- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാരീസിലെ ടാക്‌സികൾക്ക് ഏകീകൃത നിരക്ക് വരുന്നു
പാരീസ്: ഫ്രാൻസിൽ ഏറ്റവും കൂടുതൽ വിദേശകൾ സന്ദർശിക്കുന്ന പാരീസിൽ ടാക്‌സികൾക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തുന്നു. അടുത്ത വർഷത്തോടെയാണ് ഏകീകൃത നിരക്ക് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്ന് ഇവിടുത്തെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുപ്രകാരം നോർത്തേൺ ഹാഫ് ഓഫ് പാരീസിൽ നിന്നും ഓർലിയിലേക്കുള്ള ടാക്‌സി നിരക്ക് 35 യൂറോയായിരിക്കും.
പാരീസ്: ഫ്രാൻസിൽ ഏറ്റവും കൂടുതൽ വിദേശകൾ സന്ദർശിക്കുന്ന പാരീസിൽ ടാക്‌സികൾക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തുന്നു. അടുത്ത വർഷത്തോടെയാണ് ഏകീകൃത നിരക്ക് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്ന് ഇവിടുത്തെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുപ്രകാരം നോർത്തേൺ ഹാഫ് ഓഫ് പാരീസിൽ നിന്നും ഓർലിയിലേക്കുള്ള ടാക്‌സി നിരക്ക് 35 യൂറോയായിരിക്കും. എന്നാൽ ഇവിടെ നിന്നും ചാൾസ് ഡി ഗൗല്ലേയിലേക്കുള്ള നിരക്ക് 50 യൂറോയായിരിക്കും. സത്തേൺ ഹാഫ് ഓഫ് ദി കാപ്പിറ്റലിൽ നിന്നും ചാൾസ് ഡി ഗൗല്ലേയിലേക്കുള്ള നിരക്ക് 55 യുറോയും ഓർലേയിലേക്കുള്ള നിരക്ക് 30 യൂറോയുമായിരിക്കും. പുതിയ നിരക്കുകൾ നടപ്പിലാകുന്ന തിയതി വ്യക്തമാക്കിയിട്ടില്ലെങ്കിലും 2015ൽ ഇത് നിലവിൽ വരുമെന്നാണ് ഔദ്യോഗിക അറിയിപ്പ് സൂചിപ്പിക്കുന്നത്.
രാവിലെയും വൈകുന്നേരവും കടുത്ത ട്രാഫിക്ക് ബ്ലോക്കുള്ള അവസരങ്ങളിൽ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്കായി പ്രത്യേക മോട്ടോർ വേ ഏർപ്പെടുത്തണമെന്നാണ് ടാക്‌സി ഡ്രൈവർമാരുടെ യൂണിയനുകൾ ആവശ്യപ്പെടുന്നത്. ഇത്തരം യാത്രക്കാരെ നന്നായി ട്രീറ്റ് ചെയ്യാൻ ഇത് അത്യാവശ്യമാണെന്നും ഡ്രൈവർമാർ പറയുന്നു. എ 1 മോട്ടോർവേയിൽ അത്തരം ഒരു പ്രത്യേകപാത മാർക്ക് ചെയ്യാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.
വർഷം തോറും പാരീസിലെത്തുന്ന 30 ദശലക്ഷം ടൂറിസ്റ്റുകളുടെ സൗകര്യത്തിന് വേണ്ടിയാണ് ടാക്‌സി നിരക്കുകൾ ഏകീകരിക്കാൻ അധികൃതർ ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച തർക്കങ്ങളും മറ്റ് പ്രശ്‌നങ്ങളും ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് അധികൃതർ കരുതുന്നത്.