ഫ്രാൻസിലെ ജനങ്ങളെ വലച്ചുകൊണ്ട് റെയിൽവേ ജീവനക്കാർ നടത്തുന്ന സമരം രണ്ടാം ദീവസത്തിലേക്ക് കടന്നു. ഇതോടെ ദിനംപ്രതി ട്രെയിനിനെ ആശ്രയിച്ചിരുന്ന നിരവധി പേർ ദുരിതത്തിലായിരിക്കുകയാണ്.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുൽ മാക്രോണിന്റെ തൊഴിൽ പരിഷ്‌കരണ നയങ്ങളിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്.

മൂന്നു മാസത്തേക്ക്, അഞ്ച് ദിവസം ഇടവിട്ട്, രണ്ടു ദിവസം വീതമായിരിക്കും പണിമുടക്ക നടക്കുക. ഇതിന്റെ ആദ്യ പടിയാണ് ഇന്നലെ മുതൽ തുടങ്ങിയ സമരം.റെയിൽ ഗതാഗതത്തെ മാത്രമല്ല, ഊർജ മേഖലയെയും മാലിന്യം ശേഖരണത്തെയും പണിമുടക്ക് ഗുരുതരമായി ബാധിക്കുന്നു.

നാലു പ്രധാന റെയിൽ യൂണിയനുകളും സമരത്തിൽ പങ്കെടുക്കുന്നു. 77 ശതമാനം ഡ്രൈവർമാരും ഇതിൽ ഉൾപ്പെടുന്നു. ടിജിവി ഹൈസ് സ്പീഡ് ട്രെയിനുകളുൾപ്പെടെ സമരത്തിൽ പങ്കെടുക്കുന്നു. കൂടാതെ ഇന്റർനാഷണൽ ട്രെയിനുകളായ യൂറോസ്റ്റാർ അടക്കം സമരം ബാധിച്ചിട്ടുണ്ട്. എന്നാൽ പാരിസ് മെട്രോ സർവ്വീസ് സാധാരണപോലെ സർവ്വീസ് നടത്തുന്നുണ്ട്.

റെയിൽ മേഖലയെ കടക്കെണിയിൽ നിന്നു മുക്തമാക്കാനുള്ള പല സർക്കാർ നടപടികളും സ്വകാര്യവത്കരണത്തിലേക്കു നയിക്കുന്നതാണെന്ന് തൊഴിലാളി യൂണിയനുകൾ ആരോപിക്കുന്നു.