- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യക്കാർക്ക് ബയോമെട്രിക് വിസാ അനുവദിച്ച് ഫ്രാൻസ്; നവംബർ രണ്ടു മുതൽ പ്രാബല്യത്തിൽ
പാരീസ്: ഇന്ത്യൻ പൗരന്മാർക്ക് ഫ്രാൻസ് ബയോ മെട്രിക് വിസാ ഏർപ്പെടുത്തുന്നു. ഷെങ്കൻ മേഖലയിലുള്ള മറ്റെല്ലാ രാജ്യങ്ങളേയും പോലെ തന്നെ ഇന്ത്യൻ പൗരന്മാർക്കും ബയോ മെട്രിക് വിസാ ഏർപ്പെടുത്തുന്നത് നവംബർ രണ്ടു മുതലാണ്. ഷെങ്കൻ മേഖലകളിലൂടെയുള്ള യാത്ര സുഗമമാക്കുന്നതിനും ലോംഗ് ടേം വിസ വിതരണം എളുപ്പമാക്കുന്നതിനുമാണ് ഫ്രാൻസ് ബയോ മെട്രിക് വിസ
പാരീസ്: ഇന്ത്യൻ പൗരന്മാർക്ക് ഫ്രാൻസ് ബയോ മെട്രിക് വിസാ ഏർപ്പെടുത്തുന്നു. ഷെങ്കൻ മേഖലയിലുള്ള മറ്റെല്ലാ രാജ്യങ്ങളേയും പോലെ തന്നെ ഇന്ത്യൻ പൗരന്മാർക്കും ബയോ മെട്രിക് വിസാ ഏർപ്പെടുത്തുന്നത് നവംബർ രണ്ടു മുതലാണ്.
ഷെങ്കൻ മേഖലകളിലൂടെയുള്ള യാത്ര സുഗമമാക്കുന്നതിനും ലോംഗ് ടേം വിസ വിതരണം എളുപ്പമാക്കുന്നതിനുമാണ് ഫ്രാൻസ് ബയോ മെട്രിക് വിസാ സംവിധാനം ഇന്ത്യക്കാർക്കായി ഏർപ്പെടുത്തുന്നതെന്ന് ഫ്രഞ്ച് എംബസി വ്യക്തമാക്കി. ബയോ മെട്രിക് വിസാ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തിൽ മൂന്നു മുതൽ അഞ്ചു വർഷം വരെ കാലാവധിയുള്ള വിസകളാണ് ഫ്രാൻസ് സന്ദർശിക്കുന്ന ഇന്ത്യക്കാർക്കായി ഫ്രഞ്ച് എംബസി ഒരുക്കുന്നത്.
അതേസമയം ബയോ മെട്രിക് വിസാ സംവിധാനം വരുന്നതിനു മുമ്പ് ലഭ്യമായിട്ടുള്ള വിസകളും റദ്ദാക്കപ്പെടുകയില്ലെന്നും ഇവ സാധുത ഉള്ളതായിരിക്കുമെന്നും എംബസി വെളിപ്പെടുത്തിയിട്ടുണ്ട്. ബയോ മെട്രിക് വിസാ ലഭ്യമാകണമെങ്കിൽ അപേക്ഷകർ ഏതെങ്കിലും വിഎഫ്എസ് സെന്ററിൽ നേരിട്ട് ഹാജരായി ബയോ മെട്രിക് വിസാക്ക് അപേക്ഷിക്കണം. അതേസമയം 12 വയസിൽ താഴെയുള്ള കുട്ടികളെ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വിഎഫ്എസ് സെന്ററുകളിൽ ശേഖരിക്കുന്ന ഡേറ്റകൾ 59 മാസം വരെ (അഞ്ചു വർഷത്തോളം) സൂക്ഷിക്കുമെന്നും വിസാ പുതുക്കുന്ന സമയം വീണ്ടും ഇവർ നേരിട്ട് ഹാജരാകണമെന്നും നിഷ്‌ക്കർഷിക്കുന്നു. ഫ്രാൻസ് ശേഖരിക്കുന് ബയോമെട്രിക് വിവരങ്ങൾ ഇതേ കാലയളവിലേക്ക് എല്ലാ ഷെങ്കൻ ഏരിയ രാജ്യങ്ങളിലും സാധുതയുള്ളതായിരിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ബയോ മെട്രിക് വിസാ സംവിധാനം വരുന്നതോടെ വിസാ ഇഷ്യൂ ചെയ്യുന്നതിൽ കാലതാമസം വരില്ലെന്നും നിലവിൽ സാധാരണ വിസാ ഇഷ്യൂ ചെയ്യാൻ എടുക്കുന്ന സമയമേ ഇതിനും വേണ്ടിവരികയുള്ളൂ എന്നാണ് പറയുന്നത്. സാധാരണ അപേക്ഷ നൽകിക്കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ വിസാ ലഭ്യമാകും.