- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായെന്നും അന്വേഷണവുമായി സഹകരിക്കുന്നതിനാൽ ജാമ്യം അനുവദിക്കണം എന്നുമുള്ള ബിഷപ്പ് ഫ്രാങ്കോയുടെ വാദത്തിൽ സർക്കാറിന്റെ നിലപാട് തേടി ഹൈക്കോടതി; ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്‌ച്ചത്തേക്ക് മാറ്റിവെച്ചു
കൊച്ചി: ബലാത്സംഗ കേസിൽ അഴിക്കുള്ളിലായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ തടവറവാസം നീണ്ടേക്കും. ജാമ്യം ലഭിക്കണം എന്നാവശ്യപ്പെട്ടുള്ള ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കുന്നത് തിങ്കളാഴ്‌ച്ചത്തേക്ക് മാറ്റിവെച്ചു. ബിഷപ്പിന് ജാമ്യം നൽകുന്ന കാര്യത്തിൽ ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്‌ച്ചത്തേക്ക് മാറ്റിവെച്ചു. വിഷയത്തിൽ സർക്കാർ നിലപാടു തേടാൻ വേണ്ടിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. അപ്പീൽ കേസുകൾ പരിഗണിക്കുന്ന രാജവിജയരാഘവന്റെ ബെഞ്ചിലാണ് ഇന്നും കേസ് വന്നത്. കേസ് അന്വേഷണം പൂർത്തിയായെന്നും അന്വേഷണത്തെ സ്വാധീനിക്കുമെന്ന പൊലീസ് വാദത്തിൽ ഇനി കഴമ്പില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബിഷപ്പ് ജാമ്യ ഹർജി നൽകിയത്. അന്വേഷണവുമായി പൂർണമായി സഹകരിച്ചിട്ടുണ്ട്. കേസ് പൂർണമായും കെട്ടിച്ചമച്ചതാണെന്ന മുൻവാദവും ജാമ്യഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ബിഷപ്പിന് ജാമ്യം അനുവദിക്കരുതെന്നും ജാമ്യം ലഭിച്ചാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ മുൻനിലപാട്. കേസിൽ റിമാൻഡിലായ ബിഷപ്പ് ഇപ്പോൾ പാല സബ് ജ

കൊച്ചി: ബലാത്സംഗ കേസിൽ അഴിക്കുള്ളിലായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ തടവറവാസം നീണ്ടേക്കും. ജാമ്യം ലഭിക്കണം എന്നാവശ്യപ്പെട്ടുള്ള ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കുന്നത് തിങ്കളാഴ്‌ച്ചത്തേക്ക് മാറ്റിവെച്ചു. ബിഷപ്പിന് ജാമ്യം നൽകുന്ന കാര്യത്തിൽ ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്‌ച്ചത്തേക്ക് മാറ്റിവെച്ചു. വിഷയത്തിൽ സർക്കാർ നിലപാടു തേടാൻ വേണ്ടിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. അപ്പീൽ കേസുകൾ പരിഗണിക്കുന്ന രാജവിജയരാഘവന്റെ ബെഞ്ചിലാണ് ഇന്നും കേസ് വന്നത്.
കേസ് അന്വേഷണം പൂർത്തിയായെന്നും അന്വേഷണത്തെ സ്വാധീനിക്കുമെന്ന പൊലീസ് വാദത്തിൽ ഇനി കഴമ്പില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബിഷപ്പ് ജാമ്യ ഹർജി നൽകിയത്. അന്വേഷണവുമായി പൂർണമായി സഹകരിച്ചിട്ടുണ്ട്. കേസ് പൂർണമായും കെട്ടിച്ചമച്ചതാണെന്ന മുൻവാദവും ജാമ്യഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ബിഷപ്പിന് ജാമ്യം അനുവദിക്കരുതെന്നും ജാമ്യം ലഭിച്ചാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ മുൻനിലപാട്. കേസിൽ റിമാൻഡിലായ ബിഷപ്പ് ഇപ്പോൾ പാല സബ് ജയിലിലാണ്.
ആദ്യ റിമാന്റ് കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് ബിഷപ്പ് ഫ്രാങ്കോ ജാമ്യഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.ഒരാഴ്ച മുൻപ് ഇതേ ആവശ്യവുമായി ബിഷപ്പ് ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ജാമ്യാപേക്ഷ തള്ളുകയായിരുന്നു . അന്വേഷണം പ്രഥമിക ഘട്ടത്തിലായതിനാൽ പൊലീസിനു സമയം നൽകേണ്ടതുണ്ടന്നും സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടന്നും ചൂണ്ടിക്കാട്ടിയാണ് ആദ്യ ജാമ്യാപേക്ഷ കോടതി തള്ളിയത് .

