- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാങ്ക്ഫർട്ട് ഇന്ത്യാ ബിസിനസ് ഫോറം വാർഷിക പാർട്ടി നടത്തി
ഫ്രാങ്ക്ഫർട്ട്: ഫ്രാങ്ക്ഫർട്ട് ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ ഒരു വർഷമായി പ്രവർത്തിച്ചു വരുന്ന ഇന്ത്യാ ബിസിനസ് ഫോറത്തിന്റെ വാർഷിക പാർട്ടി നടത്തി. പ്രത്യേകം ക്ഷണിക്കപ്പെട്ട മെമ്പർമാരും കോൺസുൽ ജനറലും മറ്റു കോൺസുലർമാരും മാത്രമാണ് വാർഷിക പാർട്ടിയിൽ പങ്കെടുത്തത്. 2014 ജനുവരി മുതലാണ് ഇന്ത്യാ ബിസിനസ് ഫോറം രൂപീകരിച്ച് പ്രവർത്ത
ഫ്രാങ്ക്ഫർട്ട്: ഫ്രാങ്ക്ഫർട്ട് ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ ഒരു വർഷമായി പ്രവർത്തിച്ചു വരുന്ന ഇന്ത്യാ ബിസിനസ് ഫോറത്തിന്റെ വാർഷിക പാർട്ടി നടത്തി. പ്രത്യേകം ക്ഷണിക്കപ്പെട്ട മെമ്പർമാരും കോൺസുൽ ജനറലും മറ്റു കോൺസുലർമാരും മാത്രമാണ് വാർഷിക പാർട്ടിയിൽ പങ്കെടുത്തത്. 2014 ജനുവരി മുതലാണ് ഇന്ത്യാ ബിസിനസ് ഫോറം രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയത്. അന്നു മുതൽ സജീവമായി പ്രവർത്തിക്കുന്ന ഇന്ത്യാ ബിസിനസ് ഫോറം മെമ്പർമാരെ കോൺസുൽ ജനറൽ രവീഷ് കുമാർ സ്വാഗതം ചെയ്ത് പ്രവർത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു.
തുടർന്ന് ക്ഷണിക്കപ്പെട്ട ഓരോരുത്തരോടും കോൺസുൽ ജനറൽ പ്രത്യേകം സംസാരിച്ച് അവരുടെ പ്രവർത്തനങ്ങൾക്ക് നന്ദി പറഞ്ഞു. മ്യൂണിക്കിൽ നിന്നു വന്ന നിഷാദ് പഥക്കിന്റെ വാദ്യോപകരണ പശ്ചാത്തലത്തിൽ കോൺസുൽ ജനറൽ ഹിന്ദി ഗാനം ആലപിച്ച് വാർഷികാഘോഷ കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. കോൺസുൽ ഇക്കണോമിക് ആൻഡ് ഐബിഎഫ് പൂജാ ടില്ലാരി, മൃദുല സിങ് (കൊമേഷ്യൽ വിഭാഗം) നിഷാദ് പഥക്ക് എന്നിവർ ഗാനങ്ങൾ ആലപിച്ചു. വിഭവ സമൃദ്ധമായ അത്താഴ വിരുന്നോടെ പരിപാടികൾ അവസാനിച്ചു.