- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റുഡിയോ ഉടമയ്ക്ക് ഐജി ഓഫീസിൽ നിന്ന് വിളി വന്നു; സിഡിയും പെൻഡ്രൈവും എത്തിച്ചുകൊടുത്തത് നിർദ്ദേശം വന്നതോടെ; പി.സി.ജോർജിന്റെ പക്കലും ദൃശ്യങ്ങൾ എത്തി; എല്ലാം വിളിച്ചുപറയാൻ സ്റ്റുഡിയോ ഉടമയെ നിർബന്ധിച്ച് ജോർജ്; ജാമ്യത്തിനായി വാദിച്ച് ബിഷപ്പിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയ ദൃശ്യങ്ങൾ സ്റ്റുഡിയോയിൽ നിന്ന് കടത്തിയതെന്ന് ആരോപണം; കാലടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി കന്യാസ്ത്രീയുടെ സഹോദരി
കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രീയുടെ കുടുംബത്തിൽ നടന്ന സ്വകാര്യ ചടങ്ങിന്റെ ദൃശ്യങ്ങൾ പ്രതിഭാഗം കടത്തിയതെന്ന് ആരോപണം. ദൃശ്യങ്ങൾ ആയുധമാക്കി ബിഷപ്പിന്റെ അഭിഭാഷകൻ ജാമ്യത്തിനായി വാദിച്ചതോടെ അവ ദുരുപയോഗം ചെയ്യുമെന്നും ആശങ്ക ഉയർന്നു. കന്യാസ്ത്രീ പീഡനത്തിനിരയായി എന്ന് ആരോപിക്കുന്ന 2014 മെയ് അഞ്ചിന്റെ പിറ്റേന്ന് കാലടിയിലെ വസതിയിൽ നടന്ന കന്യാസ്ത്രീയുടെ സഹോദരിയുടെ മകന്റെ ആദ്യ കുർബാന സ്വീകരിക്കൽ ചടങ്ങിൽ ബിഷപ്പ് പങ്കെടുത്തിരുന്നു. പീഡനം നടന്നുവെന്ന് ആരോപിക്കുന്നതിന്റെ പിറ്റേന്ന് നടന്ന ചടങ്ങിൽ ഭാവഭേദങ്ങളൊന്നുമില്ലാതെ കന്യാസ്ത്രീ പങ്കെടുത്തുവെന്നാണ് പ്രതിഭാഗം ഉന്നയിക്കുന്ന മുഖ്യവാദം. ഇക്കാരണത്താൽ പരാതി കെട്ടിച്ചമച്ചതാണെന്നും അവർ സമർഥിക്കാൻ ശ്രമിക്കുന്നു. ആദ്യ കുർബാന ചടങ്ങിന്റെ ദൃശ്യങ്ങൾ സ്റ്റുഡിയോയിൽ നിന്ന് കടത്തിയതിന് പിന്നിൽ എറണാകുളം റേഞ്ച് ഐജിയുടെ ഇടപെടൽ ഉണ്ടെന്നാണ് കന്യാസ്ത്രീയുടെ സഹോദരി ആരോപിക്കുന്നത്. ദൃശ്യങ്ങൾ സ്റ്റുഡിയോയിൽ നിന്നും കൈമാറിയ സംഭവത്തിൽ കന
കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രീയുടെ കുടുംബത്തിൽ നടന്ന സ്വകാര്യ ചടങ്ങിന്റെ ദൃശ്യങ്ങൾ പ്രതിഭാഗം കടത്തിയതെന്ന് ആരോപണം. ദൃശ്യങ്ങൾ ആയുധമാക്കി ബിഷപ്പിന്റെ അഭിഭാഷകൻ ജാമ്യത്തിനായി വാദിച്ചതോടെ അവ ദുരുപയോഗം ചെയ്യുമെന്നും ആശങ്ക ഉയർന്നു. കന്യാസ്ത്രീ പീഡനത്തിനിരയായി എന്ന് ആരോപിക്കുന്ന 2014 മെയ് അഞ്ചിന്റെ പിറ്റേന്ന് കാലടിയിലെ വസതിയിൽ നടന്ന കന്യാസ്ത്രീയുടെ സഹോദരിയുടെ മകന്റെ ആദ്യ കുർബാന സ്വീകരിക്കൽ ചടങ്ങിൽ ബിഷപ്പ് പങ്കെടുത്തിരുന്നു.
