- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാങ്കോയ്ക്കെതിരെ ഒരു നടപടിയും വേണ്ടെന്ന് അന്വേഷണ സംഘത്തിന് കർശന നിർദ്ദേശം; അന്വേഷണ സംഘത്തെ ഐജി വിളിച്ചു വരുത്തിയ ശേഷം പ്രതിയെ ന്യായീകരിച്ച് എസ് പി നടത്തിയ പരാമർശങ്ങൾ അന്വേഷണത്തിനുള്ള ചുവപ്പ് കാർഡ്; പരാതിയിൽ നിന്നും പിന്മാറ്റാൻ കന്യാസ്ത്രീയെ നിരന്തരം വിളിച്ച് മൊഴി എടുക്കൽ നാടകം തുടരാൻ ഉന്നത നിർദ്ദേശം; ഇത്രയായിട്ടും അനങ്ങാത്ത വിശ്വാസികളെ ഇളക്കാൻ കൂടുതൽ മെത്രാന്മാരുടെ മൊഴിയെടുത്തും നാടകം നീട്ടും; ഫ്രാങ്കോ അറസ്റ്റിലാവുമെന്ന് കരുതുന്നവരൊക്കെ വിഡ്ഢികൾ തന്നെ
വൈക്കം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേയുള്ള ബലാത്സംഗക്കേസ് കേരളാ പൊലീസ് എഴുതിത്ത്തള്ളും. ബിഷപ്പിനെതിരെ ഒരു നടപടിയും എടുക്കരുതെന്ന് അന്വേഷണ സംഘത്തിന് നിർദ്ദേശം കിട്ടി. മുകളിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ച് മാത്രമേ ഇനി അന്വേഷണ സംഘം മുന്നോട്ട് പോകൂ. ഇതു സംബന്ധിച്ച കർശന നിർദ്ദേശം കോട്ടയം എസ്‌പിക്ക് അടക്കം ലഭിച്ചു കഴിഞ്ഞു. തന്ത്രപരമായി കേസ് ഇല്ലായ്മ ചെയ്യാനാണ് നീക്കം. അതിനിടെ കേസിൽ പൊലീസ് കൂടുതൽ ബിഷപ്പുമാരെ ചോദ്യം ചെയ്യും. വിശ്വാസികളുടെ പ്രതിഷേധം ശക്തമാക്കുന്നതിന് വേണ്ടിയാണ് ഇത്. അന്വേഷണ സംഘം ഭഗത്പുർ ബിഷപ്പിന്റെ മൊഴി എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പീഡനം സംബന്ധിച്ചു പരാതിക്കാരിയായ കന്യാസ്ത്രീ ഭഗത്പുർ ബിഷപ് ഡോ. കുര്യൻ വലിയകണ്ടത്തിലിനെ അറിയിച്ചിരുന്നു എന്നു കണ്ടെത്തിയതിനെ തുടർന്നാണിത്. വത്തിക്കാൻ സ്ഥാനപതിക്കു പരാതി നൽകാൻ നിർദ്ദേശിച്ചതു ഭഗത്പുർ ബിഷപ്പാണെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. അടുത്ത ദിവസം നാട്ടിലെത്തുന്ന ഭഗത്പുർ ബിഷപ്പിന്റെ മൊഴി എടുത്തേക്കും. നേരത്തേയും പല ബിഷപ്പുമ
വൈക്കം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേയുള്ള ബലാത്സംഗക്കേസ് കേരളാ പൊലീസ് എഴുതിത്ത്തള്ളും. ബിഷപ്പിനെതിരെ ഒരു നടപടിയും എടുക്കരുതെന്ന് അന്വേഷണ സംഘത്തിന് നിർദ്ദേശം കിട്ടി. മുകളിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ച് മാത്രമേ ഇനി അന്വേഷണ സംഘം മുന്നോട്ട് പോകൂ. ഇതു സംബന്ധിച്ച കർശന നിർദ്ദേശം കോട്ടയം എസ്‌പിക്ക് അടക്കം ലഭിച്ചു കഴിഞ്ഞു. തന്ത്രപരമായി കേസ് ഇല്ലായ്മ ചെയ്യാനാണ് നീക്കം. അതിനിടെ കേസിൽ പൊലീസ് കൂടുതൽ ബിഷപ്പുമാരെ ചോദ്യം ചെയ്യും. വിശ്വാസികളുടെ പ്രതിഷേധം ശക്തമാക്കുന്നതിന് വേണ്ടിയാണ് ഇത്.
