- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താനില്ലങ്കിൽ അച്ചനും പെരുന്നാൾ കൂടേണ്ടെന്ന് മനസിലുറപ്പിച്ച് കറിക്കത്തിയെടുത്ത് വീട്ടിൽ നിന്നും പുറപ്പെടവെ ഭാര്യ തടഞ്ഞു നിർത്തി കത്തി പിടിച്ചുവാങ്ങി; താഴ്‌വാരത്തെ പള്ളി സ്റ്റാളിൽ നിന്നും ആയുധം തരപ്പെടുത്തി കുത്തിക്കൊന്നു; വികാരിയുടെ കൊലപാതകത്തിൽ പള്ളിയും രൂപതയും തമ്മിലുള്ള അഭിപ്രായ ഭിന്നതയെന്ന വാദം തള്ളി പൊലീസ്; ഫാ സേവ്യർ തേലക്കാട്ടിനെ കൊന്നത് വ്യക്തിപരമായ വൈരാഗ്യം മൂലം; കപ്യാർ ജോണിക്കെതിരെ കുറ്റപത്രം ഉടൻ
മലയാറ്റൂർ: മലയാറ്റൂർ കുരിശുപള്ളി റെക്ടർ ഫാ.സേവ്യർ തേലക്കാട്ടിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി കപ്യാർ ജോണിക്ക് എതിരെ കുറ്റപത്രം ഉടൻ നൽകും. കൊലപാതകത്തിൽ മറ്റ് ഗൂഢാലോചനയില്ലെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ സിറോ മലബാർ സഭയിലെ തർക്കവുമായി ബന്ധപ്പെട്ട് തേലക്കാടിന്റെ കൊലയിൽ ചില സംശയങ്ങൾ ഉയർന്നിരുന്നു. പള്ളിയിലെ മറ്റ് ചിലർക്കും കൊലയിൽ പങ്കുണ്ടെന്നതായിരുന്നു മൊഴി. എന്നാൽ പൊലീസ് അന്വേഷണത്തിൽ അത്തരം സൂചനകളൊന്നും ലഭിച്ചില്ല. അതിനിടെ കപ്യാർ ജോണിക്ക് പരാമാവധി ശിക്ഷ ഉറപ്പാക്കുന്നതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അടുത്തമാസം കുറ്റപത്രം കോടതിയിൽ സമർപ്പിക്കുമെന്നും കാലടി സി ഐ സജി മർക്കോസ് അറിയിച്ചു. സംഭവദിവസം താഴത്തെ പള്ളിയിൽ നിന്നും ലഭിച്ച സി സി ടിവി ദൃശ്യങ്ങളും ദൃസാക്ഷികളായ അഞ്ച് പേരുടെ മൊഴികളും കൃത്യത്തിൽ ജോണിയുടെ പങ്ക് വ്യക്തമാക്കുന്നുണ്ടെന്നും ഫാ. സേവ്യറിനെ കുത്തിയ കത്തിയുൾപ്പെടെ സുപ്രധാന തൊണ്ടി സാധനങ്ങളെല്ലാം കണ്ടെടുത്തിട്ടുണ്ടെന്നും സി ഐ വ്യക്തമാക്കി. ജോണിക്ക് പരാമാവധി ശിക്ഷ
മലയാറ്റൂർ: മലയാറ്റൂർ കുരിശുപള്ളി റെക്ടർ ഫാ.സേവ്യർ തേലക്കാട്ടിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി കപ്യാർ ജോണിക്ക് എതിരെ കുറ്റപത്രം ഉടൻ നൽകും. കൊലപാതകത്തിൽ മറ്റ് ഗൂഢാലോചനയില്ലെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ സിറോ മലബാർ സഭയിലെ തർക്കവുമായി ബന്ധപ്പെട്ട് തേലക്കാടിന്റെ കൊലയിൽ ചില സംശയങ്ങൾ ഉയർന്നിരുന്നു. പള്ളിയിലെ മറ്റ് ചിലർക്കും കൊലയിൽ പങ്കുണ്ടെന്നതായിരുന്നു മൊഴി. എന്നാൽ പൊലീസ് അന്വേഷണത്തിൽ അത്തരം സൂചനകളൊന്നും ലഭിച്ചില്ല. അതിനിടെ കപ്യാർ ജോണിക്ക് പരാമാവധി ശിക്ഷ ഉറപ്പാക്കുന്നതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അടുത്തമാസം കുറ്റപത്രം കോടതിയിൽ സമർപ്പിക്കുമെന്നും കാലടി സി ഐ സജി മർക്കോസ് അറിയിച്ചു.
