ഷിക്കാഗോ : ദീർഘനാൾ യെമനിൽ തീവ്രവാദികളുടെ തടങ്കലിൽ കഴിയേണ്ടി വന്ന സലേഷ്യൻസഭാംഗമായ (ഡോൺ ബോസ്‌കോ) ഫാദർ ടോം ഉഴുന്നാലിൽ ആദ്യമായി മോർട്ടൺഗ്രോവ് സെ.മേരിസ് ക്നനായ ദൈവാലയത്തിൽ എത്തി വി.ബലിയർപ്പിച്ചു.

സെപ്റ്റംബർ 9 ഞായറാഴ്ച രാവിലെ 10 മണിക്ക് ബഹു. ടോം അച്ഛനോടൊപ്പം നിരവധി വൈദികരുടെ സാന്നിധ്യത്തിൽ നടത്തിയ സമൂഹബലിയിൽ റവ.ഫാ.ലല്ലു കൈതാരം മുഖ്യകാർമികനായിരുന്നു . ഇടവക വികാരി മോൺസിഞ്ഞോർ തോമസ് മുളവനാൽ, അസി.വികാരി ഫാ. ബിൻസ് ചേത്തലിൽ, ഫാ. ബോബൻ വട്ടം പുറത്ത്, ഫാ. തോമസ് താഴപ്പള്ളി, ഫാ. സാൽബിൻ പോൾ. ഫാ. ജോസ് കോയിക്കൽ. ഫാ. ഡൊമിനിക് കോട്ടിയാനി., എന്നിവർ സഹകാർമികരായിരുന്നു.

ടോം അച്ചന്റെ അനുഭവസാക്ഷ്യത്തിനായി കാതോർത്തു കടന്നുവന്ന ആയിരങ്ങൾ അന്ന് നടന്ന തിരുകർമ്മങ്ങളിൽ സജീവമായി പങ്കെടുത്തു . സ്റ്റീഫൻ ചൊള്ളമ്പേൽ (പി. ആർ.ഒ) അറിയിച്ചതാണിത്.