ഷിക്കാഗോ: നവംബർ 15 മുതൽ ഹ്രസ്വ സന്ദർശനം നടത്തുന്ന മുൻ എംപി. അഡ്വ. ഫ്രാൻസീസ് ജോർജ് അമേരിക്കയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നു.ഇടുക്കിയിലെ മുൻ എംപിയും, ജനാധിപത്യ കേരളാ കോൺഗ്രസ് ചെയർമാനുമായ അഡ്വ. ഫ്രാൻസീസ് ജോർജ് ഷിക്കാഗോ ക്നാനായ നൈറ്റിന്റെ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് എത്തുന്നത്.

അതിനുശേഷം ഡിട്രോയിറ്റ്, കാലിഫോർണിയ, ന്യൂയോർക്ക്, ഹൂസ്റ്റൺ, ഫ്ളോറിഡ, ഷിക്കാഗോ എന്നിവടങ്ങളിലെ സ്വീകരണ പരിപാടികളിൽ പങ്കെടുക്കും.

നവംബര 18-നു ഷിക്കാഗോ സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ വച്ചു സുഹൃത്തുക്കളും അനുയായികളും ചേർന്നു നടത്തുന്ന സ്വീകരണ പരിപാടിയിലേക്ക് എല്ലാവരേയും ഭാരവാഹികൾ ക്ഷണിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക്: ജെയ്ബു മാത്യു കുളങ്ങര (312 718 6337), സണ്ണി വള്ളിക്കളം (847 722 7598), ഷിബു മുളയാനികുന്നേൽ (630 849 1253).