സംഭവദിവസം താഴത്തെ പള്ളിയിൽ നിന്നും ലഭിച്ച സി സി ടിവി ദൃശ്യങ്ങളും ദൃസാക്ഷികളായ അഞ്ച് പേരുടെ മൊഴികളും കൃത്യത്തിൽ ജോണിയുടെ പങ്ക് വ്യക്തമാക്കുന്നുണ്ടെന്നും ഫാ. സേവ്യറിനെ കുത്തിയ കത്തിയുൾപ്പെടെ സുപ്രധാന തൊണ്ടി സാധനങ്ങളെല്ലാം കണ്ടെടുത്തിട്ടുണ്ടെന്നും സി ഐ വ്യക്തമാക്കി. ജോണിക്ക് പരാമാവധി ശിക്ഷ ഉറപ്പാക്കുന്ന തരത്തിൽ തയ്യാറാക്കുന്ന കുറ്റപത്രത്തിന്റെ അവസാന മിനിക്കുപണികൾ നടക്കുകയാണെന്നും ശാസ്ത്രീയ പരിശോധന ഫലങ്ങൾകൂടി ലഭിക്കുന്ന മുറയ്ക്ക് കുറ്റപത്രം കോടതിക്ക് കൈമാറുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും സി ഐ കൂട്ടിച്ചേർത്തു.
ഫാ. സേവ്യറിനെ ജോണി ആക്രമിച്ചത് മുൻവൈരാഗ്യം കൊണ്ടാണെന്നും കൃത്യത്തിൽ മറ്റാരുടെയും ഇടപെടൽ ഉണ്ടായിട്ടില്ലന്നുമാണ് പൊലീസ് കണ്ടെത്തൽ. പള്ളിയും രൂപതയും തമ്മിൽ നില നിന്നിരുന്ന അഭിപ്രായ ഭിന്നതയുടെ ബലിയാടാണ് കപ്യാർ ജോണി എന്ന് പരക്കെ പ്രചാരണമുണ്ടായിരുന്നു. മലയാറ്റൂർ താഴെ പള്ളി ഇടവകക്കാരിൽ ഒരു വിഭാഗം കുരിശുമുടി പള്ളി ഭരണം റെക്ടറെ ഏൽപ്പിച്ച രൂപതയുടെ നടപടിയ്‌ക്കെതിരെ വളരെ നാളുകളായി പ്രതിഷേധമുയർത്തി രംഗത്തുണ്ടായിരുന്നു.കപ്യാർ ജോണി ഈ വിഭാഗത്തെ പരസ്യമായി തന്നെ പിൻതുണയ്ക്കുകയും ചെയ്തിരുന്നു.ഈ വിഭാഗത്തിന്റെ പ്രേരണ പ്രകാരമായിരിക്കാം ജോണി റെക്ടറെ വകവരുത്തിയെതെന്ന അഭ്യൂഹം സംഭവ ദിവസം മുതൽ പ്രചരിച്ചിരുന്നു.എന്നാൽ ഇക്കാര്യത്തിൽ കഴമ്പില്ലന്ന് അടിവരയിട്ടുറപ്പിക്കുന്നതാണ് പൊലീസ് റിപ്പോർട്ട്.
താനില്ലങ്കിൽ അച്ചനും പെരുന്നാൾ കൂടേണ്ടെന്ന് മനസിലുറപ്പിച്ച് കറിക്കത്തിയെടുത്ത് വീട്ടിൽ നിന്നും പുറപ്പെടവെ ഭാര്യ തടഞ്ഞു നിർത്തി ജോണിയിൽ നിന്നും കത്തി പിടിച്ചുവാങ്ങിയിരുന്നെന്നും പിന്നീട് താഴ്‌വാരത്തെ പള്ളി സ്റ്റാളിൽ നിന്നും തരപ്പെടുത്തിയ കത്തി ഉപയോഗിച്ചാണ് ഫാ.സേവ്യർ തേലക്കാട്ടിനെ ജോണി ആക്രമിച്ചതെന്നുമാണ് കുറ്റപത്രത്തിലെ വിവരണം. ക്രൂരകൃത്യമാണ് ചെയ്തതെങ്കിലും ജോണിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ പ്രദേശവാസികളിലേറെപ്പരും പരിതപിക്കുന്നുണ്ടെന്നുള്ള കൗതുകകരമായ വസ്തുതയും പൊലീസ് തെളിവെടുപ്പിൽ വ്യക്തമായി.പിടിയിലായ ശേഷം പൊലീസ് തെളിവെടുപ്പിനെത്തിച്ചപ്പോൾ ജോണിക്ക് ചായയും പലഹാരങ്ങളും വാങ്ങി നൽകാൻ നിരവധിപേർ പൊലീസിന്റെ അനുമതി തേടിയിരുന്നു.
