ഴിഞ്ഞ ഒരാഴ്ചയായി മറുനാടനെതിരെ സോഷ്യൽ മീഡിയയിൽ ക്രിസ്ത്യൻ മൗലികവാദികളുടെ ഉറഞ്ഞുതുള്ളൽ മുറയ്ക്കു നടക്കുകയാണ്. ഫാ. സേവ്യർ ഖാൻ വട്ടായിൽ എന്ന ക്രിസ്തീയ ധ്യാനഗുരു പങ്കെടുത്ത ഒരു കൺവെൻഷനിൽ നടന്ന ദാരുണമായ ഒരു അപകടത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഇവരുടെ കൊലവെറിക്ക് കാരണം. തങ്ങളുടെ മതം മാത്രം വിമർശിക്കപ്പെടാൻ പാടില്ല മറ്റ് മതങ്ങൾ ഒക്കെ വിമർശിക്കപ്പെടണം എന്നു വിശ്വസിക്കാൻ മൗലികവാദികൾ നിയന്ത്രണം കൈവച്ചിരിക്കുന്ന സോഷ്യൽ മീഡിയയിൽ ഇത്തരം ഒരു റിപ്പോർട്ട് ഉണ്ടാക്കാവുന്ന കോളിളക്കം ഊഹിക്കാവുന്നതാണ്. 

ഇത്തരം വിമർശനങ്ങൾ ആദ്യമായല്ല മറുനാടൻ നേരിടുന്നത്. ഭീകരവാദവും കൊലയും ജീവിതചര്യയാക്കി മാറ്റിയ ഐസിസിനെതിരെ വാർത്ത എഴുതിയാൽ പോലും ഇസ്ലാമികവിരുദ്ധം എന്നു പറഞ്ഞ് ഹാലിളകി ഒരു സംഘം ഏതാനും വർഷങ്ങളായി മറുനാടനെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്നു. ഹിന്ദു തീവ്രവാദികളും ഇക്കാര്യത്തിൽ ഒട്ടും മോശമല്ല. അമൃതാനന്ദമയി ദേവിയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുകൊണ്ടുവരുന്ന സമയത്ത് ഹിന്ദു തീവ്രവാദികൾ അഴിഞ്ഞാടിയത് ഞങ്ങൾ ഇതുവരെ മറന്നിട്ടില്ല. ഇസ്ലാമിക, ഹൈന്ദവ മൗലികവാദികളെ കടത്തിവെട്ടുന്ന പ്രകടനമാണ് ക്രിസ്തീയ മൗലിക വാദികളുടേതെന്നു വട്ടായിൽ അച്ചൻ വാർത്തയെ കുറിച്ചുള്ള പ്രകടനങ്ങൾ സൂചിപ്പിക്കുന്നു.

ഇടിവെട്ടോ പാമ്പുകടിയേറ്റോ വാഹനാപകടങ്ങളിൽ പെട്ടോ ഈ ലേഖകൻ ഉടൻ കൊല്ലപ്പെടുമെന്ന് 'പ്രവചന വരം' ലഭിച്ച ചിലർ പ്രഖ്യാപിച്ചു കഴിഞ്ഞു. അതവർക്കു വീണുകിട്ടിയ വടിയാണ് മറുനാടനെതിരെ ഐഎഎസ് ദമ്പതികളായ ഏലിയാസ് ജോർജും അരുണ സുന്ദറും നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. ഒരു മാദ്ധ്യമം നടത്തുമ്പോൾ കേസുകൾ സ്വഭാവികമായിരിക്കവെ മറുനാടനെതിരെയുള്ള കേസ് കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ ആഘോഷമായി മാറിയത് വട്ടായിൽ അച്ചന്റെ ശാപം മൂലം ആണെന്നു വിശ്വസിക്കുന്നവരുടെ വിജയമായിരുന്നു. എല്ലാ മതങ്ങളും തുല്യമാണെന്നും ഒരു മതവും വിമർശനാതീതം അല്ലെന്നും വിശ്വസിക്കുന്ന ഈ ലേഖകനെ ഇതൊന്നും അല്പം പോലും ബാധിക്കുന്ന പ്രശ്‌നമല്ല. [BLURB#1-H]

