കോഴിക്കോട്; ഓർത്തഡോക്സ് സഭാ വർക്കിങ് കമ്മിറ്റിയംഗവും കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. വർഗീസ് പുന്നക്കൊമ്പിൽ കോറെപ്പിസ്‌കോപ്പ (66) അന്തരിച്ചു.സംസ്‌കാരം നാളെ ഉച്ചയ്ക്ക് 01.30 ന് മൈക്കാവ് സെന്റ് മേരീസ് പള്ളിയിൽ ശുശ്രൂഷയ്ക്കു ശേഷം ഉണിത്രാംകുന്ന് ചാപ്പലിൽ.

ഇന്ന് വൈകുന്നേരം 5 മണി മുതൽ കോഴിക്കോട് സെന്റ് ജോർജ് കത്തീഡ്രലിൽ പൊതു ദർശനം. രാത്രി 8 മണിക്ക് മൈക്കാവിലേക്ക് കൊണ്ടുപോകും. രാത്രി 9.30 മുതൽ മൈക്കാവ് സെന്റ് മേരീസ് പള്ളിയിൽ പൊതു ദർശനം.മലബാർ ഭദ്രാസന സെക്രട്ടറി, മലബാർ ഭദ്രാസന വൈദിക സംഘം സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.

കോഴിക്കോട് സെന്റ് ജോർജ് കത്തീഡ്രൽ, തിരൂർ സെന്റ് മേരീസ്, ഷൊർണൂർ സെന്റ് മേരീസ്, ഓഞ്ഞിൽ സെന്റ് ജോൺസ്, നെല്ലിപ്പൊയിൽ സെന്റ് തോമസ്, ചാത്തമംഗലം സെന്റ് തോമസ്, കണ്ണൂർ സെന്റ് തോമസ് ഇടവകകളുടെ വികാരിയായിരുന്നിട്ടുണ്ട്.ഭാര്യ: ലീലാമ്മ ബത്തേരി പൂക്കോളയിൽ കുടുംബാംഗം.മക്കൾ: ജോമോൻ വർഗീസ് , ജീമോൾ വർഗീസ്. മരുമക്കൾ: അഡ്വ. ബിജു ഏബ്രഹാം, അമ്പിളി കുര്യാക്കോസ്.