തെളിവെടുപ്പിൽ ജോണി പൊലീസുമായി പൂർണ്ണമായി സഹരിച്ചെന്നാണ് പൊലീസ് സാക്ഷ്യം. കത്തിയെടുത്ത സ്റ്റാളും ആക്രമണശേഷം ഒളിവിൽക്കഴിഞ്ഞ വനപ്രദേശവുമെല്ലാം ജോണി പൊലീസിന് കാണിച്ചുകൊടുത്തിരുന്നു. ജോലിയിൽ നിന്ന് പുറത്താക്കിയതിന്റെ വ്യക്തിപരമായ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ട് തന്നെ ഗൂഢാലോചനാ വാദത്തിന് പ്രസക്തിയില്ലെന്നും വിശദീകരിക്കുന്നു.
ജോണി പൊലീസുമായി പങ്കുവച്ച വിവരങ്ങൾ ചുവടെ..
പെരുന്നാൾ അടുത്തിട്ടും അച്ചൻ വീട്ടിവീഴ്ചയ്ക്ക് തയ്യാറാവാതിരുന്നത് മനസ്സിനെ വല്ലാതെ വേദനിപ്പിരുന്നു.ഭാര്യയോട് ഇക്കാര്യം പറയുകയും ചെയ്തു.സംഭവദിവസം രാവിലെ നന്നായിട്ട് മദ്യപിച്ചു.ആദ്യം നേരിൽക്കണ്ട് മാപ്പ് പറയാൻ തീരുമാനിച്ചു.എന്നിട്ടും അച്ചൻ വഴങ്ങിയില്ലങ്കിൽ ആക്രമിക്കാമെന്ന് മനസിലുറപ്പിച്ചു. ഇതിനായി വീട്ടിലെ അടുക്കളയിൽ നിന്നും കറിക്കത്തിയെടുത്തപ്പോൾ ഒന്നും വേണ്ടെന്നും എല്ലാം ശരിയാവുമെന്നും പറഞ്ഞ്് ഭാര്യ ഇത് പിടിച്ചുവാങ്ങി. ഇനി ചിലപ്പോഴായിരിക്കും നേരിൽ കാണുകയെന്നും കണ്ടാൽ തന്നെ അത് ജയിലിൽ വച്ചാവുമെന്നും ഭാര്യയോട് പറഞ്ഞു.കഴുത്തിലുണ്ടായിരുന്ന സ്വർണ്ണമാലയും ഉപയോഗിച്ചിരുന്ന മൊബൈലും ഭാര്യയെ ഏൽപ്പിച്ച് ,ഇന്ന് എല്ലാം തീർക്കും എന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി.
താഴ്‌വാരത്തെ പള്ളി സ്റ്റാളിനടുത്തുകൂടിയാണ് കുരിശുമുടിയിലേക്ക് തിരിച്ചത്.ഈ സമയം ആരും കാണാതെ സ്റ്റാളിൽ ഉപയോഗിച്ചിരുന്ന കത്തിയെടുത്ത് എടുത്ത് എളിയിൽ തിരുകി. മലമുകളിൽ നിന്നും അച്ചൻ വരുന്നത് കണ്ടപ്പോൾ മുഖാമുഖമെത്തി ഒരു ചുവട് മാറി മുട്ടിൽകുത്തി നിന്ന് മാപ്പപേക്ഷിച്ചു. പെരുന്നാൾ കഴിഞ്ഞിട്ട് കാര്യങ്ങൾ ചർച്ചചെയ്യാമെന്നായിരുന്നു അച്ചന്റെ മറുപിടി. ഇത് കേട്ടപ്പോൾ നിയന്ത്രണം വിട്ടു. ഉടൻ കത്തിയെടുത്ത് അച്ചനെ കുത്തി. കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലന്നും സംഭവിച്ചത് വിധിവിളയാട്ടമെന്നുമാണ്് ജോണിയുടെ 'വാദം'.