ഹ്റൈൻ സന്ദർശനത്തിനെത്തിയ ഫാ ടോം ഉഴുന്നാലിനച്ചന് സിംസ്, വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സിംസ് ഗുഡ് വിൻ ഹാളിൽ നടന്ന സ്വീകരണ ചടങ്ങിൽ സിംസ് പ്രസിഡന്റ്റ് ബെന്നി വർഗ്ഗീസ് അദ്ധ്യക്ഷൻ ആയിരുന്നു. കെ സി ഇ സി പ്രസിഡന്റ്റ് റവ ജോർജ് യോഹന്നാൻ, ബഹ്റൈൻ മാർത്തോമാ അസ്സിസ്റ്റന്റ്റ് വികാരി റെജി പി എബ്രഹാം,സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് ജേതാവ് ഡോ എം സ് സുനിൽ, മാധ്യമ പ്രവർത്തകനായ ശ്രീ സോമൻ ബേബി, കേരളസമാജം ജനറൽ സെക്രട്ടറി ൻ കെ വീരമണി, കെ സി എ പ്രസിഡന്റ്റ് കെ പി ജോസ്, അമ്പിളികുട്ടൻ, ഓ ഐ സി സി നേതാക്കൾ ആയ രാജു കല്ലുംപുറം, ബിനു കുന്നന്താനം, വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ്റ് സേവി മാത്തുണ്ണി, സോവിച്ചൻ ചേന്നാട്ടുശേരി, പാൻ പ്രസിഡന്റ്റ് പൗലോസ് പള്ളിപ്പാടൻ, സിംസ് ജനറൽ സെക്രട്ടറി നെൽസൺ വർഗ്ഗീസ്, വൈസ് പ്രസിഡന്റ്റ് പി ടി ജോസഫ്, കോർ ഗ്രൂപ്പ് ചെയർമാൻ പി പി ചാക്കുണ്ണി , വൈസ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ചാൾസ് ആലൂക്ക തുടങ്ങിയവർ ആശംസകൾ നേർന്നുസംസാരിച്ചു.

ഫാ ടോം ഉഴുന്നാലിൽ മറുപടി പ്രസംഗം നടത്തി. ഫാ ജോർജ് മുട്ടത്തുപറമ്പിൽ,ഫാ ഷാൽബിൻ കാളാഞ്ചേരി തുടങ്ങിയവർ സിംസിന്റ്റെ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. ബിജു ജോസഫ് അവതാരകൻ ആയിരുന്നു. സിംസ് ഭരണസമിതി അംഗങ്ങൾ ആയ ബിജു പാറക്കൽ,അമൽ ജോ ആൻഡ്റണി, ജേക്കബ് വാഴപ്പിള്ളി, ആൻഡ്റോ മേച്ചേരി, ഡേവിഡ് ഹാൻസ്റ്റൺ, ജിമ്മി ജോസഫ് ജോസ് ചാലിശേരി, രഞ്ജിത് ജോൺ, കോർ ഗ്രൂപ് വൈസ് ചെയർമാൻ റാഫി സി ആൻഡ്റണി, കമ്മറ്റി അംഗങ്ങൾ ആയ സണ്ണി ജോസ് , സോബിൻ ജോസ്, ഷാജി സെബാസ്റ്റ്യൻ, ലിഫി പൗലോസ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.