- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാങ്ക് കൊടുങ്കാറ്റ് ഉടനെയൊന്നും ശമിക്കില്ല; അടുത്ത മൂന്നാഴ്ച ദുരിതപൂർണമെന്ന് കാലാവസ്ഥാ പ്രവചനം; കനത്ത മഴ തുടരുന്നു
ഡബ്ലിൻ: ഫ്രാങ്ക് കൊടുങ്കാറ്റ് ഉയർത്തിയ ദുരിതങ്ങൾ ഉടനെയൊന്നും ശമിക്കില്ലെന്ന് മെറ്റ് ഐറീൻ. പേമാരിയും വെള്ളപ്പൊക്കവും അടുത്ത മൂന്നാഴ്ച ജനജീവിതം ദുസ്സഹമാക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഈ മാസാദ്യം ദുരിതം വിതച്ചെത്തിയ ഡെസ്മണ്ട് കൊടുങ്കാറ്റിനു ശേഷം അതിനെക്കാൾ തീവ്രതയോടെ എത്തിയ ഫ്രാങ്ക് കൊടുങ്കാറ്റ് മിന്നൽപ്രളയവും ശക്തമായ കാറ്റ
ഡബ്ലിൻ: ഫ്രാങ്ക് കൊടുങ്കാറ്റ് ഉയർത്തിയ ദുരിതങ്ങൾ ഉടനെയൊന്നും ശമിക്കില്ലെന്ന് മെറ്റ് ഐറീൻ. പേമാരിയും വെള്ളപ്പൊക്കവും അടുത്ത മൂന്നാഴ്ച ജനജീവിതം ദുസ്സഹമാക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഈ മാസാദ്യം ദുരിതം വിതച്ചെത്തിയ ഡെസ്മണ്ട് കൊടുങ്കാറ്റിനു ശേഷം അതിനെക്കാൾ തീവ്രതയോടെ എത്തിയ ഫ്രാങ്ക് കൊടുങ്കാറ്റ് മിന്നൽപ്രളയവും ശക്തമായ കാറ്റും വിതച്ചുകൊണ്ടിരിക്കുകയാണ്. പുതുവർഷാഘോഷങ്ങളെ നനച്ചുകൊണ്ട് തുടർന്നുകൊണ്ടിരിക്കുന്ന ഫ്രാങ്ക് കൊടുങ്കാറ്റ് രാജ്യത്തെ മിക്ക പ്രദേശങ്ങളേയും വെള്ളത്തിലാഴ്‌ത്തിക്കഴിഞ്ഞു.
തുടരുന്ന പേമാരി ശമിച്ചാലും അതിന്റെ ഫലമെന്നോണം വെള്ളപ്പൊക്കം ഏതാനും ആഴ്ചകൾ കൂടി തുടരുമെന്നാണ് കാലാവസ്ഥാ ഉദ്യോഗസ്ഥൻ ജെറാൾഡ് ഫ്‌ലെമിങ് വ്യക്തമാക്കുന്നത്. ചരിത്രത്തിലെ ഏറ്റവും നനവേറിയ മാസമാണ് ഡിസംബർ എന്നും അത് പുതുവർഷത്തിലും തുടരുമെന്നുമാണ് ജെറാൾഡ് ഫ്‌ലെമിങ് ചൂണ്ടിക്കാട്ടുന്നത്.
കോ ടിപ്പറാറിയിലെ കാരിക് ഓൺ സ്യൂറിൽ 24 മണിക്കൂർ സമയത്തിനുള്ളിൽ 81.1 മില്ലി മീറ്റർ മഴയാണ് പെയ്തത്. ഇതേസമയത്തിനുള്ളിൽ കോ കോർക്കിലെ മിൽസ്ട്രീറ്റിലുള്ള വെതർ സ്‌റ്റേഷനിൽ 76.9 മില്ലി മീറ്റർ മഴയും രേഖപ്പെടുത്തി. കോർക്ക്, കെറി, ഗാൽവേ, മയോ എന്നിവിടങ്ങളിൽ 50 മില്ലി മീറ്ററും അതിനു മുകളിലുമാണ് മഴ രേഖപ്പെടുത്തിയത്.
ക്രിസ്മസ് മുതൽ നാലോ അഞ്ചോ ദിവസത്തേക്ക് 25 മില്ലീ മീറ്ററിൽ കൂടുതൽ മഴ പെയ്യുന്ന പ്രദേശങ്ങളിൽ പ്രളയം നിലനിൽക്കാനാണ് സാധ്യതയെന്നും വിലയിരുത്തപ്പെടുന്നുണ്ട്. പുതുവർഷപ്പുലരി താരതമ്യേന ശാന്തമായിരിക്കുമെങ്കിലും ഈയാഴ്ചാവസാനം ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. ആഴ്ചാവസാനം ആരംഭിക്കുന്ന കാറ്റും മഴയും എപ്പോൾ നിലയ്ക്കുമെന്ന് പറയാൻ സാധിക്കില്ല. അടുത്ത ആഴ്ചത്തേക്കും അതിനുമപ്പുറത്തേക്കും നീണ്ടു നിൽക്കുന്നതായിരിക്കും ഇതെന്നാണ് ഫ്‌ലെമിങ് പറയുന്നത്.