അന്വേഷണ സംഘം ഭഗത്പുർ ബിഷപ്പിന്റെ മൊഴി എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പീഡനം സംബന്ധിച്ചു പരാതിക്കാരിയായ കന്യാസ്ത്രീ ഭഗത്പുർ ബിഷപ് ഡോ. കുര്യൻ വലിയകണ്ടത്തിലിനെ അറിയിച്ചിരുന്നു എന്നു കണ്ടെത്തിയതിനെ തുടർന്നാണിത്. വത്തിക്കാൻ സ്ഥാനപതിക്കു പരാതി നൽകാൻ നിർദ്ദേശിച്ചതു ഭഗത്പുർ ബിഷപ്പാണെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. അടുത്ത ദിവസം നാട്ടിലെത്തുന്ന ഭഗത്പുർ ബിഷപ്പിന്റെ മൊഴി എടുത്തേക്കും. നേരത്തേയും പല ബിഷപ്പുമാരുടേയും മൊഴി എടുത്തിരുന്നു. കർദിനാൾ മാർ ആലഞ്ചേരിയിൽ നിന്നും മൊഴി എടുത്തു. ഇതെല്ലാം വിശ്വാസികളെ ഇളക്കി വിടാനുള്ള തന്ത്രമായിരുന്നു. ഇത് തുടരാനാണ് തീരുമാനം. ഇതിലൂടെ ബിഷപ്പിനെതിരായ കേസ് അന്വേഷണത്തിന് പുതിയ മാനം വരും. കന്യാസ്ത്രീ ഒറ്റപ്പെടുമെന്നും ചില കേന്ദ്രങ്ങൾ കരുതുന്നു.
അതിനിടെ അന്വേഷണസംഘം തുടർച്ചയായി മൊഴിയെടുക്കുന്നത് കന്യാസ്ത്രീയെ സമ്മർദത്തിലാക്കാനെന്ന് സൂചനയും പുറത്തു വന്നു. സമ്മർദത്തിലാക്കി പരാതിയിൽനിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം. തുടർച്ചയായി മൊഴിയെടുക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണസംഘത്തിനുമേൽ സമ്മർദം ചെലുത്തുന്നുണ്ട്. കേസിൽ കന്യാസ്ത്രീയുടെ രഹസ്യമൊഴിയും ബിഷപ്പ് മഠത്തിൽ എത്തിയതിന് തെളിവുകളും ലഭിച്ചിട്ടുണ്ട്. മറ്റു ചില കന്യാസ്ത്രീകൾക്കും ബിഷപ്പിൽനിന്ന് മോശം അനുഭവങ്ങൾ ഉണ്ടായതായും അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ബിഷപ്പിനെ അറസ്റ്റ് ചെയ്യാനും നടപടിയെടുക്കാനും ഇത് തന്നെ ധാരാളമാണ്. ബിഷപ്പിന്റെ മൊഴികളിലെ വൈരുദ്ധ്യവും കുറ്റകൃത്യത്തെ അടിവരയിടുന്നതാണ്. എന്നാൽ ഇതൊന്നും കാര്യമാക്കേണ്ടതില്ലെന്നാണ് കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നിലപാട്.
ജലന്ധറിൽവെച്ച് ബിഷപ്പ് മോശമായി പെരുമാറിയതാണ് സഭാവസ്ത്രം ഉപേക്ഷിച്ചതെന്ന് കന്യാസ്ത്രീയായിരുന്ന യുവതി മൊഴിനൽകിയത്. സഭാനേതൃത്വത്തിന് പരാതിനൽകാൻ പോയിട്ടുണ്ടെന്ന കന്യാസ്ത്രീയുടെ മൊഴി ശരിയാണെന്ന് മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചതിലൂടെ അന്വേഷണസംഘത്തിന് ബോധ്യമായിട്ടുണ്ട്. ആരോപണവിധേയനായ ബിഷപ്പിനെതിരേ അന്വേഷണം നടത്താതെ ഇരയുടെ മൊഴികളിൽ മാത്രം അന്വേഷണം നടത്തുന്നത് കേസ് അട്ടിമറിക്കാനാണെന്ന് കന്യാസ്ത്രീയുമായി അടുപ്പമുള്ളവർ പറയുന്നത്. ഇവർ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. തന്ത്രപരമായി ഇത്തരം കേസുകളെ കേരളാ പൊലീസ് തന്നെ പൊളിക്കും. ഇതിന് വേണ്ടി കൂടിയാണ് മൊഴിയെടുക്കൽ.
