ന്റെ സിനിമകളിൽ താനുമായി സെക്‌സ് സീനുകളിൽ പ്രത്യക്ഷപ്പെടുന്ന നടിമാരെക്കൊണ്ട് യഥാർഥത്തിൽ സെക്‌സിന് പ്രേരിപ്പിക്കാറുണ്ടായിരുന്നുവെന്ന ആരോപണം ഹോളിവുഡ് നടൻ ജയിംസ് ഫ്രാങ്കോയെ വിവാദത്തിലാക്കി. അഞ്ച് നായികമാരാണ് ജയിംസ് ഫ്രാങ്കോയ്‌ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ഇതിൽ വയലറ്റ് പാലെ എന്ന നടി, ഫ്രാങ്കോയുമായി പ്രണയത്തിലായിരുന്നു. എങ്കിലും തന്നെക്കൊണ്ട് കാറിൽവെച്ച് ഓറൽ സെക്‌സിന് പ്രേരിപ്പിച്ചുവെന്ന ആരോപണം അവരും ഉന്നയിച്ചിട്ടുണ്ട്.

ഫ്രാങ്കോയുടെ ആക്ടിങ് സ്‌കൂളായിരുന്ന സ്റ്റുഡിയോ ഫോറിലെ വിദ്യാർത്ഥിനികളാണ് ശേഷിച്ച നാലുപേരും. ഇപ്പോൾ ഈ പരിശീലനക്കളരി പ്രവർത്തിക്കുന്നില്ല. ആക്ടിങ് ക്ലാസുകൾ നടക്കുമ്പോൾ, മേൽവസ്ത്രമിടാതെയും ചിലപ്പോൾ പൂർണ നഗ്നരായി ഇരിക്കാനും ഫ്രാങ്കോ ആവവശ്യപ്പെടാറുണ്ടായിരുന്നുവെന്ന് ഇവർ ആരോപിക്കുന്നു. 30-കാരനായ ജയിംസ് ഫ്രാങ്കോ മികച്ച അഭിനയത്തിന് ഓസ്‌കർ നോമിനേഷൻ ലഭിച്ചിട്ടുള്ളയാളാണ്. കഴിഞ്ഞയാഴ്ച മികച്ച അഭിനയത്തിന് അദ്ദേഹത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരലഭിച്ചിരുന്നു.

ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിന് പിന്നാലെയാണ് വയലറ്റ് പാലെയും സാറ ടിതർ കപ്ലാൻ എന്ന നടിയും ഫ്രാങ്കോയ്‌ക്കെതിരെ രംഗത്തെത്തിയത്. ഹിലാരി ഡുസോം, നതാലി ചിമെൽ എന്നിവരാണ് പരാതി ഉന്നയിച്ച മറ്റ് നടിമാർ. എന്നാൽ, തന്റെ അഭിഭാഷകനായ മൈക്കൽ പ്ലോൺസ്‌കറിലൂടെ ഈ ആരോപണങ്ങളെല്ലാം ഫ്രാങ്കോ നിഷേധിച്ചു. എന്നാൽ, ഫ്രാങ്കോ തങ്ങളെ വിളിച്ച് മാപ്പുചോദിച്ചുവെന്ന് സാറായും വയലറ്റും അവകാശപ്പെട്ടു.

ദ ലോങ് ഫോം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഫ്രാങ്കോ തന്നെക്കൊണ്ട് യഥാർഥ സെക്‌സുകളിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചതെന്ന് സാറ ആരോപിക്കുന്നു. ആക്ടിങ് സ്‌കൂളിലെ സെക്‌സ് സീൻ ക്ലാസുകളിൽ താൻ ടോപ്‌ലെസ് ആയി ഇരിക്കുന്ന വീഡിയോ തന്റെ അനുവാദമില്ലാതെ വിമിയോയിൽ പോസ്റ്റ് ചെയ്‌തെന്നും അവർ പറയുന്നു. ഫ്രാങ്കോ സംവിധാനം ചെയ്യുകയും നായകവേഷത്തിൽ അഭിനയിക്കുകയും ചെയ്ത ചിത്രം തന്റെ കരിയറിലെ ബ്രേക്ക് ത്രൂവായതുകൊണ്ടാണ് താൻ ഫ്രാങ്കോ പറയുന്നതിനൊക്കെ വഴങ്ങിക്കൊടുത്തതെന്നും അവർ പറയുന്നു. സെക്‌സ് സീനുകൾ ചെയ്യുമ്പോൾ ഉപയോഗിക്കാറുള്ള പ്ലാസ്റ്റിക് കവചം ഒഴിവാക്കി നേരിട്ട് ചെയ്യാൻ ഫ്രാങ്കോ പ്രേരിപ്പിച്ചിരുന്നതായാണ് സാറയുടെ ആരോപണം.

തങ്ങളുടെ നഗ്നത ആസ്വദിക്കുന്നതിനായി ഫ്രാങ്കോ 2012-ൽ ഒരു സ്ട്രിപ്പ് ക്ലബ്ബിൽ ഷൂട്ടിങ് ഏർപ്പെടുത്തിയിരുന്നതായി ഹിലാരിയും നതാലിയും ആരോപിക്കുന്നു. അതുകൊണ്ടുതന്നെ 2012-ൽ ഇവർ രണ്ടുപോരും സ്റ്റുഡോ ഫോറുമായുള്ള ബന്ധം വിഛേദിച്ചു. ഫ്രാങ്കോയുടെ ആക്ടിങ് ക്ലാസുകൾ പലതും ദുരുദ്ദേശത്തോടെയുള്ളതായിരുന്നുവെന്നും ഇരുവരും പറയുന്നു. എന്നാൽ,, ഈ ആരരോപണങ്ങളും അടിസ്ഥാനമില്ലാത്തതാണെന്ന് ഫ്രാങ്കോയുടെ അഭിഭാഷകൻ പറഞ്ഞു.