- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവർത്തന ഫണ്ട് സമാഹരണത്തിന് തുടക്കമായി
കോഴിക്കോട്: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന തലത്തിൽ നടത്തുന്ന പ്രവർത്തന ഫണ്ട് സമാഹരണത്തിന് ജില്ലയിൽ തുടക്കമായി. കോഴിക്കോട് ജില്ലാതല ഉദ്ഘാടനം വെൽഫയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പലേരി ജില്ലാ വൈസ് പ്രസിഡന്റ് മുനീബ് എലങ്കമലിന് നൽകികൊണ്ട് നിർവഹിച്ചു. ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 5 വരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ ഒരു വർഷത്തേക്കുള്ള പ്രവർത്തന ഫണ്ട് സമാഹരണം നടക്കുന്നത്.
നവജനാധിപത്യം, സാമൂഹ്യനീതി, സാഹോദര്യം എന്നീ രാഷ്ട്രീയ ആശയങ്ങളിൽ അധിഷ്ഠിതമായി കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി ദേശീയതലത്തിലും കേരളത്തിലും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥി യുവജന പ്രസ്ഥാനമാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. ക്യാംപസുകളിലും പൊതു സാമൂഹിക ഇടങ്ങളിലും സാമൂഹ്യ - രാഷ്ട്രീയ - വിദ്യാഭ്യാസ - വൈജ്ഞാനിക - നിയമപോരാട്ട മേഖലകളിൽ സാമൂഹ്യനീതിക്കും തുല്യാവകാശങ്ങൾക്കുമായി ഫ്രറ്റേണിറ്റി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ എല്ലാ ജനവിഭാഗങ്ങളുടെയും അകമേറിയ പിന്തുണ ഉണ്ടാകണമെന്ന് ജില്ലാ സെക്രട്ടെറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.