എന്നാൽ മറുനാടനെതിരെ ആഘോഷം നടത്തുന്നവർ 'മനോവ' എന്ന പേരിലുള്ള ഒരു മനോരോഗ പ്രസിദ്ധീകരണത്തിൽ വന്ന ലേഖനത്തിന്റെ അടിസ്ഥാനത്തിൽ ആണ് എന്നത് അത്ര നിസാരമായി തള്ളിക്കളയേണ്ട കാര്യമല്ല. കത്തോലിക്ക സഭയുടെ എല്ലാ പ്രമാണങ്ങളെയും തള്ളിക്കളയുകയും ക്രിസ്ത്യാനികളെ മറ്റ് മതങ്ങൾക്കെതിരെ യുദ്ധം ചെയ്യുന്ന ഭീകരവാദികൾ ആക്കി മാറ്റാൻ ശ്രമിക്കുകയും പോപ് ഫ്രാൻസിസിനെ പോലെ വിശുദ്ധനായ ഒരാൾ പിശാചിന്റെ സന്തതിയാണ് എന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്ന മനോരോഗിയായ, തൊഴിൽ ഇല്ലാത്ത ഒരു മനുഷ്യന്റെ ജല്പനങ്ങൾ ഏറ്റെടുത്ത് മറുനാടനെ ഉദ്ധരിക്കാൻ ശ്രമിക്കുന്ന വിശ്വാസികൾ മറന്നു പോകുന്നത് അവർ സ്വയം പിശാചിന് വഴി ഒരുക്കുകയാണ് എന്നതാണ്. 

വിശ്വാസികൾക്കിടയിൽ കടന്നു കയറാൻ ഒരു അവസരം കാത്തിരുന്ന മനോവ എന്ന മനോരോഗ പ്രസിദ്ധീകരണം കിട്ടിയ അവസരം ഉപയോഗിച്ച് മുതലെടുപ്പ് നടത്തിയപ്പോൾ അത് ഷെയർ ചെയ്തും ലൈക്ക് ചെയ്തും ഈ ലേഖകന്റെ തന്തയ്ക്കു വിളിച്ചും വിശ്വാസികൾ എന്നു പറയുന്നവർ സ്വയം കുഴിയിൽ ചാടുക ആയിരുന്നു. മറുനാടന്റെ വാർത്ത വായിച്ചവർ ആദ്യം ഉയർത്തിയത് ഒരു വിമർശനം മാത്രമായിരുന്നു. ഒരു കുരുന്നിന്റെ ദാരുണമായ മരണത്തെ ഒരു വിവാദമായി കൂട്ടിക്കുഴച്ചതിലുള്ള വിമിട്ടം മാത്രം. എന്നാൽ മനോരോഗി അതേറ്റെടുത്തതോടെ ആ വിമർശനം മുറുകുകയും വട്ടായിൽ അച്ചനെതിരെ മറുനാടൻ വ്യാജ വാർത്ത എഴുതി എന്ന തരത്തിലേയ്ക്കു പ്രചരിക്കുകയും ചെയ്തു.

വട്ടായിൽ അച്ചനെയോ അച്ചന്റെ മിനിസ്റ്റിരിയേയോ ഒരു തരത്തിലും വിമർശിച്ച ഒരു വാർത്ത ആയിരുന്നില്ല അത് എന്നു ഒന്നു കൂടി സൂക്ഷിച്ചു വായിച്ചാൽ ആർക്കും മനസിലാകും. രാവിലെ എട്ടു മണിക്ക് നടന്ന ഒരു ദാരുണമായ അപകടം എന്തുകൊണ്ടു ധ്യാനസമയത്ത് മറച്ചുവച്ചു എന്ന വിമർശനം ധ്യാനത്തിൽ പങ്കെടുത്തവർ ഉയർത്തിയപ്പോൾ അവരുടെ വാക്കുകൾ ഉപയോഗിച്ച് റിപ്പോർട്ട് ചെയ്യുക മാത്രമാണ് ഞങ്ങൾ ചെയ്തത്. ധ്യാനത്തിൽ പങ്കെടുത്തവരും യുകെയിൽ ജീവിക്കുന്ന പ്രമുഖരായ ചില മലയാളികളും ഈ വിഷയത്തെക്കുറിച്ച് നടത്തിയ നിഷ്പക്ഷമായ പ്രതികരണം എടുത്തു കൊടുത്തു വളരെ നിഷ്പക്ഷമായി മാത്രം നടത്തിയ ഒരു റിപ്പോർട്ട് ആയിരുന്നു അത്.

ആ റിപ്പോർട്ടിന്റെ ലിങ്കാണ് ചുവടെ കൊടുത്തിരിക്കുന്നത്.  ഒപ്പം മനോരോഗി എഴുതിയ ലേഖനത്തിന്റെ ലിങ്കും  കൊടുക്കുന്നുണ്ട്.

