പാരീസ്: ഫ്രഞ്ച് സിറ്റികളിൽ റൊമാനിയൻ വനിതകൾ നടത്തുന്ന വേശ്യവൃത്തി പൊലീസ് പിടികൂടി. സെക്‌സ് ടൂർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വേശ്യാവൃത്തി നടത്തിയിരുന്ന വൻ ശൃംഖല കണ്ടെത്തി 30 പേരെ  അറസ്റ്റ് ചെയ്തതായും ഫ്രഞ്ച് പൊലീസ് വെളിപ്പെടുത്തി. മൂന്നു വർഷത്തെ അന്വേഷണത്തിനൊടുവിലാണ് ഫ്രാൻസിൽ നിന്നും റൊമാനിയയിൽ നിന്നുമായി 30 പേരെ അറസ്റ്റ് ചെയ്തത്.

ഇടനിലക്കാർ വഴി റൊമാനിയയിൽ നിന്ന് ഫ്രാൻസിൽ എത്തിക്കുന്ന യുവതികൾ പല നഗരങ്ങളിലും യാത്ര ചെയ്ത് വേശ്യാവൃത്തി ചെയ്യുന്നാണ് സെക്‌സ് ടൂർ എന്ന പേരിൽ ഇപ്പോൾ വ്യാപകമായി അറിയപ്പെടുന്നത്. വളരെ കുറച്ച് കാലത്തേക്ക് ഫ്രാൻസിൽ എത്തുന്ന ഇവർ പല ഫ്രഞ്ച് നഗരങ്ങളിലും മാറിമാറിത്താമസിച്ചാണ് വേശ്യാവൃത്തി ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഇത്തരം സംഘത്തെ പിടികൂടുന്നത് പൊലീസിന് തലവേദനയായി മാറിയിരിക്കുകയായിരുന്നു.

ഇത്തരത്തിൽ ആറുപേരടങ്ങുന്ന സംഘം ഹോട്ടലുകളിലും അപ്പാർട്ട്‌മെന്റുകളിലും കുറച്ചു കാലത്തേക്ക് വാടകയ്‌ക്കെടുത്താണ് ലൈംഗികവേല ചെയ്യുന്നത്. പാരീസ്, ലിയോൺ, മാർസീല്ലെ, ഡിജോൺ, ബോർഡീക്‌സ് എന്നീ നഗരങ്ങളിലാണ് ഇത്തരക്കാർ കൂടുതലായും വിലസുന്നത്. ഒരു ദിവസം തന്നെ പതിനഞ്ചോളം പേരെ ഇത്തരത്തിൽ തൃപ്തിപ്പെടുത്താൻ റൊമാനിയൻ യുവതികൾ തയാറാകുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്. വേശ്യാവൃത്തിയുടെ പുതിയ രൂപമായി മാറിയിരിക്കുന്ന സെക്‌സ് ടൂർ വഴി ഒരു മാസം 8000 യൂറോയോളം സമ്പാദിച്ചാണ് യുവതികൾ മടങ്ങുന്നത്. സെക്‌സ് ടൂറിന് ഇടനിലക്കാരായി പ്രവർത്തി സംഘം രണ്ടു വർഷം കൊണ്ട് നാലു മില്യനോളം യൂറോ നേടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

പാരീസിൽ പൊലീസിന്റെ വലയിലായ റൊമാനിയൻ യുവതിയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് സെക്‌സ് ടൂർ സംഘത്തിലെ ഇടനിലക്കാർ പൊലീസ് വലയിലായത്. റെൺസ്, റുവെൻ, നാന്റ്‌സ് എന്നീ നഗരങ്ങളിൽ മാറിമാറിത്താമസിച്ച യുവതി പൊലീസ് പിടിയിലായതോടെയാണ് സംഘത്തെ കുറിച്ചുള്ള വ്യക്തമായ ധാരണ ലഭിച്ചതെന്നും പൊലീസ് വെളിപ്പെടുത്തി.