- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാൻസിൽ ഇന്ധനവില വർദ്ധനവിനെതിരെയുള്ള പ്രതിഷേധങ്ങൾ ആളിപ്പടരുന്നു; വാഹനം തടഞ്ഞും റോഡിൽ കുത്തിയിരുന്നുമുള്ള പ്രതിഷേധത്തിൽ ഇതുവരെ അണിനിരന്നത് രണ്ട് ലക്ഷത്തിലധികം പേർ; വില കുറയും വരെ സമരം തുടരാൻ പ്രതിഷേധക്കാർ
ഇന്ധന വില വർധനവിനെതിരെ ഫ്രാൻസിൽ തുടങ്ങിയ പ്രതിഷേധം ആളിപ്പടരുകയാണ്.ഇന്ധന നികുതി കൂട്ടിയതിനെതിരെ ശനിയാഴ്ച മുതൽ ആരംഭിച്ച പ്രതിഷേധങ്ങൾ രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്ക് വ്യാപിച്ചു.ാജ്യത്തെ ഇന്ധന സംഭരണ ശാലകൾക്കു മുന്നിലാണ് ഇന്നലെ പ്രതിഷേധം നടന്നത്. രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് ഇന്ധന സംഭരണശാലകൾ ഉപരോധിച്ചായിരുന്നു ഇന്നലത്തെ സമരം. സർക്കാർ ഇന്ധന വില കുറക്കുന്നതു വരെ സമരം തുടരുമെന്ന് പ്രക്ഷോഭകർ വ്യക്തമാക്കി. അതിനിടെ ഇന്ധന നികുതി കൂട്ടാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേഡ് ഫിലിപ്പീ വ്യക്തമാക്കിയതോടെ വരും ദിവസങ്ങളിലും ്പ്രതിഷേധം ശക്തമായേക്കുമെന്നാണ് സൂചന.പ്രക്ഷോഭം തുടങ്ങിയ ദിവസം മൂന്ന് ലക്ഷത്തോളം പേരാണ് സമരത്തിൽ പങ്കെടുത്തത്. സമരം സംഘർഷത്തിലേക്ക് വഴിമാറിയതിനെ തുടർന്ന് 160 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘർഷത്തിൽ 400 പേർക്കാണ് അന്ന് പരിക്കേറ്റത്. 2034 സ്ഥലങ്ങളിലായി രണ്ട് ലക്ഷത്തി എൺപത്തി എണ്ണായിരം ആളുകളാണ് രാജ്യത്തുടനീളം പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത്. 3,500 ഓ
ഇന്ധന വില വർധനവിനെതിരെ ഫ്രാൻസിൽ തുടങ്ങിയ പ്രതിഷേധം ആളിപ്പടരുകയാണ്.ഇന്ധന നികുതി കൂട്ടിയതിനെതിരെ ശനിയാഴ്ച മുതൽ ആരംഭിച്ച പ്രതിഷേധങ്ങൾ രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്ക് വ്യാപിച്ചു.ാജ്യത്തെ ഇന്ധന സംഭരണ ശാലകൾക്കു മുന്നിലാണ് ഇന്നലെ പ്രതിഷേധം നടന്നത്. രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് ഇന്ധന സംഭരണശാലകൾ ഉപരോധിച്ചായിരുന്നു ഇന്നലത്തെ സമരം.
സർക്കാർ ഇന്ധന വില കുറക്കുന്നതു വരെ സമരം തുടരുമെന്ന് പ്രക്ഷോഭകർ വ്യക്തമാക്കി. അതിനിടെ ഇന്ധന നികുതി കൂട്ടാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേഡ് ഫിലിപ്പീ വ്യക്തമാക്കിയതോടെ വരും ദിവസങ്ങളിലും ്പ്രതിഷേധം ശക്തമായേക്കുമെന്നാണ് സൂചന.പ്രക്ഷോഭം തുടങ്ങിയ ദിവസം മൂന്ന് ലക്ഷത്തോളം പേരാണ് സമരത്തിൽ പങ്കെടുത്തത്. സമരം സംഘർഷത്തിലേക്ക് വഴിമാറിയതിനെ തുടർന്ന് 160 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘർഷത്തിൽ 400 പേർക്കാണ് അന്ന് പരിക്കേറ്റത്.
2034 സ്ഥലങ്ങളിലായി രണ്ട് ലക്ഷത്തി എൺപത്തി എണ്ണായിരം ആളുകളാണ് രാജ്യത്തുടനീളം പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത്. 3,500 ഓളം പേർ രാത്രികളിലും സമരം സജീവമാക്കുന്നുണ്ട്.വാഹനങ്ങൾ തടഞ്ഞു കൊണ്ടുള്ള പ്രതിഷേധങ്ങളാണ് പ്രധാനമായും നടക്കുന്നത്. അതുകൊണ്ട് തന്നെ പൊതുജനത്തിന് ഇത് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്.കഴിഞ്ഞ 12 മാസം കൊണ്ട് ഡീസൽ വില 23 ശതമാനമായി ഫ്രാൻസിൽ വർദ്ധിച്ചതാണ് രാജ്യത്തെ ഈ പ്രതിഷേധങ്ങൾക്കെല്ലാം കാരണം. 2000ത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് ഫ്രാൻസിൽ ഉള്ളത്.