- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ബിഷപ്പ് ഫ്രാങ്കോയ്ക്ക് 14 ദിവസം കൂടി ജയിലിലെ കൊതുകു കടി കൊള്ളണമെന്ന് ഉറപ്പായി; റിമാൻഡ് കാലാവധി 20 വരെ നീട്ടി പാലാ മജിസ്‌ട്രേറ്റ് കോടതി; ഉത്തരവ് കേട്ട് തളർന്ന് നിരാശനായി മെത്രാൻ; ബിഷപ്പിന് ജാമ്യം നൽകുന്നതിൽ ഹൈക്കോടതിക്ക് തന്നെ ആശയക്കുഴപ്പം: റിമാൻഡ് കാലാവധി അവസാനിച്ചതോടെ പുറത്തിറങ്ങാമെന്ന് സ്വപ്‌നം കണ്ട ഫ്രാങ്കോയ്ക്ക് വീണ്ടും നിരാശ
പാലാ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഉടനെങ്ങും പുറംലോകം കാണാനാവില്ല. പാലാ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് കാലാവധി നീട്ടിയതോടെ ഇനി ബിഷപ്പ് ഫ്രാങ്കോയ്ക്ക് 14 ദിവസം കൂടി ജയിലിലെ കൊതുകു കടി കൊള്ളേണ്ടി വരും. കന്യാസ്‌സ്ത്രീയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ബിഷപ്പിന്റെ റിമാൻഡ് കാലാവധി ഈ മാസം 20 വരെ നീട്ടിക്കൊണ്ട് പാലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു. ഇതോടെ ഇന്ന് പുറത്തിറങ്ങാൻ കഴിയുമെന്ന് ആഗ്രഹിച്ചു ജയിലിൽ കഴിച്ചു കൂട്ടിയ ഫ്രാങ്കോ വീണ്ടും നിരാശയിലായി. പാലാ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് കാലാവധി നീട്ടി ഉത്തരവിട്ടതോടെ ബിഷപ്പ് ആകെ തളർന്ന് നിരാശനായി. ഇനിയും 14 ദിവസം കൂടി താൻ ജയിൽ മുറിയിൽ കഴിച്ചു കൂട്ടേണ്ടി വരുമെന്നത് ഇന്ന് പുറത്തിറങ്ങാൻ കഴിഞ്ഞേക്കുമെന്ന് സ്വപ്‌നം കണ്ട ബിഷപ്പിനെ ആകെ തളർത്തി കളഞ്ഞു. വിധി കേട്ട് തല കുനിച്ച് നിരാശനോടെയാണ് ബിഷപ്പ് ഇരുന്നത്. എന്തായാലും ഇനി ഉടൻ ജാമ്യത്തിന് വേണ്ടി പണം വാരി എറിഞ്ഞ് സുപ്രീം കോടതി വരെ പോയാലും ബിഷപ്പിന് ഈ 14 ദിവസം ജാമ്യം ലഭിക്കാൻ സാധ്യതയില്ല. റിമാൻഡ്

പാലാ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഉടനെങ്ങും പുറംലോകം കാണാനാവില്ല. പാലാ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് കാലാവധി നീട്ടിയതോടെ ഇനി ബിഷപ്പ് ഫ്രാങ്കോയ്ക്ക് 14 ദിവസം കൂടി ജയിലിലെ കൊതുകു കടി കൊള്ളേണ്ടി വരും. കന്യാസ്‌സ്ത്രീയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ബിഷപ്പിന്റെ റിമാൻഡ് കാലാവധി ഈ മാസം 20 വരെ നീട്ടിക്കൊണ്ട് പാലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു. ഇതോടെ ഇന്ന് പുറത്തിറങ്ങാൻ കഴിയുമെന്ന് ആഗ്രഹിച്ചു ജയിലിൽ കഴിച്ചു കൂട്ടിയ ഫ്രാങ്കോ വീണ്ടും നിരാശയിലായി.
