രാജ്യത്തെ റോഡുകളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജൂലൈ ഒന്നുമുതൽ റോഡുകളിലെ വേഗപരിധി കുറയ്ക്കാൻ തീരുമാനം. ഗ്രാമീണ റോഡുകളിൽ വാഹനങ്ങളുടെ വേഗ പരിധി മണിക്കൂറിൽ എൺപതു കിലോമീറ്ററായിട്ടാണ് കുറയ്ക്കുക, ജൂലൈ ഒന്നിന് തീരുമാനം നടപ്പാകും.

നിലവിൽ 90 കിലോമീറ്ററാണ് ഗ്രാമീണ പാതകളിലെ വേഗ പരിധി. ടൂ ലെയ്ൻ ഹൈവേകളാണ് ഇതിന്റെ പരിധിയിൽ വരുന്നത്.രാജ്യത്തെ റോഡുകൾ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയന്ത്രണം. എന്നാൽ, ഇതിനെതിരേ രൂക്ഷമായ എതിർപ്പുകളും ഉയരുന്നുണ്ട്.

സെൻട്രൽ റിസർവേഷനില്ലാത്ത എല്ലാ സെക്കൻഡറി റോഡുകൾക്കും നിയന്ത്രണം ബാധകമാകുമെന്നാണ് സർക്കാർ അറിയിപ്പ്. രണ്ടു വർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഇതു നടപ്പാക്കുന്നത്.