ഫ്രാൻസിലെ തിരക്കേറിയ നഗരങ്ങളിലും സിറ്റികളിലും പ്രവേശിക്കാൻ വാഹനങ്ങൾക്ക് കൾജഷൻ ചാർജ് ഏർപ്പെടുത്തുന്ന കാര്യം പരിഗണനയ്ക്കുന്നതായി സൂചന. നഗരത്തിലെ റോഡുകളിൽ തിരക്കും വായു മലിനീകരണവും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഒരു ലക്ഷത്തിനു മേൽ ജനസംഖ്യയുള്ള നഗരങ്ങളിൽ കാറുകൾക്ക് രണ്ടര യൂറോയാണ് ഫീസ് ചുമത്താൻ ആണ് തീരുമാനം. ട്രക്കുകൾ പോലുള്ള വലിയ വാഹനങ്ങൾക്ക് 20 യൂറോ ആയിരിക്കും ഫീസ്.

ഏതൊക്കെ പ്രദേശങ്ങളിൽ ഇത് ഈടാക്കാമെന്ന കാര്യത്തിൽ തീരുമാനം പ്രാദേശിക ഭരണകൂടങ്ങൾക്കു വിടനാണ് തീരുമാനം.എന്നാൽ, പല പ്രാദേശിക ഭരണകൂടങ്ങളും ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചിട്ടുള്ളത്.