നിങ്ങൾ സ്ഥിരമായി ട്രെയിൻ യാത്ര നടത്തുന്നവരാണോ? എന്നാൽ നിങ്ങളുടെ ബുക്ക്മാർക്ക് പേജിൽ പുതിയ വെബ്‌സൈറ്റ് കൂടി ചേർത്തുകൊള്ളുക. ഫ്രാൻസ് റെയിൽ കമ്പനിയായ എസ്എൻസിഎഫ് 17 വർഷങ്ങൾക്ക് ശേഷം പേരിൽ മാറ്റം വരുത്തിയിരിക്കുകയാണ്. സേവനങ്ങൾ റീബ്രാന്റ് ചെയ്യുന്നതിന്റെ ഭാഗമായണ് പേരിൽ മാറ്റം വരുത്തിയതെന്ന് അധികൃതർ അറിയിച്ചു.

ഡിസംബർ 8 മുതൽ റെയിൽവേ വെബ്ലൈറ്റ് പുതിയ പേരിലായിരിക്കും ലഭ്യമാവുക. ഛൗശ.ിെരള എന്ന പേരിലാണാണ് പുതിയ വെബ്‌സൈറ്റ് ലഭ്യമാവുക. ഒയി എന്ന ബ്രാന്റ് നേയിം സ്വീകരിക്കുന്നതിന്റെ ഭാഗമായി പേരിൽ മാത്രം മാറ്റം വരുത്തുന്നത് മാത്രമേയുള്ളൂവെന്നും സേവനങ്ങളും മറ്റും പഴയ രീതിയിൽ തന്നെ ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു. നിലവിൽ ്ീ്യമഴലെിെരള.രീാ. എന്ന പേരിലാണ് വെബസൈറ്റ് ലഭ്യമാകുന്നത്.

എന്നാൽ പുതിയ വെബ്‌സൈറ്റ് കുറച്ച് കൂടി സേവനങ്ങൾ ലഭ്യമാകുമെന്നും, ഇമെയ്ൽ അലേർട്ട് സംവിധാനം നടപ്പിലാക്കുമെന്നും ഇതുവഴി യാത്രക്കാർക്ക് കുറഞ്ഞ യാത്ര ടിക്കറ്റും മറ്റ് ആനുകൂല്യങ്ങളും അറിയാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു.