- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസ്വസ്ഥതകളൊന്നുമില്ലാത്ത റമ്പാന് നടത്തുന്നത് സ്കാനിങ് ഉൾപ്പെടെയുള്ള നിരവധി ടെസ്റ്റുകൾ! എല്ലാം കളക്ടറുടെ താൽപ്പര്യമെന്ന് മറുനാടനോട് വിശദീകരിച്ച് തോമസ് പോൾ റമ്പാൻ; ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താൽ നേരെ പോവുക പള്ളിയിലേക്ക് തന്നെ; പ്രാഥമിക കൃത്യത്തിന് സൗകര്യമൊരുക്കാമെന്ന് പറഞ്ഞ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയതിലും സർവ്വത്ര ദുരൂഹത; കോതമംഗലത്ത് സുപ്രീംകോടതി വിധി നടപ്പാക്കും വരെ പോരാട്ടം; ഓർത്തഡോക്സുകാരും രണ്ടും കൽപ്പിച്ച് തന്നെ
കോതമംഗലം: എനിക്ക് യാതൊരു അസ്വസ്ഥതയും ഉണ്ടായിരുന്നില്ല. ആരോഗ്യസ്ഥിതി മോശമാണെന്നും അറസ്റ്റുചെയ്ത് നീക്കാൻ കളക്ടർ ഉത്തരവിട്ടു എന്നുമാണ് പൊലീസ് അറിയിച്ചത്. ഇത് സംബന്ധിച്ച് ഓർഡർ കാണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയ്യാറായില്ല. മനുഷ്യവകാശ കമ്മീഷൻ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. ആശുപത്രിയിൽ നിന്നിറങ്ങിയാൽ വീണ്ടും പള്ളിയിലേക്ക് എത്തണമെന്നാണ് കരുതുന്നതെന്നും ഓർത്തഡോക്സ് പക്ഷത്തെ തോമസ്സ് പോൾ റമ്പാൻ. 10 മണിക്കൂർ കാറിൽ ഇരിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. ഇന്നലെ 12 മണിയായപ്പോഴേയ്ക്കും പ്രാഥമീക കൃത്യത്തിന് സൗകര്യം ചെയ്ത് തരാമെന്ന് പൊലീസ് അറിയിച്ചതാണ്. ആവശ്യമുള്ളപ്പോൾ അറിയിക്കാമെന്ന് പറഞ്ഞ് അവരെ മടക്കുകയായിരുന്നു. കളക്ടറുടെ ഉത്തരവ് അനുസരിക്കാൻ ബാധ്യസ്ഥനായതിനാൽ പൊലീസ് വിവരമറിയിച്ചപ്പോൾ അനുസരിക്കുകയയാിരുന്നു- റമ്പാൻ മറുനാടൻ മലയാളിയോട് പറഞ്ഞു. അനുകൂല കോടതി വിധിയുടെ അടിസ്ഥാനത്തിൽ കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ പ്രവേശിക്കുന്നതിന് എത്തിയ റമ്പാനെ നാടകീയ സംഭവികാസങ്ങൾക്കൊടുവിൽ ആരോഗ്
കോതമംഗലം: എനിക്ക് യാതൊരു അസ്വസ്ഥതയും ഉണ്ടായിരുന്നില്ല. ആരോഗ്യസ്ഥിതി മോശമാണെന്നും അറസ്റ്റുചെയ്ത് നീക്കാൻ കളക്ടർ ഉത്തരവിട്ടു എന്നുമാണ് പൊലീസ് അറിയിച്ചത്. ഇത് സംബന്ധിച്ച് ഓർഡർ കാണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയ്യാറായില്ല. മനുഷ്യവകാശ കമ്മീഷൻ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. ആശുപത്രിയിൽ നിന്നിറങ്ങിയാൽ വീണ്ടും പള്ളിയിലേക്ക് എത്തണമെന്നാണ് കരുതുന്നതെന്നും ഓർത്തഡോക്സ് പക്ഷത്തെ തോമസ്സ് പോൾ റമ്പാൻ.
