറ്റത്തിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും. തലശേരി രൂപതിയിലെ ആദ്യകാല വൈദികരിൽ ഒരാളായ ഫാ.പീറ
കരുവംയാൽ: തലശേരി രൂപതാ മൈനർ സെമിനാരി റെക്ടർ, പ്രൊക്കുറേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഫാ.പീറ്റർ കൂട്ടിയാനിയിൽ (88) നിര്യാതനായി. സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ പതിനൊന്നിന് തലശേരി സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ ആർച്ച് ബിഷപ് മാർ ജോർജ് വലിയമറ്റത്തിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും.
തലശേരി രൂപതിയിലെ ആദ്യകാല വൈദികരിൽ ഒരാളായ ഫാ.പീറ്റർ, എടൂർ, കീഴ്പ്പള്ളി, കൂടരഞ്ഞി, ഷീരാടി, മംഗലാപുരം, കങ്കനാടി തുടങ്ങിയ സ്ഥലങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ബൽത്തങ്ങാടി രൂപതയുടെ ആരംഭമായ സൗത്ത് കാനറ മിഷൻ സ്ഥാപകനും എപ്പിസ്‌കോപ്പൽ വികാരിയുമായിരുന്നു ഫാ. കൂട്ടിയാനിയിൽ.
കോട്ടയം ചെമ്മലമറ്റം കൂട്ടിയാനിയിൽ പരേതരായ ഔസേപ്പ് മത്തായി-ഏലിക്കുട്ടി ദമ്പതികളുടെ പുത്രനാണ്. പരേതനായ ഫാ.സെബാസ്റ്റ്യനാണ് കൂട്ടിയാനിയിൽ സഹോദരനാണ്. ഫാ.മാത്യു കൂട്ടിയാനിയിൽ എംസിബിസ്- ടൂംബ, ഓസ്‌ട്രേലിയ, സിസ്റ്റർ ഗോഡ്ഫ്രി എസ്എബിഎസ് തിടനാട്, സിസ്റ്റർ ആനീസ് കൂട്ടിയാനി എസ്എച്ച് (അഡ്‌മിനിസ്‌ട്രേറ്റർ, മൂലമറ്റം ബിവി എം ഹോസ്പിറ്റൽ) ഡോ. സിസ്റ്റർ എൽസ് (കഴക്കൂട്ടം ഹോസ്പിറ്റൽ) എന്നിവർ സഹോദര പുത്രരാണ്.