- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ നാടകീയ സംഭവവികാസങ്ങൾ; തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്ക് പിന്നാലെ പൊലീസ് വാഹനത്തിൽ വന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നെഞ്ചുവേദന; പൊലീസ് ക്ലബ്ലിലേക്ക് പോകേണ്ട വാഹനം തിരിച്ചുവിട്ടത് കോട്ടയം മെഡിക്കൽ കോളേജിലേക്ക്; ബിഷപ്പിനെ പാലാ മജിസ്‌ട്രേറ്റ് കോടതിയിൽ രാവിലെ ഹാജരാക്കാനിരിക്കെയുള്ള അപ്രതീക്ഷിത സംഭവത്തിൽ ഞെട്ടി പൊലീസ്; ആറുമണിക്കൂർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ; പുലർച്ചെ പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തൃപ്പൂണിത്തുറയിൽ നിന്ന് കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധന പൂർത്തിയാക്കി കോട്ടയത്തേക്ക് വരുന്നതിനിടെയാണ് നാടകീയ സംഭവവികാസങ്ങൾ. രാത്രി ഫ്രാങ്കോയെ പൊലീസ് ക്ലബ്ബിൽ പാർപ്പിച്ച് രാവിലെ പാലാ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാനാണ് പൊലീസ് ലക്ഷ്യമിട്ടത്. എന്നാൽ, കോട്ടയം നഗരത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി ബിഷപ്പിന് നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന് മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. തൃപ്പുണിത്തുറയിലെ പരിശോധനയ്ക്കിടെ ബിഷപ്പിന് ഉയർന്ന രക്തസമ്മർദ്ദം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. കോട്ടയം മെഡിക്കൽ കോളേജിലെ പരിശോധനയിൽ ആറുമണിക്കൂർ അത്യാഹിതവിഭാഗത്തിൽ നിരീക്ഷണത്തിൽ വയ്ക്കാൻ വിദഗ്ദ്ധസംഘം നിർദ്ദേശിച്ചു. ഇസിജിയിൽ ചില വ്യതിയാനങ്ങേൾ കണ്ടതിനെ തുടർ
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തൃപ്പൂണിത്തുറയിൽ നിന്ന് കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധന പൂർത്തിയാക്കി കോട്ടയത്തേക്ക് വരുന്നതിനിടെയാണ് നാടകീയ സംഭവവികാസങ്ങൾ. രാത്രി ഫ്രാങ്കോയെ പൊലീസ് ക്ലബ്ബിൽ പാർപ്പിച്ച് രാവിലെ പാലാ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാനാണ് പൊലീസ് ലക്ഷ്യമിട്ടത്. എന്നാൽ, കോട്ടയം നഗരത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി ബിഷപ്പിന് നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന് മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. തൃപ്പുണിത്തുറയിലെ പരിശോധനയ്ക്കിടെ ബിഷപ്പിന് ഉയർന്ന രക്തസമ്മർദ്ദം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
കോട്ടയം മെഡിക്കൽ കോളേജിലെ പരിശോധനയിൽ ആറുമണിക്കൂർ അത്യാഹിതവിഭാഗത്തിൽ നിരീക്ഷണത്തിൽ വയ്ക്കാൻ വിദഗ്ദ്ധസംഘം നിർദ്ദേശിച്ചു. ഇസിജിയിൽ ചില വ്യതിയാനങ്ങേൾ കണ്ടതിനെ തുടർന്നാണ് നിരീക്ഷണത്തിൽ വയ്ക്കാനുള്ള തീരുമാനമെടുത്തത്. പുലർച്ചെ പരിശോധനയ്ക്ക് ശേഷമായാരിക്കും തുടർനടപടികൾ.
നേരത്തെ രാത്രി 8 മണിയോടെയാണ് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോട്ടയം പൊലീസ് ക്ലബ്ബിൽ വച്ച് സമയം കിട്ടിയാൽ ചോദ്യം ചെയ്യാനും പൊലീസിന് ആലോചനയുണ്ടായിരുന്നു. എന്നാൽ, ബിഷപ്പിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതോടെ അത് സാധ്യമായില്ല.കോട്ടയം എസ്‌പി നേരത്തെ പറഞ്ഞ വാക്കുകൾ ഇങ്ങനെ:
'രാത്രി, എട്ടുമണിക്കാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഷപ്പിനെതിരെ കേസെടുത്തിരിക്കുന്നത് പരാതിക്കാരിയെ അന്യായമായി തടങ്കൽ വയ്ക്കൽ, ബലാൽസംഗം, പ്രകൃതി വിരുദ്ധ പീഡനം, ക്രിമിനൽ ഭീഷണി എന്നീ വകുപ്പുകൾ പ്രകാരമാണ്. എഫ്‌ഐആറിൽ രേഖപ്പെടുത്തിയ കുറ്റങ്ങൾ ശരിയാണുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കുറ്റാരോപണങ്ങൾ ശരിയാണെന്നുള്ളതിന് റീസണബിളായ തെളിവുകൾ കിട്ടി. 3 ദിവസത്തെ ചോദ്യം ചെയ്യലിൽ കേസിന് ഉപകാരപ്രകാരപ്രദമായതെല്ലാം കിട്ടി. പ്രതിയുടെ ഭാഗം പറയാനായി ആവശ്യമായ സമയം കൊടുത്തു. ആ സമയത്ത് തന്നെ എല്ലാം നടന്നു. ഒരുപാട് ഗുണകരമായ പ്രതിയിൽ കാര്യങ്ങൾ ലഭിച്ചു.
