- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജാമ്യം കിട്ടിയതറിഞ്ഞത് ബൈബിൾ വായനയ്ക്കിടെ; സിസ്റ്റർ സ്റ്റെഫി പുറത്തിറങ്ങിയത് ടിവിയിലൂടെ കണ്ടു; വ്യാഴാഴ്ച പുറത്തിറങ്ങാൻ ആവത്തതിൽ അതീവ ദുഃഖം; രോഗികളായ തടവുകാർക്ക് വേണ്ടി പ്രാർത്ഥിച്ച് പുറത്തിറക്കം; സിസ്റ്ററിന് പിന്നാലെ അഭയ കേസ് പ്രതി ഫാ തോമസ് കോട്ടൂരാനും നിറഞ്ഞ ചിരിയോടെ പുറത്തേക്ക്
തിരുവനന്തപുരം. സിസ്റ്റർ അഭയ കേസ് പ്രതി ഫാദർ തോമസ് കോട്ടൂരാൻ ജാമ്യ വിവരം അറിയുമ്പോൾ ബൈബിൾ വായിക്കുകയായിരുന്നു. ആശുപത്രി സെല്ലിന്റെ ചുമതലക്കാരനായ വാർഡ നാണ് ഫാദറിനോട് ടിവിയിൽ ജാമ്യ വിവരം കാണിക്കുന്നത് അറിയിച്ചത്. അപ്പോൾ ഫാദർ കിടക്കുന്ന ആശുപത്രി സെല്ലിൽ ടി വി ഉണ്ടായിരുന്നെങ്കിലും സിനിമയാണ് പ്രദർശിപ്പിച്ചിരുന്നത്. വൈകുന്നേരം 6 മണിക്ക് അര മണിക്കൂർ വാർത്ത കാണാൻ അനുവദിച്ച സമയത്താണ് ജാമ്യ വാർത്തയുടെ വിശദാംശങ്ങൾ ഫാദർ അറിഞ്ഞത്. സിസ്റ്റർ സ്റ്റെഫി ജയിലിൽ നിന്നും ഇറങ്ങുന്നതും ടിവിയിൽ കണ്ടു.
വ്യാഴാഴ്ച തന്നെ ജയിലിൽ നിന്നും പോകാൻ കഴിയുമെന്ന് ചില വാർഡന്മാർ ഫാ.കോട്ടൂരാനെ അറിയിച്ചിരുന്നു. എന്നാൽ ഹൈക്കോടതി വിധി തിരുവനന്തപുരം സിബിഐ കോടതിയിൽ എത്തിച്ച് അന്ന് തന്നെനടപടികൾ പൂർത്തിയാക്കാൻ ഫാദറിന്റെ ബന്ധുക്കൾക്ക് ആയില്ല. അതാണ് മോചനം വൈകിയത്. വ്യാഴാഴ്ച തന്നെ പുറത്തിറങ്ങാൻ കഴിയാത്തതിലെ ദുഃഖം ഫാദറിന്റെ മുഖത്ത് പ്രകടമായിരുന്നു. വ്യാഴാഴ്ച അവധിയായിരുന്ന സൂപ്രണ്ട് ഇന്നലെ രാവിലെ തന്നെ ഫാദറിനെ കാണാൻ ആശുപത്രി സെല്ലിൽ എത്തി. ആരോഗ്യ വിവരങ്ങൾ തിരക്കി ഉത്തരവ് എത്തിയാൽ നപടികൾ വേഗത്തിലാക്കാമെന്ന് അറിയിച്ചു.
