- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൺബെഡ്ഡുകളുടെ പരസ്യങ്ങൾക്ക് ഫ്രാൻസ് വിലക്ക് ഏർപ്പെടുത്തുന്നു; പതിനെട്ടുവയസിൽ താഴെയുള്ളവർ സൺ ബെഡ് ഉപയോഗിക്കുന്നതിനും നിരോധനം
പാരീസ്: സൺ ബെഡ്ഡുകളുടെ പരസ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താൻ ഫ്രഞ്ച് പാർലമെന്റ് തീരുമാനിച്ചു. അപകടകാരിയായ അൾട്രാ വയലറ്റ് രശ്മികൾ അടങ്ങിയ സൺ ബെഡ്ഡുകൾ കൃത്രിമമായി ടാനിംഗിനും മറ്റുമാണ് ഉപയോഗിച്ചിരുന്നത്. ഇവയുടെ പരസ്യത്തിന് വിലക്ക് ഏർപ്പെടുത്തുന്നതിന് നിയമനിർമ്മാണം നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. കൂടാതെ പതിനെട്ട് വയസിൽ താഴെ
പാരീസ്: സൺ ബെഡ്ഡുകളുടെ പരസ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താൻ ഫ്രഞ്ച് പാർലമെന്റ് തീരുമാനിച്ചു. അപകടകാരിയായ അൾട്രാ വയലറ്റ് രശ്മികൾ അടങ്ങിയ സൺ ബെഡ്ഡുകൾ കൃത്രിമമായി ടാനിംഗിനും മറ്റുമാണ് ഉപയോഗിച്ചിരുന്നത്. ഇവയുടെ പരസ്യത്തിന് വിലക്ക് ഏർപ്പെടുത്തുന്നതിന് നിയമനിർമ്മാണം നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. കൂടാതെ പതിനെട്ട് വയസിൽ താഴെയുള്ളവർ സൺ ബെഡ്ഡ് ഉപയോഗിക്കുന്നതും തടയും.
ഇതസംബന്ധിച്ച് തയാറാക്കുന്ന ആരോഗ്യബിൽ പ്രകാരമായിരിക്കും സൺബെഡ്ഡുകളുടെ പരസ്യവും മറ്റും തടയുന്നത്. ശരീരത്ത് കൃത്രിമമായി ടാനിങ് നടത്താനാണ് സലൂണുകളിലും മറ്റും സൺ ബെഡ്ഡുകൾ ഉപയോഗിക്കാറുള്ളത്. പ്രഫഷണലുകളല്ലാത്തവർക്ക് ഇവ വിൽക്കുന്നതും തടയാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. പാർലമെന്റിന്റെ പരിഗണനയ്ക്ക് ഈ വർഷം അവസാനത്തോടെ എത്തുന്നതോടെ ബിൽ നിയമമായി മാറും.
സൺ ബെഡ്ഡുകൾ ഉപയോഗിക്കുന്ന സലൂണുകളിലെ സ്റ്റാഫുകൾക്ക് മികച്ച പരിശീലനം ലഭിച്ചിരിക്കണമെന്നും അൾട്രാ വയലറ്റ് രശ്മികൾ ശരീരത്ത് പതിച്ചാലുണ്ടാകുന്ന വിപത്തുക്കളെക്കുറിച്ച് ഇവർക്ക് വ്യക്തമായ ധാരണ ഉണ്ടായിരികക്ണമെന്നും ബിൽ പ്രത്യേകം നിഷ്‌ക്കർഷിക്കുന്നു. ടാനിങ് നടത്തുന്നതിലൂടെ സ്‌കിൻ കാൻസർ പിടിപെടാനുള്ള സാധ്യതയും വിദഗ്ദ്ധർ തള്ളിക്കളയുന്നില്ല. ഫ്രാൻസിൽ മെലനോമ പിടിപെടുന്നവരുടെ എണ്ണം ഓരോ പത്തുവർഷത്തിലും ഇരട്ടിയായിക്കൊണ്ടിരിക്കുകയാണെന്നാണ് മുൻ സ്‌കിൻ കാൻസർ വിദഗ്ധനും സോഷ്യലിസ്റ്റ് ലെജിസ്ലേറ്ററുമായ മിഷേൽ ഡിലോനെ വ്യക്തമാക്കുന്നത്.
ഫ്രാൻസിൽ തന്നെ 10,7000 ടാനിങ് സലൂണുകളും 40,000 സൺ ബെഡ്ഡുകളുമുണ്ട്. ബ്രസീലിലും ഓസ്‌ട്രേലിയയിലും പതിനെട്ടു വയസിൽ താഴെയുള്ളവർ ടാനിങ് സലൂണുകൾ സന്ദർശിക്കുന്നത് വിലക്കിയിട്ടുണ്ട്. ചർമത്തെ ബാധിക്കുന്ന കാൻസർ, തിമിരം, കണ്ണിനെ ബാധിക്കുന്ന മറ്റു രോഗങ്ങൾ, ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയ്ക്കുക എന്നിവയെല്ലാം അൾട്രാ വയലറ്റ് രശ്മികൾ ശരീരത്തിൽ പതിക്കുന്നതു മൂലം ഉണ്ടാകാൻ സാധ്യത ഏറെയാണെന്നാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ മുന്നറിയിപ്പു നൽകുന്നത്.