പാലാ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് കാലാവധി നീട്ടി ഉത്തരവിട്ടതോടെ ബിഷപ്പ് ആകെ തളർന്ന് നിരാശനായി. ഇനിയും 14 ദിവസം കൂടി താൻ ജയിൽ മുറിയിൽ കഴിച്ചു കൂട്ടേണ്ടി വരുമെന്നത് ഇന്ന് പുറത്തിറങ്ങാൻ കഴിഞ്ഞേക്കുമെന്ന് സ്വപ്‌നം കണ്ട ബിഷപ്പിനെ ആകെ തളർത്തി കളഞ്ഞു. വിധി കേട്ട് തല കുനിച്ച് നിരാശനോടെയാണ് ബിഷപ്പ് ഇരുന്നത്. എന്തായാലും ഇനി ഉടൻ ജാമ്യത്തിന് വേണ്ടി പണം വാരി എറിഞ്ഞ് സുപ്രീം കോടതി വരെ പോയാലും ബിഷപ്പിന് ഈ 14 ദിവസം ജാമ്യം ലഭിക്കാൻ സാധ്യതയില്ല.
റിമാൻഡ് കാലവധി ഇന്ന് തീർന്ന സാഹചര്യത്തിൽ ഇന്ന് അദ്ദേഹത്തെ പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി. സെപ്റ്റംബർ 21-ന് അറസ്റ്റിലായ ഫ്രാങ്കോയെ 24-നാണ് റിമാൻഡ് ചെയ്തത്. ജയിലിൽ 5968-ാം നമ്പർ തടവുകാരനാണ് ഫ്രാങ്കോ. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും ഇത് തള്ളുകയായിരുന്നു. ഇതോടെ ജയിലിൽ ബിഷപ്പിന്റെ 16-ാം ദിവസമാണ് ഇന്ന്. ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം റിമാൻഡ് കാലാവധി തീരുന്ന ഇന്നെങ്കിലും തനിക്ക് ജയിലിൽ നിന്ന് പുറത്ത് കടക്കാനാവുമെന്ന വിശ്വാസമായിരുന്നു ബിഷപ്പിനെ പിടിച്ചു നിൽക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ ബിഷപ്പിന്റെ ഈ പ്രതീക്ഷ പാടെ തകർക്കുക ആയിരുന്നു പാലാ മജിസ്‌ട്രേറ്റ് കോടതി.
അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച കോടതി വാദം പൂർത്തിയാക്കിയിരുന്നു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ എതിർത്തിരുന്നു. ഇത് പരിഗണിച്ചാണ് ജാമ്യം തള്ളിയത്. ബിഷപ്പിന് ജാമ്യം നൽകുന്നത് കേസ് അട്ടിമറിക്കാൻ ഇടയാക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇത് കോടതി അംഗീകരിച്ചു. കന്യാസ്ത്രീക്കെതിരെ ഉയർന്ന പരാതിയിൽ നടപടി എടുത്തതിന്റെ വൈരാഗ്യമാണ് തനിക്കെതിരെ കേസ് നൽകുവാനുള്ള കാരണമെന്നാണ് ബിഷപ്പിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
കേസ് ഡയറി ഉൾപ്പെടെ പരിശോധിച്ചാണ് ജാമ്യം ഹൈക്കോടതി തള്ളിയത്. ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വിശദീകരിച്ചു. ബിഷപ്പിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിൾബെഞ്ചാണ് തള്ളിയത്. അതുകൊണ്ട് തന്നെ ഹൈക്കോടതിയിൽ റിവ്യൂ ഹർജി നൽകാം. സുപ്രീംകോടതിയേയും സമീപിക്കാം. എന്നാൽ പാലാ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് കാലാവധി നീട്ടിയ സാഹചര്യത്തിൽ സുപ്രീം കോടതിയിൽ പോയാലും ജാമ്യം ലഭിക്കാൻ ഇടയില്ല. സുപ്രീംകോടതിയിൽ തൽകാലം പോകേണ്ടതില്ലെന്നാണ് തീരുമാനം.