അന്വേഷണ സംഘം ഐജി വിജയ് സാക്കെറയുമായി നടത്തിയ എട്ടുമണിക്കൂർ ദൈർഘ്യമുള്ള ചർച്ചയിലും ബിഷപ്പിനെ വിളിച്ചു വരുത്തി മൊഴിയെടുക്കുന്ന കാര്യം തീരുമാനമായിരുന്നില്ല. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അന്വേഷണസംഘത്തിന് നൽകിയ മൊഴിയിൽ പൊരുത്തക്കേടുകള വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് വൈക്കം ഡിവൈഎസ്‌പി കെ സുഭാഷിന്റ ശുപാർശയും ഉന്നതഉദ്യോഗസ്ഥർ പരിഗണിക്കുന്നുണ്ട്. ജലന്ധർ ബിഷപ്പിനെതിരെയുള്ള ബലാത്സംഗക്കേസിൽ അന്വേഷണപുരോഗതി വിലയിരുത്തുന്നതിനായിരുന്നു ഐജിയുടെ നേതൃത്വത്തിൽ നിർണായക യോഗം കൊച്ചിയിൽ ചേർന്നത്. ഐ ജി വിജയ് സാക്കറുടെ വസതിയിൽ ഇന്നലെ രാത്രി 8മണിക്കാണ് യോഗം തുടങ്ങിയത്. കോട്ടയം എസ് പി ഹരിശങ്കർ, വൈക്കം ഡിവൈഎസ്‌പി കെ സുഭാഷ് എന്നിവരാണ് അന്വേഷണ പുരോഗതി അറിയിച്ചത്.
ജലന്തറിലെത്തി ബിഷപ്പിന്റെ മൊഴിയെടുത്തതിന്റെ വിശദാംശങ്ങൾ ഡിവൈഎസ്‌പി, ഐജിയെ അറിയിച്ചു. അറസ്റ്റ് വൈകിപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മേൽ സമ്മർദം ഇല്ലെന്നു ഡിവൈഎസ്‌പി പറഞ്ഞു. 8 മണിക്കൂർ നീണ്ട ചർച്ചയിൽ ബിഷപ്പിനെ വിളിച്ചു വരുത്തി മൊഴി എടുക്കുന്ന കാര്യം ചർച്ച ആയില്ലെന്നു കോട്ടയം എസ് പി പറഞ്ഞു. അന്വേഷണത്തെക്കുറിച്ചു മാധ്യമങ്ങളോട് പറയാൻ ആവില്ല. അടുത്ത ഒരാഴ്ച അന്വേഷണസംഘം എന്ത് ചെയ്യണം എന്ന കാര്യത്തിൽ മാത്രമാണ് ഐജി യുമായി ചർച്ച നടന്നതെന്നും എസ് പി വ്യക്തമാക്കി. ഇതെല്ലാം കേസിന്റെ വിവരങ്ങൾ മാധ്യമങ്ങളോട് പങ്കു വയ്ക്കരുതെന്ന ഐജിയുടെ നിർദ്ദേശ പ്രകാരമായിരുന്നു. അതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് സംരക്ഷണം നൽകുന്ന ഗുണ്ടാപടയുടെ നിയന്ത്രണം തൃശൂരിലാണെന്ന വിവരവും പുറത്തു വന്നു. പൊലീസിന് നേരെ നടന്ന അക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജലന്ധർ പൊലീസാണ് തൃശൂർ കേന്ദ്രീകരിച്ചുള്ള വൻ ക്വട്ടേഷൻ സംഘമാണ് ബിഷപ്പിനൊപ്പമുള്ളതെന്ന് കണ്ടെത്തിയത്.
ഇന്ത്യയിൽ എവിടെ പോയാലും സംരക്ഷണം നൽകുന്ന രീതിയിലാണ് ലക്ഷങ്ങൾ പ്രതിമാസം പ്രതിഫലം നൽകി ഇവരെ ഒപ്പം നിർത്തിയിരിക്കുന്നത്. സഭാപരമായ കാര്യങ്ങൾക്കായി രൂപീകരിച്ച സഹോദയ എന്ന പേരിലുള്ള സംഘത്തിന്റെ വൊളണ്ടിയേഴ്‌സ് ആയാണ് ഇവർ പ്രവർത്തിക്കുന്നത്. മാധ്യമ പ്രവർത്തകരെ അക്രമിക്കണമെന്നും ഒരു കാരണവശാലും ചിത്രങ്ങളോ, വിഡിയോ വിഷ്വലുകളോ ജലന്ധറിൽ നിന്ന് പുറത്തുപോകരുതെന്ന നിർദ്ദേശമാണ് ഇവർക്ക് നൽകിയിരുന്നതെന്ന് ജലന്ധർ പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. 150 ലധികം യുവാക്കൾക്കാണ് നിലവിൽ സംരക്ഷണം, ഇവരിൽ 50 പേരിലധികം ക്രിമിനലുകളാണ്, പക്ഷേ ഇവർക്കെതിരെ നിലവിൽ ജലന്ധറിൽ കേസുകൾ ഒന്നുമില്ലാത്തതിനാൽ നടപടികൾ ഉണ്ടാകുവാനുള്ള സാധ്യത കുറവാണ്. ഗുണ്ടാ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പഞ്ചാബ് കേഡറിലെ മലയാളിയായ ഐപിഎസ് ഓഫിസർ അന്വേഷണ സംഘത്തെ അറിയിച്ചു. എന്നാൽ ഇതേ കുറിച്ചൊന്നും അന്വേഷിക്കേണ്ടതില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട്.