- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാൻസിൽ പുകവലിക്ക് വീണ്ടും നിയന്ത്രണം; കുട്ടികൾ കളിക്കുന്ന ഇടങ്ങളിൽ പുകവലി പാടില്ലെന്ന് സർക്കാർ
പാരീസ്: ഫ്രാൻസിൽ പുകവലിക്ക് വീണ്ടും കർശന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് സർക്കാർ പ്രസ്താവനയിറക്കി. കുട്ടികൾ കളിക്കുന്ന സ്ഥലങ്ങളിൽ പുകവലിക്കരുതെന്നാണ് സർക്കാർ നിർദ്ദേശം. അടുത്തകാലത്തായി പുകവലി നിരുത്സാഹപ്പെടുത്തുന്ന നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് വന്നുകൊണ്ടിരിക്കുന്നത്. സിഗരറ്റ് പ്ലെയിൻ പായ്ക്കറ്റുകളിൽ വിൽക്കണമെ
പാരീസ്: ഫ്രാൻസിൽ പുകവലിക്ക് വീണ്ടും കർശന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് സർക്കാർ പ്രസ്താവനയിറക്കി. കുട്ടികൾ കളിക്കുന്ന സ്ഥലങ്ങളിൽ പുകവലിക്കരുതെന്നാണ് സർക്കാർ നിർദ്ദേശം.
അടുത്തകാലത്തായി പുകവലി നിരുത്സാഹപ്പെടുത്തുന്ന നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് വന്നുകൊണ്ടിരിക്കുന്നത്. സിഗരറ്റ് പ്ലെയിൻ പായ്ക്കറ്റുകളിൽ വിൽക്കണമെന്ന് ആരോഗ്യമന്ത്രി മാരിസോൾ ടൂറൈൻ നിർദ്ദേശിച്ചതിനു പിന്നാലെയാണ് പ്ലേ ഗ്രൗണ്ടുകളിൽ പുകവലി നിരോധിക്കുന്നതായി നിർദ്ദേശം വന്നത്. ജൂലൈ മുതലാണ് നിരോധനം പ്രാബല്യത്തിലാകുക.
ജൂൺ അവസാനം ഇതുസംബന്ധിച്ച നിയമാവലി സർക്കാർ പുറത്തിറക്കും. സമ്മർ ഹോളിഡേയ്ക്ക് മുമ്പ് നിരോധനം പ്രാബല്യത്തിലാക്കുന്നതിനാണ് ജൂണിൽ ഡിക്രി ഇറക്കുന്നത്. സമ്മറിൽ പ്ലേഗ്രൗണ്ടുകൾ കുട്ടികളെ കൊണ്ട് നിറയുമ്പോൾ പുകവലി നിരോധനം ഏർപ്പെടുത്തും.
ഇതിനു മുന്നോടിയായി പാരീസിലെ മൂന്ന് പ്ലേ ഗ്രൗണ്ടുകളിൽ പുകവലി നിരോധനം പ്രാവർത്തികമാക്കിയിട്ടുണ്ട്. കൂടാതെ അടുത്ത സമ്മറിൽ പ്ലേഗ്രൗണ്ടുകളിൽ പുകവലി നിരോധനം നടപ്പാക്കുന്നതിന് മുന്നോടിയായി കാമ്പയിനുകൾ ഇന്നു മുതൽ സംഘടിപ്പിക്കും. പുകവലി ഉപേക്ഷിക്കുന്നതു സംബന്ധിച്ച് ആർക്കെങ്കിലും സഹായം വേണ്ടതുണ്ടെങ്കിൽ 39 89 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.
ഭാവിയിൽ രാജ്യത്ത് സമ്പൂർണ പുകവലി നിരോധനം ഏർപ്പാടാക്കുന്നതിന് മുന്നോടിയായിട്ടാണ് ഇവ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. കൂടാതെ കുട്ടികളുമായി കാറിൽ യാത്ര ചെയ്യുമ്പോഴും ചില പൊതുഇടങ്ങളിൽ ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിക്കുന്നതും സർക്കാർ നിരോധിച്ചിട്ടുണ്ട്.