രുന്ന വെള്ളിയാഴ്‌ച്ച ഫ്രാൻസ് നഗരം നിശ്ചലമാകും. രാജ്യമെമ്പാടും പൊതുഗാത പണിമുടക്ക് പ്രഖ്യാപിച്ചതാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. ആറോളം പ്രധാന ട്രാൻസ്‌പോർട്ട് യൂണിയനുകളാണ് സമരഭീഷണി മുഴക്കിയിരിക്കുന്നത്. ഇതോടെ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും യാത്രക്കാർ വെട്ടിലായിരിക്കുകയാണ്.

ഏകദേശം 50,000 ത്തോളം തൊഴിലാളികൾ പണിമുടക്ക് നടത്തുന്നതോടെ നഗരങ്ങളാ ലയോൺ, ബ്രോഡ്ക്‌സ്, മാർസല്ലേ, മോണ്ട്‌പെല്ലർ തുടങ്ങിയ സ്ഥലങ്ങളിലുള്ള ജോലിക്കാർക്ക് ജോലിസ്ഥലത്തേക്കും മറ്റുമുള്ള യാത്രകൾ ബുദ്ധിമുട്ടേറിയതാവും. ഫ്രാൻസിലേമ്പാടുമായി 127 സമര നോട്ടിസുകളാണ് ഇതുവരെ പുറത്ത് വിട്ടിരിക്കുന്നത്.

തിങ്കളാഴ്‌ച്ച മാനേജ്‌മെന്റുകളുമായി ശമ്പള, ജോലി വ്യവ്‌സഥകളേക്കുറിച്ച് നടത്തിയ ചർച്ച പരാജയപ്പെട്ടതാണ് സമരത്തിന് കാരണം. ചർച്ചകളിൽ തുടർന്നും തീരുമാനം ആയില്ലെങ്കില് യാത്രക്കാർക്ക് വരാനിരിക്കുന്ന വിന്റർ ദുരിതപൂർണമാകുമെന്നാണ് സൂചന.