ഫ്രാൻസിന്റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നതോടെ പലയിടങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യത. നദികളിലെ ജലനിരപ്പ് ഉയരുന്നത് വെള്ളം കര കവിഞ്ഞൊഴുകാനുള്ള സാധ്യത കൂട്ടുമെന്നും ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നല്കി.

29 ഓളം ഡിപ്പാർട്ട്‌മെന്റുകൾ രാജ്യത്തിന്റെ മിക്ക ഇടങ്ങളിലും ഓറഞ്ച് റെഡ് അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈസ്റ്റേൺ ഫ്രാൻസ്, ജുറ തുടങ്ങിയ പ്രദേശങ്ങളിൽ റെഡ് അലേർട്ടാണ് പുറപ്പെടുവിച്ചത്. ഈ പ്രദേശങ്ങളിൽ അപകടരമായ വെള്ളപ്പൊക്കത്തിന് സാധ്യത ഉള്ളതിനാലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ പ്രദേശങ്ങളിലെ ജനങ്ങൾ യാത്ര ഒഴിവാക്കണമെന്നും വീടുകളിൽ വാതിലുകൾ അടച്ച് സുരക്ഷിതമായി ഇരിക്കണമെന്നും അധികൃതർ നിർദ്ദേശം നല്കി.