- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
പാലക്കാട്: ഒരു വൈദികന്റെയും കന്യാസ്ത്രീയുടെയും പ്രണയ സാഫല്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ആഘോഷമാക്കുന്നത്. സഹപ്രവർത്തകയായ കന്യാസ്ത്രീയെ കല്യാണം കഴിക്കാൻ സഭ അനുവാദം നൽകാതെ വന്നതോടെ യാക്കോബായ സഭയിൽ ചേർന്ന ശേഷമാണ് വൈദികൻ തന്റെ പ്രണയിനിയെ ജീവിത സഖിയാക്കിയത്. രാമനാഥപുരം രൂപതയിലെ ഉക്കടം സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ പുരോഹിതനായിരുന്ന ഫാ. പ്രിൻസൺ മഞ്ഞളിയാണ് കഥാനായകൻ.
രാമനാഥപുരം രൂപതയിലെ ഉക്കടം സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ പുരോഹിതനായിരുന്നു ഫാദർ പ്രിൻസൺ. അച്ചൻ സഹപ്രവർത്തകയായ കന്യാസ്ത്രീയെ പ്രണയിച്ച് വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. ഇതിനായി ബിഷപ്പിന്റെ അനുവാദവും തേടി. പക്ഷേ, കന്യാസ്ത്രീയെ വിവാഹം കഴിക്കാൻ സഭയും ബിഷപ്പും അനുവാദം നൽകിയില്ല. ഇതേത്തുടർന്ന് ഫാദർ പ്രിൻസൺ പുരോഹിതർക്ക് വൈവാഹികജീവിതം അനുവദിച്ചിട്ടുള്ള യാക്കോബായ സഭയിൽ ചേരുകയും പ്രണയിച്ച കന്യാസ്ത്രീയെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു.
വിവാഹാശംസകൾ നേർന്ന് കൊണ്ട് ജയിംസ് പീറ്റർ പങ്ക് വച്ച പോസ്റ്റ്;
‘രാമനാഥപുരം രൂപതയിലെ ഉക്കടം (കോയമ്പത്തൂർ) സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ആയിരുന്ന ഫാ. പ്രിൻസൺ മഞ്ഞളി ഒരു കന്യാസ്ത്രീയെ പ്രണയിച്ചു വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും, ആഗ്രഹം രൂപത ബിഷപ്പിനെ അറിയിക്കുകയും ചെയ്തു. മാന്യമായി ജീവിക്കുന്നതതോ, കണ്ടോ ശീലമില്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു ആ അഭ്യർത്ഥന ബിഷപ്പ് നിഷേധിച്ചു. അങ്ങനെ അദ്ദേഹം യാക്കോബായ സഭയിൽ ചേർന്ന് സ്നേഹിച്ച സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു.പ്രിൻസൻ മഞ്ഞളിക്കും വധുവിനും മംഗളാശംസകൾ നേരുന്നു.'
വധൂ വരന്മാർക്ക് ആശംസകൾ... ???????????????????????????????????????????????????? രാമനാഥപുരം രൂപതയിലെ ഉക്കടം (കോയമ്പത്തൂർ) സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി...
Posted by James Peter on Tuesday, January 12, 2021
മറുനാടന് ഡെസ്ക്