മറുനാടന്റെ യുകെയിലെ പ്രസിദ്ധീകരണമായ ബ്രിട്ടീഷ് മലയാളി മരണ വാർത്തയും വിമർശന വാർത്തയും വെവ്വേറെയാണ് റിപ്പോർട്ട് ചെയ്തത്. അപകടം നടന്ന അന്ന് തന്നെ ആദ്യം റിപ്പോർട്ട് പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് മലയാളി പിറ്റേദിവസം വിമർശന വാർത്ത അടക്കം അഞ്ച് വാർത്തകളാണ് ഈ വിഷയത്തെക്കുറിച്ച് പ്രസിദ്ധീകരിച്ചത്. അത് വായിച്ച ആർക്കും അരുചി ഒന്നും തോന്നിയുമില്ല. സെഹിയോൻ ധ്യാനത്തെ കുറിച്ച് ഏറ്റവും കൂടുതൽ വാർത്തകൾ എഴുതിയിരുന്ന പ്രസിദ്ധീകരണമായ ബ്രിട്ടീഷ് മലയാളി വളരെ നിഷ്പക്ഷമായി നടത്തിയ റിപ്പോർട്ടിന് സെഹിയോൻ മിനിസ്ട്രിയുമായി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നു പോലും വിമർശനങ്ങൾ ഉണ്ടായിരുന്നില്ല.[BLURB#2-VL] 

എന്നാൽ മറുനാടനിലെ റിപ്പോർട്ടിൽ മരണവും വിവാദവും ഒരുമിച്ചു വന്നു. അതിന് വ്യക്തമായ കാരണം ഉണ്ട്. യുകെയിലെ വായനക്കാർക്കുള്ളത്രയും താല്പര്യവും പ്രാധാന്യവും ആ കുഞ്ഞിന്റെ മരണത്തിനു മറുനാടൻ വായനക്കാർക്കില്ല എന്നതാണ് പ്രധാനം. അതുകൊണ്ട് തന്നെ കൂടുതൽ പ്രാധാന്യം എന്തുകൊണ്ട് പ്രാർത്ഥിച്ചില്ല എന്നതുതന്നെയായിരുന്നു. പ്രാർത്ഥിച്ചാൽ രോഗം മാറും എന്നതാണ് സെഹിയോൻ മിനിസ്ട്രിയുടെയും വട്ടായിൽ അച്ചന്റെയും പ്രധാന വാഗ്ദാനം. അതുകൊണ്ടു തന്നെ ധ്യാനത്തിൽ പങ്കെടുക്കാൻ എത്തിയ ഒരു രണ്ടര വയസുകാരിക്ക് അപകടം ഉണ്ടായാൽ പ്രാർത്ഥിക്കാനുള്ള ധർമം അവർക്കുണ്ട്. ഉഗാണ്ടയിൽ നിന്നെത്തിയവരുടെ രോഗ സൗഖ്യത്തിനു വേണ്ടി വരെ പരസ്യ പ്രാർത്ഥന നടന്നപ്പോൾ ഈ കുഞ്ഞിനു വേണ്ടി ഒരു പ്രത്യേക പ്രാർത്ഥന ആരും പ്രതീക്ഷിക്കുന്നതാണ്. ഇത് നിഷേധിച്ചതിന് ധ്യാനത്തിൽ പങ്കെടുത്തവർ അടക്കമുള്ളവർ പ്രതിഷേധിച്ചപ്പോൾ അതേക്കുറിച്ച് എഴുതിയതിൽ എന്താണ് തെറ്റ്?