പ്രാഥമദൃഷ്ട്യാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവുകളുണ്ടെന്ന് കോടതി കണ്ടെത്തി. ഇന്നു രാവിലെ കേസ് പരിഗണിക്കുന്നതിനു മുൻപ് പൊലീസ് സീൽ ചെയ്ത കവറിൽ ചില രേഖകൾ സമർപ്പിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. ബിഷപ്പ് സമൂഹത്തിൽ ഉന്നത സ്ഥാനത്തുള്ള ആളാണെന്നും ജാമ്യം ലഭിച്ചാൽ കേസ് അട്ടിമറിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സാക്ഷികളെ സ്വാധീനിക്കുമെന്നും അന്വേഷണം തുടരുകയാണെന്നും ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്നും വ്യക്തമാക്കിയിരുന്നു. അന്വേഷണ പുരോഗമതി റിപ്പോർട്ടും കേസ് ഡയറിയും കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു.
ബിഷപ്പിന് ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ക്രൈസ്തവ സഭകൾ. കെസിബിസി അടക്കം ബിഷപ്പ് കുറ്റം ചെയ്തില്ലെന്ന തരത്തിൽ പ്രചരണവും നടത്തി. ഇതൊന്നും കോടതിയെ സ്വാധീനിച്ചില്ല. കന്യാസ്ത്രീയുടെ പരാതിയിൽ പൊലീസ് അന്വേഷണം നിർണായക ഘട്ടത്തിൽ നിൽക്കുകയാണ്. ഫ്രാങ്കോയെ പോലെയുള്ള ഉന്നത സ്വാധീനമുള്ള ഒരു വ്യക്തിക്ക് ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സാക്ഷികളെയടക്കം സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ മൂന്ന് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അത് വളരെ ഗൗരവത്തിലെടുക്കുന്നുവെന്നും കോടതി അറിയിച്ചു. പ്രഥമദൃഷ്ട്യാ കോടതിക്ക് മുന്നിലെത്തിയ രേഖകളുടെ പശ്ചാത്തലത്തിൽ ജാമ്യം അനുവദിക്കാൻ പറ്റില്ലെന്നും കോടതി പറഞ്ഞു. കൂടാതെ കേസുമായി ബന്ധപ്പെട്ട് കന്യാസ്ത്രീകളുടേതടക്കം ഏഴു പേരുടെ രഹസ്യമൊഴി രേഖപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ മൂന്ന് ദിവസത്തോളം ചോദ്യം ചെയ്തതിനു ശേഷമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഒക്ടോബർ 6 വരെ റിമാൻഡ് ചെയ്തിരുന്നു. ബിഷപ്പ് ഇപ്പോൾ പാല സബ്ജയിലിലാണുള്ളത്. കേസിന്റെ ആദ്യഘട്ടത്തിൽ കന്യാസ്ത്രീക്ക് അനുകൂലമായി മൊഴി നൽകിയിരുന്ന വൈദികൻ അടക്കമുള്ളവർ മൊഴിമാറ്റിയതും കന്യാസ്ത്രീയെയും ബന്ധുക്കളെയും സ്വാധീനിക്കാൻ പ്രതിഭാഗം ശ്രമിച്ചതും അടക്കമുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങൾ പുറത്തുവന്നിരുന്നു.
കന്യാസ്ത്രീയുടെ പരാതിക്കു പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നും മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുമ്പോഴാണ് അറസ്റ്റെന്നും അതു സാമാന്യനീതിയുടെ ലംഘനമാണെന്നുമായിരുന്നു ബിഷപ്പ് ചൂണ്ടിക്കാട്ടിയത്. പൊതുജന വികാരമാണ് അറസ്റ്റിലേക്ക് നയിച്ചതെന്നും ബിഷപ്പ് ആരോപിച്ചിരുന്നു. എന്നാൽ ഇതൊന്നും കോടതി പരിഗണിച്ചില്ല. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം നിഷേധിച്ച വിധി സേവ് ഔവർ സിസ്റ്റേഴ്‌സ് ആക്ഷൻ കൗൺസിൽ സ്വാഗതം ചെയ്തു.