കുറ്റസ്സമ്മതം നടത്തിയോ ഇല്ലയോ എന്നുള്ള കാര്യം ഇപ്പോൾ വ്യക്തമാക്കാനാവില്ല. ഇന്ന് കോടതിയിൽ ഹാജരാക്കില്ല. ഇന്ന് കോട്ടയം പൊലീസ് ക്ലബിൽ താമസിക്കും. നാളെ കോടതി സമയത്ത് ഓപ്പൺ കോർട്ടിൽ കൊടുക്കും. മൂന്നുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങും എന്നിട്ട് ലൈംഗികശേഷി പരിശോധന നടത്തും. ആവശ്യമെങ്കിൽ തെളിവെടുപ്പിനും കൊണ്ടുപോകും. കഴിഞ്ഞ രണ്ടുമാസം ശേഖരിച്ച തെളിവുകൾ പ്രകാരം ചോദ്യം ചെയ്യാൻ നടത്താനും ശരിയായ നിഗമനത്തിലെത്താനും കഴിഞ്ഞു. ഗൂഢാലോചെന നടന്നുവെന്ന ബിഷപ്പിന്റെ ആരോപണത്തെ തരണം ചെയ്യുന്ന തെളിവുകൾ അന്വേഷണത്തിൽ ലഭിച്ചു. അതുഇന്നലത്തെ ചോദ്യം ചെയ്യലിലാണ് ലഭിച്ചത്. കേസിന് കോടതിയിൽ തിരിച്ചടിയുണ്ടാകില്ല. കൂടുതൽ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥന് ശേഖരിക്കാൻ കഴിയും. പരാതിയുമായി ബന്ധപ്പെട്ട തെളിവുനശിപ്പിക്കൽ, സാക്ഷികളെ സ്വാധീനിക്കൽ അടക്കമുള്ള എല്ലാ കേസുകളും ഒരു ഉദ്യോഗസ്ഥൻ തന്നെയാണ് അന്വേഷിക്കുന്നത്. ഇതിൽ ബിഷപ്പിനെ സഹായിച്ചുവെന്ന ആരോപണം നേരിടുന്നവർക്ക് വിശദീകരണത്തിനുള്ള അവസരം കൊടുത്ത ശേഷം നടപടികൾ സ്വീകരിക്കും', കോട്ടയം എസ്‌പി ഹരിശങ്കർ പറഞ്ഞു.
അറസ്റ്റ നടപടിക്രമങ്ങളുടെ ഭാഗമായി ബിഷപ്പിന്റെ സ്ഥാനവസ്ത്രങ്ങൾ മാറ്റിച്ചു. പകരം പാന്റും വെള്ള ഷർട്ടുമാണ് വേഷം. താങ്കളെ അറസ്റ്റ് ചെയ്യുകയാണെന്നും ഇനി നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും അന്വേഷണ സംഘം നേരത്തെ ബിഷപ്പിനെ അറിയിച്ചിരുന്നു ചോദ്യം ചെയ്യലിൽ അന്വേഷണ സംഘം തൃപ്തരായിരുന്നില്ല. ബിഷപ്പിന്റെ മറുപടികളിൽ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചിരുന്നു. വൈക്കം ഡിവൈഎസ്‌പിയാണ് അറസ്റ്റ് വിവരം ഫ്രാങ്കോയെ അറിയിച്ചത്. വഅറസ്റ്റ് വിവരം പഞ്ചാബ് പൊലീസിനെ അറിയിച്ചിട്ടുണ്ട്. അറസ്റ്റ് വിവരം അറിഞ്ഞതോടെ ബിഷപ്പിന്റെ അഭിഭാഷകരുടെ ഭാഗത്ത് നിന്ന് ജാമ്യത്തിനായുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു. ഇതിനായി ജാമ്യാപേക്ഷ തയ്യാറാക്കി.
രണ്ടര ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ബിഷപ്പ് ഫ്രാങ്കോയെ ഏഴ് മണിക്കൂറിലധികം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ബിഷപ്പിന്റെ മറുപടികളിൽ പലയിടത്തും വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘം നേരത്തെ വിലയിരുത്തിയിരുന്നു.
രാവിലെ 10.30ന് ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ബിഷപ്പിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരന്നത്. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ അന്വേഷണ സംഘം മൂന്നുടീമായി തിരിഞ്ഞ് ഇന്നലെ രാത്രി വിലയിരുത്തിയിരുന്നു. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിൽ ബിഷപ്പ് ഫ്രാങ്കോ വളരെയധികം അസ്വസ്ഥനായിരുന്നുവെന്നും പല ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറിയെന്നും അന്വേഷണ സംഘം അറിയിച്ചു. മഠത്തിൽ പോയതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഓർമ്മയില്ലെന്ന മറുപടിയാണ് പലപ്പോഴും നൽകിയത്.
കോട്ടയം എസ്‌പി പിഎസ് ഹരിശങ്കർ, അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈഎസ്‌പി കെ സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ തൃപ്പൂണിത്തറയിൽ വച്ചുതന്നെയായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളിലും എട്ടു മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യൽ നടത്തിയത്. ചോദ്യം ചെയ്യൽ വിജയരമായിരുന്നുവെന്നും എല്ലാ കാര്യത്തിലും വ്യക്തത വരുത്തിയാണ് ചോദ്യം ചെയ്യൽ പുരോമിക്കുന്നതെന്നും കോട്ടയം എസ്‌പി ഹരിശങ്കർ മാധ്യമ പ്രവർത്തകരെ അറിയിച്ചിരുന്നു.