പീഡനം നടന്നുവെന്ന് ആരോപിക്കുന്നതിന്റെ പിറ്റേന്ന് നടന്ന ചടങ്ങിൽ ഭാവഭേദങ്ങളൊന്നുമില്ലാതെ കന്യാസ്ത്രീ പങ്കെടുത്തുവെന്നാണ് പ്രതിഭാഗം ഉന്നയിക്കുന്ന മുഖ്യവാദം. ഇക്കാരണത്താൽ പരാതി കെട്ടിച്ചമച്ചതാണെന്നും അവർ സമർഥിക്കാൻ ശ്രമിക്കുന്നു. ആദ്യ കുർബാന ചടങ്ങിന്റെ ദൃശ്യങ്ങൾ സ്റ്റുഡിയോയിൽ നിന്ന് കടത്തിയതിന് പിന്നിൽ എറണാകുളം റേഞ്ച് ഐജിയുടെ ഇടപെടൽ ഉണ്ടെന്നാണ് കന്യാസ്ത്രീയുടെ സഹോദരി ആരോപിക്കുന്നത്.
ദൃശ്യങ്ങൾ സ്റ്റുഡിയോയിൽ നിന്നും കൈമാറിയ സംഭവത്തിൽ കന്യാസ്ത്രീയുടെ സഹോദരി പരാതി നൽകിയിട്ടുണ്ട്. കാലടി സ്റ്റേഷനിലാണ് പരാതി നൽകിയത്. സ്റ്റുഡിയോ ഉടമയ്ക്ക് ഐ.ജിയുടെ ഓഫീസിൽ നിന്നും വിളി വന്നതോടെയാണ് അവിടെ പെൻഡ്രൈവ്, സിഡി, ഫോട്ടോ എന്നിവ എത്തിച്ചുനൽകിയതെന്ന് സ്റ്റുഡിയോ ഉടമ പൊലീസ് സ്റ്റേഷനിൽ മൊഴി നൽകി. 94979 98992 ഈ നമ്പറിൽ നിന്നാണ് സ്റ്റുഡിയോ ഉടമയ്ക്ക് വിളി വന്നത്. പൊലീസിന്റെ അന്വേഷണത്തിലാണ് ഇത് ഐ.ജിയുടെ നമ്പർ ആണെന്ന് വ്യക്തമായത്.
ഐ.ജി വിളിച്ച് പറഞ്ഞതിനെ തുടർന്നാണ് ഈ ദൃശ്യങ്ങൾ അടങ്ങിയ സി.ഡിയും പെൻഡ്രൈവും എത്തിച്ചുനൽകിയതെന്ന് സ്റ്റുഡിയോ ഉടമ വ്യക്തമാക്കിയിട്ടുണ്ട്്. ഈ ദൃശ്യങ്ങൾ പി.സി ജോർജ് എംഎൽഎയുടെ പക്കൽ എത്തിയിട്ടുണ്ടെന്നും വാർത്താസമ്മേളനത്തിൽ ഈ ചിത്രങ്ങളെ കുറിച്ച് പറയാൻ ജോർജ് സ്റ്റുഡിയോ ഉടമയെ നിർബന്ധിച്ചുവെന്നും കുടുംബം ആരോപിച്ചു. ജോർജ് ഈ ദൃശ്യങ്ങൾ ദുരുപയോഗിക്കുമെന്നും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ആശങ്കയുണ്ടെന്നും സഹോദരി പറഞ്ഞു. ഇവർക്കു പുറമേ ദൃശ്യങ്ങൾ മറ്റു ചിലർക്കും ലഭിച്ചിട്ടുണ്ടെന്നും അവർ അതിൽ കൃത്രിമം കാണിച്ച് പ്രചരിപ്പിച്ചേക്കാമെന്നും അത് തടയണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
ബിഷപ്പിന്റെ അഭിഭാഷകൻ സ്വകാര്യ ചടങ്ങിലെ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി പരാതി കെട്ടിച്ചമച്ചതാണെന്ന് വാദിച്ചതോടെയാണ് ചോർച്ചയുടെ അപകടം വ്യക്തമായത്. അതേസമയം, ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു.
അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ പ്രതി പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയിൽ പറഞ്ഞു. അതേസമയം, ഇത് കള്ളക്കേസാണെന്നും കന്യാസ്ത്രീയുടെ ആരോപണങ്ങൾ അടിസ്ഥാനഹരിതമാണെന്നുമായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ഇരുവരും പങ്കെടുത്ത ആദ്യ കുർബാന ചടങ്ങിന്റെ ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കി. ബിഷപ്പിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.