ഈ വിമർശനം ശരിയാണ് എന്ന തരത്തിൽ തന്നെയായിരുന്നു ആദ്യ രണ്ട് ദിവസങ്ങൾ നീങ്ങിയത്. എന്നാൽ മനോവ എന്ന മനോരോഗ പ്രസിദ്ധീകരണം മഞ്ഞ മറുനാടൻ എന്നു വിളിച്ച് ആക്ഷേപിച്ച് സത്യ വിരുദ്ധമായ ലേഖനം പ്രസിദ്ധീകരിച്ചതോടെ വിശ്വസികളുടെ വികാരം തിളയ്ക്കുയായിരുന്നു. യുകെയിലെ അറിയപ്പെടുന്ന എഴുത്തുകാരനായ ജേക്കബ് കോയിപ്പള്ളി, ടോം തടിയമ്പ്, രശ്മി പ്രകാശ് തുടങ്ങിയവർ ഫേസ്‌ബുക്കിൽ കുറിച്ച സംഭവങ്ങളാണ് ഞങ്ങൾ എടുത്തു എഴുതിയത്. അത് മറുനാടന്റെയോ എന്റെയോ അഭിപ്രായം ആണ് എന്ന് ആളുകൾക്ക് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിധം മനോവ സംഭവത്തെ വളച്ചൊടിക്കുകയായിരുന്നു. ഇത് സംബന്ധിച്ച മനോവയുടെ അജണ്ട വ്യക്തമാക്കികൊണ്ട് പ്രതികരണം പോസ്റ്റ് ചെയ്തപ്പോൾ ബ്ലോക്ക് ചെയ്ത് ഏകാദിപത്യം കാണിക്കുക കൂടി ചെയ്തതോടെ ഇങ്ങനെ ഒരു വിശദീകരണം പറയുക മാത്രമായ ഏക മാർഗം.

മനോവയ്ക്ക് ഒരു അജണ്ട ഉണ്ട് എന്ന് അതിന്റെ സൃഷ്ടിതാവായ ആംസ്‌ട്രോങ് ജോസഫ് എന്ന ജർമ്മനിയിൽ താമസിക്കുന്ന മലയാളി തന്നെ സമ്മതിക്കുന്നുണ്ട്. ആ അജണ്ടയിലേയ്ക്ക് ആളെ കൂട്ടാൻ ഏറ്റവും പറ്റിയ സംഭവമായി കരുതി ആംസ്‌ട്രോങ് ജോസഫ് ഇതിനെ കൈകാര്യം ചെയ്തതോടെ കുഴിയിൽ വീണത് മറുനാടൻ ആയിരുന്നില്ല, നേരെ മറിച്ച് മനുനാടനെ വിമർശിച്ച് രംഗത്ത് വന്ന വിശ്വാസികൾ ആയിരുന്നു. ഏതെങ്കിലും വിശ്വാസികൾക്കോ മനുഷ്യസ്‌നേഹികൾക്കോ ഒരിക്കലും അംഗീകരിക്കാൻ ആവാത്ത ഭീകരതയാണ് മനോവയുടെ ലക്ഷ്യവും പ്രവർത്തനവും. ഗൾഫ് രാജ്യങ്ങളിൽ ആയിരുന്നെങ്കിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുമായിരുന്ന ഇന്ത്യയിൽ ആണെങ്കിൽ തുറങ്കിൽ അടയ്ക്കപ്പെടുമായിരുന്ന മനോവ എന്ന മാനസിക രോഗി അക്രമിക്കുന്നത് എന്ന് വ്യക്തമാക്കുന്ന ലേഖനങ്ങൾ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്.[BLURB#2-H] 

കത്തോലിക്ക സഭയുടെ ഭാഗമാണ് എന്ന് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചാണ് സഭാവിരുദ്ധ പ്രവർത്തനങ്ങളിലേയ്ക്ക് അവരെ ആനയിക്കുന്ന ഒരു നവ ആശയ സമസ്ത്യയാണ് മനോവ പിന്തുടരുന്ന സെദേവെക്കാന്റിസ്റ്റ് സമരധ്യാനം. പാലമറെനിയൻ എന്ന കത്തോലിക്ക വിരുദ്ധ സഭയിലെ അംഗങ്ങളാണ് ഇവർ.. അതായത് സീറ്റ് വേക്കന്റ് അഥവാ കസേര ഒഴിവാൺ. ഇവർക്ക് ഗ്രിഗറി പതിനെട്ടാമൻ എന്നൊരു എതിർ പോപ്പും സ്‌പെയിനിലെ ആസ്ഥാനത്ത് ഉണ്ട്. വത്തിക്കാൻ രണ്ടു സുന്നഹദോസ് ഒരു സാത്താനിക സുന്നഹദോസ് ആയിരുന്നു എന്നും വത്തിക്കാന് ശേഷം റോമിലെ കേപ്പായുടെ സിംഹാസനം ഒഴിഞ്ഞു കിടക്കുകയാണ്, തങ്ങൾ വാഴിച്ച മേത്രാനാണ് യഥാർത്ഥ പോപ്പ് എന്നുമാണ് ഈ കൂട്ടർ വാദിക്കുന്നത്. ഔസേപ്പ് പിതാവിനോടുള്ള ഭക്തി ഇക്കൂട്ടർക്ക് വളരെ കൂടുതലാണ്. അതുകൊണ്ട് മാതാവിന്റെ അമതോത്ഭവം പോലെ ഔസേപ്പ് പിതാവിനെ ചേർത്തും കുറെ വിശ്വാസ സത്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കുറെയേറെ വേറെ ഡോഗ്മകളും ഇവർക്കുണ്ട്. ഇവരുടെ ലക്ഷ്യം കത്തോലിക്ക വിശ്വാസികൾ മാത്രമാണ്. ഇത് തിരിച്ചറിയാതെയാണ് കത്തോലിക്ക വിശ്വാസികൾ മറുനാടന് തെറികൾ ചൊരിഞ്ഞ് സായൂജ്യം അടയുന്നത്. ഇതിനെതിരെ പ്രതികരിക്കാതെ ഇരിക്കുന്ന ഫാ. സേവ്യർ ഖാൻ വട്ടായിൽ അറിയാതെ തന്നെ തന്റെ അനുയായികളെ നയിക്കുന്നത് എങ്ങോട്ടാണ് എന്ന് ചർച്ചായാണ് സ്വഭാവികമായും ഉയരേണ്ടത്.

