- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി കാർ നിർത്തിയിട്ട് മൊബൈൽ ഉപയോഗിച്ചാലും പിഴ; പാർക്കിങ് ഏരിയ അല്ലാത്തയിടങ്ങളിൽ കാർ പാർക്ക് ചെയ്ത് മൊബൈൽ ഉപയോഗിക്കുന്നവരെ പിടിക്കാൻ ഫ്രാൻസ്; നിയമലംഘകർക്ക് 135 യൂറോ വരെ പിഴ
പാരീസ്: ഫ്രാൻസിൽ ാഹനം ഓടിക്കുമ്പോഴുള്ള മൊബൈൽ ഉപയോഗത്തിന് പുറമേ പാർക്കിങ് ഏരിയ അല്ലാത്തയിടങ്ങളിൽ നിർത്തിയിട്ട് മൊബൈൽ ഉപയോഗിക്കുന്നവരും പിടിക്കപ്പെട്ടാൽ പിഴ അടക്കേണ്ടി വരും. ഓടുന്നതിനിടെ ട്രാഫിക് സിഗ്‌നലിലോ അല്ലെങ്കിൽ പാർക്കിങ് ഏരിയ അല്ലാതെ റോഡ് സൈഡിലോ മറ്റോ പാർക്ക് ചെയ്‌തോ മൊബൈൽ ഉപയോഗിച്ചാലും പിഴ അടക്കേണ്ടി വരാം. എന്നാൽ പാർക്കിങ് ഏരിയ എന്ന് നിർദേശിക്കപ്പെട്ട സ്ഥലങ്ങളിൽ കൃത്യമായി പാർക്ക് ചെയ്ത ശേഷം ഫോൺ ഉപയോഗിക്കുന്നതിനു വിലക്കില്ല.വിലക്ക് ലംഘിക്കുന്നവർക്ക് 135 യൂറോ വരെ പിഴ ഈടാക്കും. ലൈസൻസിൽ മൂന്നു പെനൽറ്റി പോയിന്റും വീഴും. വാഹനം ഓടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നതിനു നൽകുന്നതിനു തുല്യമായ, മൂന്നു വർഷത്തെ ഡ്‌റൈവിങ് വിലക്കും ലഭിക്കാവുന്ന കുറ്റമായിരിക്കും ഇനിയിത്. അതേസമയം, ഹാൻഡ്‌സ് ഫ്രീ ഹെഡ്‌സെറ്റുകൾ ഉപയോഗിച്ച് ഫോൺ ചെയ്യുന്നതിനു തടസമില്ല. ഫോൺ ചെയ്യാൻ കൈകൾ ഉപയോഗിക്കുന്നതിനു മാത്രമാണ് നിരോധനം
പാരീസ്: ഫ്രാൻസിൽ ാഹനം ഓടിക്കുമ്പോഴുള്ള മൊബൈൽ ഉപയോഗത്തിന് പുറമേ പാർക്കിങ് ഏരിയ അല്ലാത്തയിടങ്ങളിൽ നിർത്തിയിട്ട് മൊബൈൽ ഉപയോഗിക്കുന്നവരും പിടിക്കപ്പെട്ടാൽ പിഴ അടക്കേണ്ടി വരും. ഓടുന്നതിനിടെ ട്രാഫിക് സിഗ്‌നലിലോ അല്ലെങ്കിൽ പാർക്കിങ് ഏരിയ അല്ലാതെ റോഡ് സൈഡിലോ മറ്റോ പാർക്ക് ചെയ്‌തോ മൊബൈൽ ഉപയോഗിച്ചാലും പിഴ അടക്കേണ്ടി വരാം.
എന്നാൽ പാർക്കിങ് ഏരിയ എന്ന് നിർദേശിക്കപ്പെട്ട സ്ഥലങ്ങളിൽ കൃത്യമായി പാർക്ക് ചെയ്ത ശേഷം ഫോൺ ഉപയോഗിക്കുന്നതിനു വിലക്കില്ല.വിലക്ക് ലംഘിക്കുന്നവർക്ക് 135 യൂറോ വരെ പിഴ ഈടാക്കും. ലൈസൻസിൽ മൂന്നു പെനൽറ്റി പോയിന്റും വീഴും. വാഹനം ഓടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നതിനു നൽകുന്നതിനു തുല്യമായ, മൂന്നു വർഷത്തെ ഡ്‌റൈവിങ് വിലക്കും ലഭിക്കാവുന്ന കുറ്റമായിരിക്കും ഇനിയിത്.
അതേസമയം, ഹാൻഡ്‌സ് ഫ്രീ ഹെഡ്‌സെറ്റുകൾ ഉപയോഗിച്ച് ഫോൺ ചെയ്യുന്നതിനു തടസമില്ല. ഫോൺ ചെയ്യാൻ കൈകൾ ഉപയോഗിക്കുന്നതിനു മാത്രമാണ് നിരോധനം