- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫാ. പ്രദോഷ് മാത്യുവിന് ഹൂസ്റ്റൺ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി യാത്രയപ്പ് നൽകി
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റൺ സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്‌സ് ഇടവക വികാരിയായി സേവനം അനുഷ്ഠിച്ച ശേഷം കേരളത്തിലേക്ക് സ്ഥലം മാറി പോകുന്ന ഫാ.പ്രദോഷ് മാത്യുവിന് സമുചിതമായ യാത്രയപ്പ് നൽകി. സെന്റ് ജോൺസ് ക്‌നാനായ സിറിയൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ വച്ച് പ്രസിഡണ്ട് ഫാ. ഐസക് ബി. പ്രകാശിന്റെ അധ്യക്ഷതയിൽ കൂടിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് യാത്രയയപ്പു നൽകിയത്. തദവസരത്തിൽ വന്നു ചേർന്ന വൈദികരും കമ്മിറ്റി അംഗങ്ങളും അച്ചന് യാത്രാ മംഗളങ്ങൾ നേർന്നു കൊണ്ട് സംസാരിച്ചു. തുടർന്ന് ഹൂസ്റ്റൺ എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയുടെ വകയായുള്ള മെമന്റോ പ്രദോഷ് അച്ചന് പ്രസിഡണ്ട് ഫാ.ഐസക് പ്രകാശ് നൽകി. ഫാ.പ്രദോഷ് മാത്യു ഹൂസ്റ്റൺ എക്യൂമെനിക്കൽ കമ്മ്യൂണിറ്റിക്ക് എല്ലാ ഭാവുകങ്ങളും നേർന്നു കൊണ്ട് മറുപടി പ്രസംഗം നടത്തി.
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റൺ സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്‌സ് ഇടവക വികാരിയായി സേവനം അനുഷ്ഠിച്ച ശേഷം കേരളത്തിലേക്ക് സ്ഥലം മാറി പോകുന്ന ഫാ.പ്രദോഷ് മാത്യുവിന് സമുചിതമായ യാത്രയപ്പ് നൽകി.
സെന്റ് ജോൺസ് ക്‌നാനായ സിറിയൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ വച്ച് പ്രസിഡണ്ട് ഫാ. ഐസക് ബി. പ്രകാശിന്റെ അധ്യക്ഷതയിൽ കൂടിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് യാത്രയയപ്പു നൽകിയത്. തദവസരത്തിൽ വന്നു ചേർന്ന വൈദികരും കമ്മിറ്റി അംഗങ്ങളും അച്ചന് യാത്രാ മംഗളങ്ങൾ നേർന്നു കൊണ്ട് സംസാരിച്ചു. തുടർന്ന് ഹൂസ്റ്റൺ എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയുടെ വകയായുള്ള മെമന്റോ പ്രദോഷ് അച്ചന് പ്രസിഡണ്ട് ഫാ.ഐസക് പ്രകാശ് നൽകി.
ഫാ.പ്രദോഷ് മാത്യു ഹൂസ്റ്റൺ എക്യൂമെനിക്കൽ കമ്മ്യൂണിറ്റിക്ക് എല്ലാ ഭാവുകങ്ങളും നേർന്നു കൊണ്ട് മറുപടി പ്രസംഗം നടത്തി.