വിദേശ നിക്ഷേപത്തിന് ഏറ്റവും മികച്ച രാജ്യമായി വീണ്ടും തെരഞ്ഞെടുത്തത് ഫ്രാൻസിനെ. തുടർച്ചയായ രണ്ടാം വർഷവും വിദേശ നിക്ഷേപകർക്ക് ഏറ്റവും ആകർഷകമായ യൂറോപ്യൻ രാജ്യമായ ഫ്രാൻസിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് യുകെ ആണ്.

കൊറോണ വൈറസ് പാൻഡെമിക് ള്ള തടസ്സങ്ങൾക്കിടയിലും തുടർച്ചയായ രണ്ടാം വർഷവും വിദേശ നിക്ഷേപകരുടെ ഏറ്റവും ജനപ്രിയ യൂറോപ്യൻ ലക്ഷ്യസ്ഥാനമായി മാറിയതും ഏറെ ശ്രദ്ധേയമാണ്.ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 20,000 വിദേശ സ്ഥാപനങ്ങൾ 2 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും രാജ്യത്തിന്റെ കയറ്റുമതിയുടെ 30 ശതമാനം സംഭാവന ചെയ്യുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു

2020 ൽ ഫ്രാൻസിൽ 985 വിദേശ നേരിട്ടുള്ള നിക്ഷേപങ്ങൾ ആണ് പ്രഖ്യാപിച്ചത്. ഈ സമയത്ത് യുെൈകയിൽ 975 പദ്ധതികളും ജർമ്മനിയിൽ 930 പദ്ധതികളും ആണ് പ്രഖ്യാപിച്ചത്.ഈ നിക്ഷേപകരിൽ ലോകത്തിലെ ഏറ്റവും വലിയ പാസ്ത നിർമ്മാതാക്കളായ ബറില്ലയും ഉൾപ്പെടുന്നു.