- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് മത്സരങ്ങളിൽ നിന്നും ഒരു പോയിന്റ് മാത്രം; നേഷൻസ് ലീഗിൽ ജീവൻ മരണ പോരാട്ടത്തിന് ഫ്രാൻസ്; എതിരാളി ഓസ്ട്രിയ; ക്രോയേഷ്യ ഡെന്മാർക്കിനെതിരെ
വിയന്ന: യുവേഫ നേഷൻസ് ലീഗിൽ ലോക ചാംപ്യന്മാരായ ഫ്രാൻസിന് ഇന്ന് ജീവൻ മരണ പോരാട്ടം. നിർണായക മത്സരത്തിൽ ഓസ്ട്രിയയെ നേരിടും. രണ്ട് കളിയിൽ ഒരു പോയിന്റ് മാത്രമുള്ള ഫ്രാൻസിന് ജയിച്ചേ തീരു.
കരിം ബെൻസേമ , കിലിയൻ എംബാപ്പേ മുന്നേറ്റ ജോഡിയിലാണ് ഫ്രാൻസിന്റെ പ്രതീക്ഷ. രാത്രി 12.15നാണ് കളി തുടങ്ങുക. ഇതേസമയം തന്നെ ക്രോയേഷ്യ ഗ്രൂപ്പിൽ ഒന്നാംസ്ഥാനത്തുള്ള ഡെന്മാർക്കുമായി ഏറ്റുമുട്ടും. ഫ്രാൻസിനെയും ഓസ്ട്രിയയെയും തോൽപിച്ച ആത്മവിശ്വാസവുമായാണ് ഡെന്മാർക്ക് ഇറങ്ങുക. ക്രോയേഷ്യക്ക് രണ്ട് കളിയിൽ ഒരു പോയിന്റ് മാത്രമാണുള്ളത്.
പോർച്ചുഗൽ കഴിഞ്ഞ ദിവസം വിജയം സ്വന്തമാക്കിയിരുന്നു. ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് പോർച്ചുഗൽ തോൽപ്പിച്ചത്. 33ആം മിനിറ്റിൽ ജാവോ കാൻസെലോയാണ് പോർച്ചുഗലിന്റെ ആദ്യ ഗോൾ നേടിയത്. അഞ്ച് മിനിറ്റിന് ശേഷം ഗോൺസാലോ ഗെഡസ് ലീഡുയർത്തി. മൂന്ന് കളിയിൽ ഏഴ് പോയിന്റുമായി പോർച്ചുഗലാണ് ഗ്രൂപ്പിൽ മുന്നിൽ.
സ്വിറ്റ്സർലൻഡ്് തുടർച്ചയായ മൂന്നാം തോൽവി നേരിട്ടു. സ്പെയിൻ എതിരില്ലാത്ത ഒരു ഗോളിന് സ്വിറ്റ്സർലൻഡിനെ തോൽപ്പിച്ചു. പതിമൂന്നാം മിനുറ്റിൽ പാബ്ലോ സറാബിയ ആണ് ഗോൾ നേടിയത്. ജയത്തോടെ സ്പെയിൻ ഗ്രൂപ്പിൽ രണ്ടാംസ്ഥാനത്തേക്ക് മുന്നേറി. മറ്റൊരു മത്സരത്തിൽ സ്വീഡനെ എതിരില്ലാത്ത ഒരു ഗോളിന് സെർബിയ തോൽപ്പിച്ചു. ലൂക്കാ ജോവിച്ചാണ് സെർബിയയുടെ വിജയഗോൾ നേടിയത്. നോർവെയെ സ്ലൊവേനിയ ഗോൾരഹിത സമനിലയിൽ തളച്ചു.
സ്പോർട്സ് ഡെസ്ക്