ഫ്രാങ്ക്ഫർട്ട്: ഫ്രാങ്ക്ഫർട്ട് കേരള സമാജം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ബോബി ജോസഫ് വാടപ്പറമ്പിൽ (പ്രസിഡന്റ്), ഡോ. ബനേഷ് ജോസഫ് (സെക്രട്ടറി), തോമസ് നീരാക്കൽ (ട്രഷറർ) എന്നിവരും കമ്മിറ്റി അംഗങ്ങളായി സുഭ സുധീർ, ഡോ. അജാക്‌സ് മുഹമ്മദ്, ജോസ്‌കുമാർ ചോലങ്കേരി, അബി മാങ്കുളം എന്നിവരും അഫ്‌സൽ വീട്ടിൽ ഓഡിറ്ററായും തെരഞ്ഞെടുക്കപ്പെട്ടു.

സാൽബൗ ബൊണാമസിലെ ഹൗസ് നിഡയിൽ നടന്ന പൊതുയോഗത്തിൽ സമാജം പ്രസിഡന്റ് ബോബി ജോസഫ് വാടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സമാജം സെക്രട്ടറി കോശി മാത്യു വാർഷിക റിപ്പോർട്ടും ട്രഷറാർ ഡോ.ബനേഷ് ജോസഫ് വാർഷിക വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. തുടർന്നു നടന്ന പൊതു ചർച്ചയിൽ ഈ വർഷം നടക്കാനിരിക്കുന്ന എല്ലാ പരിപാടികളും ഭംഗിയായി നടത്തുന്നതിനുവേണ്ട നിർദേശങ്ങളും ഉൾക്കൊണ്ടു കാലാവധി തീർന്ന 2015 ലെ ഭരണസമിതി പ്രസിഡന്റ് പിരിച്ചുവിട്ടു.

മനോഹരൻ ചങ്ങനാത്ത്, ഡോ. ജോർജ് ജോസഫ്, എന്നിവർ വരണാധികാരികളായിരുന്നു. തോമസ് കടവിൽ പ്രേട്ടോകോളായി പ്രവർത്തിച്ചു.