- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോചനം സാധ്യമാക്കാൻ മുൻകൈയെടുത്തതിന് നന്ദിയും കടപ്പാടും; ഫാ. ടോം ഉഴുന്നാലിൽ പ്രധാനമന്ത്രിയെ കണ്ടു; വെള്ളിയാഴ്ച ബാംഗ്ലൂരിലേക്ക് പോകുന്ന ഫാദർ ഞായറാഴ്ച കേരളത്തിൽ എത്തും: മുഖ്യമന്ത്രി പിണറായിയെ കാണുക ചൊവ്വാഴ്ച
ന്യൂഡൽഹി: തീവ്രവാദികളുടെ തടവിൽ നിന്ന് മോചിതനായി ഇന്ത്യയിലെത്തിയ ഫാ. ടോം ഉഴുന്നാലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ ഏഴരയ്ക്ക് റോമിൽ നിന്നും എയർ ഇന്ത്യ വിമാനത്തിലാണ് അദ്ദേഹം ഡൽഹിയിൽ എത്തിയത്. കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം, എംപിമാരായ കെ.സി. വേണുഗോപാൽ, ജോസ് കെ. മാണി, ആന്റോ ആന്റണി എന്നിവർ വിമാനത്താവളത്തിൽ എത്തി അദ്ദേഹത്തെ സ്വീകരിച്ചു. കേരളത്തിൽനിന്നുള്ള എംപിമാരും സഭാ പ്രതിനിധികളും ഇവിടെ എത്തിയിരുന്നു. പിന്നീട് ഇവർക്കൊപ്പമാണ് ഫാ. ടോം ഉഴുന്നാലിൽ പ്രധാനമന്ത്രിയെ സന്ദർശിച്ചത്. തന്റെ മോചനം സാധ്യമാക്കാൻ മുൻകൈയെടുത്ത ഇന്ത്യൻ സർക്കാരിനോടുള്ള നന്ദിയും കടപ്പാടും ഫാ. ടോം ഉഴുന്നാലിൽ പ്രധാനമന്ത്രിയെ അറിയിച്ചു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വിദേശകാര്യമന്ത്രി സുഷമ സ്വരാജിനേയും അദ്ദേഹം സന്ദർശിച്ചു. ഉച്ചയ്ക്കു വത്തിക്കാൻ എംബസി സന്ദർശിക്കുന്ന അദ്ദേഹം വൈകിട്ട് 4.30ന് മാധ്യമങ്ങളെ കാണും ഇന്ന് വൈകീട്ട് ആറരയ്ക്ക് ഗോൾ മാർക്കറ്റിനടുത്തുള്ള സേക്രഡ് ഹാർട്ട് പള
ന്യൂഡൽഹി: തീവ്രവാദികളുടെ തടവിൽ നിന്ന് മോചിതനായി ഇന്ത്യയിലെത്തിയ ഫാ. ടോം ഉഴുന്നാലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ ഏഴരയ്ക്ക് റോമിൽ നിന്നും എയർ ഇന്ത്യ വിമാനത്തിലാണ് അദ്ദേഹം ഡൽഹിയിൽ എത്തിയത്. കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം, എംപിമാരായ കെ.സി. വേണുഗോപാൽ, ജോസ് കെ. മാണി, ആന്റോ ആന്റണി എന്നിവർ വിമാനത്താവളത്തിൽ എത്തി അദ്ദേഹത്തെ സ്വീകരിച്ചു.
കേരളത്തിൽനിന്നുള്ള എംപിമാരും സഭാ പ്രതിനിധികളും ഇവിടെ എത്തിയിരുന്നു. പിന്നീട് ഇവർക്കൊപ്പമാണ് ഫാ. ടോം ഉഴുന്നാലിൽ പ്രധാനമന്ത്രിയെ സന്ദർശിച്ചത്. തന്റെ മോചനം സാധ്യമാക്കാൻ മുൻകൈയെടുത്ത ഇന്ത്യൻ സർക്കാരിനോടുള്ള നന്ദിയും കടപ്പാടും ഫാ. ടോം ഉഴുന്നാലിൽ പ്രധാനമന്ത്രിയെ അറിയിച്ചു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വിദേശകാര്യമന്ത്രി സുഷമ സ്വരാജിനേയും അദ്ദേഹം സന്ദർശിച്ചു. ഉച്ചയ്ക്കു വത്തിക്കാൻ എംബസി സന്ദർശിക്കുന്ന അദ്ദേഹം വൈകിട്ട് 4.30ന് മാധ്യമങ്ങളെ കാണും
ഇന്ന് വൈകീട്ട് ആറരയ്ക്ക് ഗോൾ മാർക്കറ്റിനടുത്തുള്ള സേക്രഡ് ഹാർട്ട് പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ 8.35-ന് ബെംഗളൂരുവിലെത്തും. ഉച്ചയ്ക്ക് 12 മണിക്ക് കർദിനാൾമാരുമായും സി.ബി.സിഐ നേതാക്കളുമായും കൂടിക്കാഴ്ച. വൈകീട്ട് അഞ്ചിന് മ്യൂസിയം റോഡിലെ ഗുഡ് ഷെപ്പേർഡ് ഓഡിറ്റോറിയത്തിൽ നന്ദിപ്രകാശന യോഗത്തിൽ പങ്കെടുക്കും.
ശനിയാഴ്ച വൈകീട്ട് മൂന്നു മണിക്ക് ഡോൺ ബോസ്‌കോ പ്രൊവിൻഷ്യൽ ഹൗസിൽവെച്ചും അദ്ദേഹം മാധ്യമപ്രവർത്തകരെ കാണുന്നുണ്ട്. ഞായറാഴ്ച കൊച്ചിയിലെത്തുന്ന ഫാ. ഉഴുന്നാലിൽ വൈകീട്ട് പാലാ രാമപുരത്തെത്തും. ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്.