- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീകരർ ഒരിക്കലും പീഡിപ്പിച്ചില്ല; പലയിടങ്ങളിലും കൊണ്ടുപോയത് കണ്ണുകെട്ടി; പ്രമേഹത്തിനുള്ള മരുന്നുകളും നൽകി; ഡോക്ടറുടെ സേവനവും ലഭ്യമാക്കി; ഒന്നര വർഷവും ധരിച്ചത് ഒരേ വർഷം; അൾത്താരയും വിശ്വാസസമൂഹവും ഇല്ലെങ്കിലും ദിവസവും മനസ്സിൽ കുർബാന അർപ്പിച്ചു: അനുഭവങ്ങൾ തുറന്നു പറഞ്ഞത് ഫാ. ടോം ഉഴുന്നാലിൽ
വത്തിക്കാൻ സിറ്റി: ഐസിസ് ഭീകരരുടെ കഥകൾ പലപ്പോഴും ഭീതിപ്പെടുത്തുന്നാണ്. കുരുന്നുകളെയും സ്ത്രീകളെയും കഴുത്തറുത്തുകൊലപ്പെടുത്താൻ മടിയില്ലാത്തവരാണ് ഈ ഭീകരർ. എന്നാൽ, മലയാളിയായ ഫാ. ടോം ഉഴുന്നാലിൽ പറയുന്നത് മറ്റൊന്നാണ്. ഭീകരർ ഒരു തരത്തിലും തന്നെ പീഡിപ്പിച്ചിരുന്നില്ലന്നാണ് അദ്ദേഹം പറയുന്നത്. യെമനിലെ ഭീകരരുടെ താവളത്തിൽ 18 മാസ കഴിയേണ്ടി വന്ന അദ്ദഹം തിരികെ വത്തിക്കാനിൽ എത്തിയപ്പോഴാണ് തന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞത്. യെമനിൽ ഭീകരരുടെ താവളത്തിൽനിന്ന് 18 മാസത്തെ തടവിനു ശേഷം വത്താക്കിനാൽ എത്തിയ ടോം, സലേഷ്യൻ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഭീകരർ തന്ന ഒരിക്കലും പീഡപ്പിച്ചിരുന്നില്ലെന്ന് വ്യക്തമാക്കിയത്. ഒരുഘട്ടത്തിലും ഭയപ്പെട്ടില്ല, ദൈവത്തിന്റെ ശക്തിയിൽ വിശ്വസിച്ചു. ഭീകരർ തന്നെ ഒരുഘട്ടത്തിലും പീഡിപ്പിച്ചില്ല. തന്നെ കണ്ണുകെട്ടിയാണ് പലയിടങ്ങളിലും കൊണ്ടുപോയത്. ഒരിക്കൽപോലും മോശമായി പെരുമാറിയില്ല. പ്രമേഹത്തിനുള്ള മരുന്നുകളും അവർ നൽകി. ഡോക്ടറുടെ സേവനവും അവർ ലഭ്യമാക്കി. ഒന്നരവർഷവും ഒരേ വസ്ത്രമാ
വത്തിക്കാൻ സിറ്റി: ഐസിസ് ഭീകരരുടെ കഥകൾ പലപ്പോഴും ഭീതിപ്പെടുത്തുന്നാണ്. കുരുന്നുകളെയും സ്ത്രീകളെയും കഴുത്തറുത്തുകൊലപ്പെടുത്താൻ മടിയില്ലാത്തവരാണ് ഈ ഭീകരർ. എന്നാൽ, മലയാളിയായ ഫാ. ടോം ഉഴുന്നാലിൽ പറയുന്നത് മറ്റൊന്നാണ്. ഭീകരർ ഒരു തരത്തിലും തന്നെ പീഡിപ്പിച്ചിരുന്നില്ലന്നാണ് അദ്ദേഹം പറയുന്നത്. യെമനിലെ ഭീകരരുടെ താവളത്തിൽ 18 മാസ കഴിയേണ്ടി വന്ന അദ്ദഹം തിരികെ വത്തിക്കാനിൽ എത്തിയപ്പോഴാണ് തന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞത്.
യെമനിൽ ഭീകരരുടെ താവളത്തിൽനിന്ന് 18 മാസത്തെ തടവിനു ശേഷം വത്താക്കിനാൽ എത്തിയ ടോം, സലേഷ്യൻ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഭീകരർ തന്ന ഒരിക്കലും പീഡപ്പിച്ചിരുന്നില്ലെന്ന് വ്യക്തമാക്കിയത്. ഒരുഘട്ടത്തിലും ഭയപ്പെട്ടില്ല, ദൈവത്തിന്റെ ശക്തിയിൽ വിശ്വസിച്ചു. ഭീകരർ തന്നെ ഒരുഘട്ടത്തിലും പീഡിപ്പിച്ചില്ല. തന്നെ കണ്ണുകെട്ടിയാണ് പലയിടങ്ങളിലും കൊണ്ടുപോയത്. ഒരിക്കൽപോലും മോശമായി പെരുമാറിയില്ല. പ്രമേഹത്തിനുള്ള മരുന്നുകളും അവർ നൽകി. ഡോക്ടറുടെ സേവനവും അവർ ലഭ്യമാക്കി. ഒന്നരവർഷവും ഒരേ വസ്ത്രമാണു ധരിച്ചത്. ഇതിനിടയിൽ രണ്ടോ മൂന്നോ തവണ സ്ഥലംമാറ്റി. ഓരോ തവണയും കണ്ണു മൂടിക്കെട്ടിയാണു കൊണ്ടുപോയത്. തട്ടിക്കൊണ്ടു പോയവർ അറബിക്കാണു സംസാരിച്ചിരുന്നത്. അതിനാൽ ആശയവിനിമയം ബുദ്ധിമുട്ടായിരുന്നു.- അദ്ദഹം പറഞ്ഞു.
അൽപം ചില ഇംഗ്ലിഷ് വാക്കുകൾ കൊണ്ടായിരുന്നു ഭീകരരുടെ സംസാരമത്രയും. തടവിനിടെ പ്രാർത്ഥനകളിലാണ് ഏറെ സമയവും ചെലവിട്ടത്. അൾത്താരയും വിശ്വാസസമൂഹവും ഇല്ലെങ്കിലും ദിവസവും മനസ്സിൽ കുർബാന അർപ്പിച്ചിരുന്നു. തടവിനിടെ താൻ കൊല്ലപ്പെടുമെന്ന് ഒരിക്കൽപോലും ചിന്തിച്ചിരുന്നില്ലെന്നും ഉഴുന്നാലിൽ പറഞ്ഞു.
യെമനിലെ ഭീകരരുടെ തടവിൽനിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലിൽ വത്തിക്കാനിൽ എത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് അനുഗ്രഹം തേടിയിരുന്നു. ഏതാനും ദിവസത്തെ ചികിത്സകൾക്കും വിശ്രമത്തിനും ശേഷം അദ്ദേഹം ജന്മനാട്ടിലേക്ക് മടങ്ങിയെത്തും.