അർബുദ രോഗിയായതിനാൽ ഫാദർ കോട്ടൂരാനെ ഇന്നലെയുംജയിൽ ഡോക്ടർ പരിശോധിച്ചിരുന്നു. ഫാദർ കോവിഡ് പരോൾ കഴിഞ്ഞ് സെന്ററൽ ജയിലിൽ തിരികെ എത്തിയിട്ട് രണ്ടു മാസമാകുന്നതേയുള്ളു.കോവിഡിന്റെ ഒന്നാം രണ്ടാം തരംഗങ്ങളിലായിഒരു വർഷത്തോളമാണ് കോട്ടൂരാൻ പുറത്ത് നിന്നത്. അഭയ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ പ്രവേശിപ്പിച്ചപ്പോൾ അർബുദ രോഗിയായിരുന്ന ഫാദർ ഇപ്പോൾ റീജയണൽ ക്യാൻസർ സെന്ററിലെ ചികിത്സയിലാണ്. കേസിന്റെ വിധി സമയത്താണ് തനിക്ക് പോസ്റ്ററേറ്റ് ക്യാൻസർ ആണെന്ന കാര്യം കോട്ടൂരാൻ തിരിച്ചറിയുന്നത്.
ഇതിനിടെ മികച്ച അർബുദ ഡോക്ടർമാരെ കണ്ടു വെങ്കിലും ശിക്ഷ ലഭിച്ചു ജയിലിലായതിനാൽ അവിടെ തുടർ ചികിത്സ നടത്താനായില്ല. ജയിലിലെത്തിയപ്പോൾ ഡോക്ടർമാർ തിരുവനന്തപുരം മെഡിക്കൽ കോളേജാണ് ആദ്യം നിർദ്ദേശിച്ചത്. പിന്നീട് കോട്ടൂരാന്റെ അപേക്ഷ പരിഗണിച്ചാണ് ചികിത്സ ആർ സി സി യിലേക്ക് മാറ്റിയത്. സെന്ററൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ കഴിയുന്ന കോട്ടുരാന് രോഗി എന്ന നിലയിൽ മറ്റ് തടവുകാരെ അപേക്ഷിച്ച് ചില പ്രിവിലേജുകൾ ജയിൽ അധികൃതർ അനുവദിച്ചിരുന്നു.
ആശുപത്രി സെല്ലായതിനാൽ കിടക്കാൻ കട്ടിലുണ്ട്. പകൽ 10 മണി മുതൽ രാത്രി 8 മണി വരെ ടി വി കാണാം . പത്രം വായിക്കുന്നതിന് പുറമെ ജയിൽ ലൈബ്രറിയിൽ നിന്നും കിട്ടുന്ന ആത്മീയ പുസ്തകങ്ങളാണ് കോട്ടൂരാന് കൂട്ട് . കൂടാതെ ആശുപത്രി സെല്ലിൽ എത്തുന്ന തടവുകാരെ ആശ്വസിപ്പിക്കുക മനധൈര്യം കൊടുക്കുക പ്രാർത്ഥിക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങളും കോട്ടൂരാൻ ഏറ്റെടുത്തിരുന്നു. ആത്മീയതയിൽ മുഴുകി പ്രാർത്ഥനയുമായി കഴിയുമ്പോഴും കോട്ടരാന് ജയിലിൽ തിരു വസ്തം ഉപയോഗിക്കാൻ അനുമതി ലഭിച്ചിരുന്നില്ല. അതിന് വേണ്ടി ആദ്യം ശ്രമം നടത്തയെങ്കിലും അനുമതി കിട്ടില്ലന്ന് മനസിലായി പിൻ വാങ്ങിയിരിക്കയാണ് കോട്ടൂരാൻ ചെയ്തത്.
മറ്റ് തടവുകാരെ പോലെ ഒറ്റമുണ്ടും ഷർട്ടും തന്നെയാണ് കോട്ടരാനും അനുവദിച്ചിരുന്ന വേഷം. രോഗികളായ തടവുകാർക്ക് വേണ്ടി കോട്ടൂരാൻ ആശുപത്രി സെല്ലിൽ പ്രാർത്ഥനയും നടത്താറുണ്ട്.മോചന ദിവസമായ ഇന്നലെയും രോഗികളായ തടവുകാർക്ക് വേണ്ടി കോട്ടൂരാൻ പ്രാർത്ഥിച്ചു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്