10 മണിക്കൂർ കാറിൽ ഇരിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. ഇന്നലെ 12 മണിയായപ്പോഴേയ്ക്കും പ്രാഥമീക കൃത്യത്തിന് സൗകര്യം ചെയ്ത് തരാമെന്ന് പൊലീസ് അറിയിച്ചതാണ്. ആവശ്യമുള്ളപ്പോൾ അറിയിക്കാമെന്ന് പറഞ്ഞ് അവരെ മടക്കുകയായിരുന്നു. കളക്ടറുടെ ഉത്തരവ് അനുസരിക്കാൻ ബാധ്യസ്ഥനായതിനാൽ പൊലീസ് വിവരമറിയിച്ചപ്പോൾ അനുസരിക്കുകയയാിരുന്നു- റമ്പാൻ മറുനാടൻ മലയാളിയോട് പറഞ്ഞു. അനുകൂല കോടതി വിധിയുടെ അടിസ്ഥാനത്തിൽ കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ പ്രവേശിക്കുന്നതിന് എത്തിയ റമ്പാനെ നാടകീയ സംഭവികാസങ്ങൾക്കൊടുവിൽ ആരോഗ്യസ്ഥി മോശമാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് അറസ്റ്റുചെയ്ത് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അസ്വസ്ഥതകളൊന്നുമില്ല. ഇത് പലവട്ടം പറഞ്ഞതാണ്. എന്റെ ആരോഗ്യസ്ഥിതിയിൽ ഒരു കുഴപ്പവുമില്ല. ഇപ്പോൾ സ്കാനിങ് ഉൾപ്പെടെ നിരവധി ടെസ്റ്റുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ആശുപത്രിയിലെ ചികത്സ കളക്ടറുടെ താൽപര്യമാണെന്നാണ് മനസ്സിലാക്കുന്നത്. ഇതുമായി പൂർണ്ണമായും സഹകരിക്കും. ഇവിടെ നിന്ന് ഡിസ്ചാർജ്ജായാൽ പള്ളിയിൽ പ്രവേശിക്കാൻ കോതമംഗലത്തേക്ക് തിരിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. അഭിഭാഷകരുമായി ആലോചിച്ച് ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കും-റമ്പാൻ അറിയിച്ചു.
വ്യാഴാഴ്ച രാവിലെ 10.30 തോടെയാണ് പള്ളിയിൽ പ്രവേശിക്കുന്നതിനായി റമ്പാൻ ആദ്യം എത്തുന്നത്. ഇതോടെ പള്ളിപ്പരിസരത്ത് സംഷർഷാവസ്ഥ സംജാതമായി. ജീവൻ കൊടുത്തും പള്ളി സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് വിശ്വാസികൾ കൂട്ടമായെത്തി റമ്പാനെ തടഞ്ഞു. പൊലീസ് കനത്തസുരക്ഷ വലയം ഒരുക്കിയാണ് സംരക്ഷിച്ചത്. വിശ്വാസികളുടെ കനത്ത പ്രതിഷേധങ്ങൾക്ക് നടുവിൽ , മുക്കാൽ മണിക്കൂറോളം നിന്നശേഷം പള്ളിയിൽ പ്രവേശിക്കാൻ സാഹചര്യം അനുയോജ്യമല്ലന്ന് കണ്ട് റമ്പാൻ തിരിച്ചുപോയി.
നഗരത്തോട് ചേർന്ന് ,സഭയുടെകീഴിൽ പ്രവർത്തിക്കുന്ന സാന്ത്വനം സ്പെഷ്യൽ സ്കൂളിലേയ്ക്കാണ് റമ്പാൻ പോയത്. ഈ സമയം ഇവിടെ സഭയുടെ മെത്രപ്പൊലീത്തമാരും മറ്റ് നേതാക്കളും നിരവധി വിശ്വാസികളുമുണ്ടായിരുന്നു. ശുശ്രൂഷയ്ക്ക് സൗകര്യമൊരുക്കാമെന്ന് ഉറപ്പുനൽകുകയും സംഘർഷ അവസ്ഥ കണക്കിലെടുത്ത് പള്ളിപ്പരിസരത്ത് നിന്നും മാറണമെന്ന് പൊലീസ് അഭ്യർത്ഥിക്കുകയും ചെയ്ത സാഹചര്യത്തിലാണ് താൻ പള്ളിപ്പരിസരത്തുനിന്നും മാറിയതെന്ന് സ്കൂളിലെത്തി കണ്ടപ്പോൾ റമ്പാൻ മറുനാടനോട് വ്യക്തമാക്കിയിരുന്നു.
കോടതി വിധിപാലിക്കാൻ ഓരോ പൗരനും ബാധ്യതയുണ്ടെന്നും വിലക്കുള്ള എതിർപക്ഷത്തെ മേലധ്യക്ഷന്മാർ പള്ളിയിൽ പ്രവേശിച്ചിട്ടുള്ളത് പൊലീസ് നോക്കി നിൽക്കുകയാണെന്നും ഈ അവസ്ഥയിക്ക് പരിഹാരമുണ്ടാക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാവണമെന്നും ഇവിടെ ഉണ്ടായിരുന്ന അത്തനാസീയോസ് തിരുമേനി ആവശ്യപ്പെടുകയും ചെയ്തു. ഈ സ്ഥിതി തുടരവെ ഉച്ചയ്ക്ക് 1 മണിയോടെ പൊലീസിനെപ്പോലും ഞെട്ടിച്ചുകൊണ്ട് കാറിൽ റമ്പാൻ വീണ്ടും പള്ളിയിലേക്ക് എത്തി. പള്ളിക്ക് ഏകദേശം 50 മീറ്റർ അകലെ എത്തിയപ്പോഴേയ്ക്കും വിശ്വാസികൾ കാറിനെ വലയംചെയ്ത് മുന്നോട്ടുള്ള യാത്ര തടസ്സപ്പെടുത്തി.
