ഫ്രാൻസിൽ ഇനി വരും വർഷങ്ങളിൽ യാത്രക്കാർക്ക് ഡ്രൈവറില്ലാ ട്രെയിനുകളിലും യാത്ര നടത്താം. 2023 ഓടെ പ്രധാനപ്പെട്ട തിരക്കേറിയ ലെയ്‌നുകളിൽ ഡ്രൈവറില്ലാത്ത ട്രെയിനുകൾ സർവ്വീസ് നടത്തുമെന്ന് ഫ്രഞ്ച് റെയിൽവേ ഓപ്പറേറ്ററായ എസ്എൻസിഎഫ് അറിയിച്ചു.

നിലവിൽ സർവ്വീസുകൾ നടത്തുന്ന ട്രെയിനുകളുടെ അതേ വേഗതയിലും സംവിധാനങ്ങളോടും കൂടിയായിരിക്കും ഡ്രൈവറില്ലാ ട്രെയിനുകളും സർവ്വീസ് നടത്തുക. നിലവിൽ പാരിസ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളില്ലെല്ലാം ഡ്രൈവറില്ലാത്ത മെട്രോ ട്രെയിനുകൾ സർവ്വീസ് നടത്തിവരുന്നുണ്ട്. എന്നാൽ ദീർഘ ദൂര ട്രെയിനുകളിൽ ഇതാദ്യമായാണ് നടപ്പിൽ വരുത്തുന്നതെന്ന് അധികൃതർ അറിയിച്ചു.

ഓസ്‌ട്രേലിയ, ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ ഇതിനോടകം തന്നെ ഇത് വിജയകരമായി പ്രവർത്തിച്ച് വരുന്നുണ്ട്.