സഭയ്ക്കും സഭാനേതൃത്വത്തേക്കാളും അപ്പുറം താൻ എന്നു വിശ്വസിച്ച ഒരു ആത്മീയ ചാനൽ നടത്താൻ പണപ്പിരിവ് നടത്തിയ ശേഷം അത് നടക്കാതെ പോയപ്പോൾ ഭർത്താവ് ഉപേക്ഷിച്ചതോ മരിച്ചതോ ആയ തന്നെക്കാൾ ഏറെ പ്രായം ഉള്ള ജർമനിയിൽ താമസിക്കുന്ന ഒരു സ്ത്രീയ കല്യാണം കഴിച്ചു കേരളം വിട്ടതോടെയാണ് ആരെയും എന്തും പറയാം എന്ന ധാരണ ഈ മനുഷ്യനിൽ രൂപപ്പെട്ടത്. ആംസ്‌ട്രോങ് ജോസഫ് ഇന്നും ഇസ്രയേൽ ജോസഫ് എന്നുമൊക്കെ പല പേരുകളിൽ നിരന്തരമായി ഇത്തരം സാമൂഹ്യ വിരുദ്ധ ലേഖനങ്ങൾ കടൽ വെള്ളം പോലം എഴുതി കൂട്ടുകയാണ് ഈ സാമൂഹ്യ ദ്രോഹികളുടെ ഇപ്പോഴത്തെ പണി. ആന്റണി ജോസഫ് എന്ന് ആണ് ഇയാളുടെ യഥാർത്ഥ പേര്. കേരളത്തിൽ വല്ലപ്പോഴും എത്തുമ്പോൾ പൊലീസ് പിടിച്ച് അകത്തിട്ടാലോ എന്നു കരുതിയാണ് ഇയാൾ വ്യാജ പേരുകൾ ഉപയോഗിക്കുന്നത്. ഭാര്യയുടെ ചെലവിൽ കഴിയുന്നതിനാൽ പ്രത്യേകിച്ച് ജോലിക്ക് പോകേണ്ടതില്ലാത്തതുകൊണ്ടും സായിപ്പന്മാരുടെ നാടു ഉറപ്പു നൽകുന്ന ഇസ്ലാമിക പൗരസ്ത്യ വിരുദ്ധ അജണ്ട പ്രചരിപ്പിച്ചു സൈബർ ലേഖനത്തിന്റെ മറവിൽ കഴിയുകയാണ് ഈ സാമൂഹ്യദ്രോഹി. ഇയാളുടെ അഭിപ്രായങ്ങളും ലേഖനങ്ങളും ഒന്നു ഓടിച്ചു നോക്കിയാൽ മാത്രമേ മറുനാടനെ അടിക്കാനായി ഇയാളുടെ ലേഖനം പങ്കു വെയ്ക്കുകയും ലൈക്ക് ചെയ്യുകയും ചെയ്യുന്ന ക്രിസ്ത്യാനികൾ കാണിക്കുന്ന തിന്മയുടെ ആഴം വ്യക്തമാകു. ക്രിസ്തീയ വിശ്വാസത്തെ എത്ര ഭീതിതമായാണ് ഇയാൾ മുറിവേല്പിക്കുന്നത് എന്നു നാളെ വായിക്കാം.