ഓടിയെത്തിയ പൊലീസ് സംഘത്തിന്റെ സമയോജിതമായ ഇടപെടൽകൊണ്ടാണ് വിശ്വാസികളുടെ വികാരപരമായ പ്രതിഷേധത്തിൽ നിന്നും റമ്പാൻ രക്ഷപെട്ടത്. മൂവാറ്റുപുഴ ഡിവൈ എസ് പി കെ ബിജുമോന്റെ നേതൃത്വത്തിൽ 260-ൽപ്പരം പോലുകാർ മാത്രമാണ് ഈ സമയത്ത് ഇവിടെ ഉണ്ടായിയിരുന്നത്. പലവട്ടം പൊലീസ് ചർച്ച നടത്തിയെങ്കിലും വിട്ടുവീഴ്ചയ്ക്ക് റമ്പാൻ തയ്യാറായില്ല. പള്ളിയിൽ പ്രവേശിക്കാതെ മടങ്ങില്ലന്നുള്ള ഉറച്ച നിലപാട് റമ്പാൻ പൊലീസിനോട് വ്യക്തമാക്കുകയും ചെയ്തു. ഇതോടെ പൊലീസ് വെട്ടിലായി.മൂവാറ്റുപുഴ ആർ ഡി ഒ ഉൾപ്പെടെയുള്ള മുതുർന്ന ഉദ്യോഗസ്ഥരെ ഡി വൈ എസ്് പി സ്ഥിതിഗതികൾ ധരിപ്പിച്ചു.
തുടർന്ന് പള്ളിക്ക് സമീപത്തെ കൽക്കുരിന് മുന്നിലിരുന്ന പ്രാർത്ഥന നടത്തിയിരുന്ന വിശ്വാസികളെ ബലം പ്രയോഗിച്ച് പൊലീസ് മാറ്റാൻ തുടങ്ങി. ഉച്ചത്തിൽ പ്രാർത്ഥന ഗീതങ്ങൾ മുഴക്കി സ്ത്രീകളടക്കമുള്ള വിശ്വാസികൾ പൊലീസിനെ പ്രതിരോധിച്ചു.വലിച്ചിഴച്ചും ഉന്തിയും തള്ളിയുമൊക്കെ പള്ളിഭരണ സമിതിയംഗങ്ങൾ അടക്കമുള്ള ഒരുകൂട്ടം വിശ്വാസികളെ പൊലീസ് വാഹനത്തിൽ ഇവെടെ നിന്നും നീക്കി. സ്ത്രീകളിൽ ചിലരൊക്കെ വാഹനത്തിലും മോഹാലസ്യപ്പെട്ടുവീണു. പുരുഷ്ന്മാരിൽ ചിലർക്കും പിടിവലിയിക്കിടയിൽ പരിക്കേറ്റിരുന്നു.പൊലീസ് മോചിപ്പിച്ചതിനെത്തുടർന്ന് താമസിയാതെ ഇവർ പള്ളിയിലെത്തി.
പിന്നീട് വിശ്വാസികളുടെ പ്രതിരോധം പതിന്മടങ്ങ് ശക്തയ്യാർജ്ജിച്ചു .പിന്നീട് പുറത്തിറങ്ങാനാവാതെ റമ്പാൻ പൊലീസ് വലയത്തിൽ കാറിലും വിശ്വാസികൾ ചുറ്റിലുമായി ഇന്നലെ വൈകിട്ട് 3 മണിവരെ തുടർന്നു. ഇന്നലെ പുലർച്ചയായപ്പേഴേയ്ക്കും കാറിൽ ഡീസൽ തീർന്നതിനെത്തുടർന്ന് കാറിലെ ഏ സി നിലച്ചിരുന്നു. പിന്നീടുള്ള മണിക്കൂറുകൾ ഡോർ തുറന്നിട്ടും വീശിയും മറ്റുമാണ് റമ്പാൻ കാറിൽ കഴിച്ചുകൂട്ടിയത്. ഇതിനിടയിൽ റമ്പാനെത്തിയ കാറിന്റെ ഡ്രൈവറെയും ഒപ്പമുണ്ടായിരുന്ന സഹോദരനെയും അവശതകളെത്തുടർന്ന് പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
പൊലീസ് സംരക്ഷണയിൽ കാർ കിടന്നതിന് സമീപത്തെ ശൗചാലയത്തിൽ പ്രാഥമീക കൃത്യങ്ങൾ നിർവ്വഹിച്ച ശേഷം പുറത്തിറങ്ങി. ഈ കെട്ടിടത്തിലേക്ക് മാധ്യമങ്ങളെ വിളിച്ചുവരുത്തി നിലപാട് വിശദീകരിച്ച ശേഷമാണ് പൊലീസ് ഒരുക്കിയ വാഹനത്തിൽ ഇന്നലെ റമ്പാൻ ആശൂപത്രിയിലേക്ക് യാത്രയായത്.