- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാങ്ക് കൊടുങ്കാറ്റ് ശക്തിപ്രാപിക്കുന്നു; ശക്തമായ കാറ്റും കനത്ത പേമാരിയും പ്രതീക്ഷിക്കാം; രാജ്യത്ത് മിക്കയിടങ്ങളിലും മുന്നറിയിപ്പ്
ഡബ്ലിൻ: ഡെസ്മണ്ട് കൊടുങ്കാറ്റ് ഈ മാസം ആദ്യം വിതച്ചതിനെക്കാൾ ഇരട്ടി നാശനഷ്ടവുമായി ഫ്രാങ്ക് കൊടുങ്കാറ്റ് എത്തുന്നു. അടുത്ത 24 മണിക്കൂർ നേരത്തേക്ക് പെയ്യുന്ന പേമാരി രാജ്യത്തെ പല ഭാഗങ്ങളേയും മുക്കികളയും. അറ്റ്‌ലാന്റിക് മഹാസമുദ്രത്തിൽ രൂപം കൊണ്ടിരിക്കുന്ന ഫ്രാങ്ക് കൊടുങ്കാറ്റ് ശക്തമായ കാറ്റും പേമാരിയും കൊണ്ടാണ് എത്തുന്നത്. അയർലണ്
ഡബ്ലിൻ: ഡെസ്മണ്ട് കൊടുങ്കാറ്റ് ഈ മാസം ആദ്യം വിതച്ചതിനെക്കാൾ ഇരട്ടി നാശനഷ്ടവുമായി ഫ്രാങ്ക് കൊടുങ്കാറ്റ് എത്തുന്നു. അടുത്ത 24 മണിക്കൂർ നേരത്തേക്ക് പെയ്യുന്ന പേമാരി രാജ്യത്തെ പല ഭാഗങ്ങളേയും മുക്കികളയും. അറ്റ്‌ലാന്റിക് മഹാസമുദ്രത്തിൽ രൂപം കൊണ്ടിരിക്കുന്ന ഫ്രാങ്ക് കൊടുങ്കാറ്റ് ശക്തമായ കാറ്റും പേമാരിയും കൊണ്ടാണ് എത്തുന്നത്. അയർലണ്ടിനെ ആകെ പിടിച്ചുലയ്ക്കാൻ തക്ക ശക്തിയായിരിക്കും ഫ്രാങ്ക് കൊടുങ്കാറ്റിന് ഉണ്ടാവുക.
സ്ഥിതി മോശമായാൽ ഷാനോൻ നദിക്കു സമീപം താമസിക്കുന്നവർ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിവതും വീടിനുള്ളിൽ തന്നെ സമയം ചെലവഴിക്കാനാണ് നിർദ്ദേശം. ഡെസ്മണ്ട് കൊടുങ്കാറ്റ് താണ്ഡവമാടിയ മേഖലകളിൽ തന്നെ ഇനിയുള്ള ദിവസങ്ങളിലും 100 മില്ലിമീറ്റർ കനത്തിൽ മഴ പെയ്യുമെന്നാണ് മെറ്റ് ഐറീൻ പ്രവചിച്ചിരിക്കുന്നത്. വെസ്റ്റ് മീത്ത്, ക്ലെയർ, ലീമെറിക്, ഗാൽവേ, മയോ, കെറി, കോർക്ക് എന്നീ കൗണ്ടികളുടെ ഭൂരിഭാഗം മേഖലകളിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത 36 മണിക്കൂറിൽ പെയ്യുന്ന മഴ നൂറുകണക്കിന് വീടുകൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഭീഷണി ഉയർത്തുന്നുണ്ട്.
പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ മേഖലകളിലെല്ലാം തന്നെ ഓറഞ്ച് അലർട്ടാണ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ചയും ബുധനാഴ്ചയും മണിക്കൂറിൽ 120 കിലോ മീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതെന്നാണ് മുന്നറിയിപ്പ്. വോഡഫോണിന്റേയും ഐറിന്റേയും ഏഴായിരത്തോളം ഉപയോക്താക്കൾക്ക് ഫോൺ അല്ലെങ്കിൽ ഇന്റർനെറ്റ് സൗകര്യം വിഛേദിക്കപ്പെട്ടിട്ടുണ്ട്. അടുത്ത 48 മണിക്കൂറിൽ ഈ സംഖ്യ വർധിക്കാനാണ് സാധ്യത.